Image

കൈരളി ഹോംസ്‌ ആദ്യഘട്ട നിര്‍മ്മാണം ആരംഭിച്ചു, ബിസിനസ്‌ മീറ്റിംഗ്‌ നവം. 5,6 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 October, 2011
കൈരളി ഹോംസ്‌ ആദ്യഘട്ട നിര്‍മ്മാണം ആരംഭിച്ചു, ബിസിനസ്‌ മീറ്റിംഗ്‌ നവം. 5,6 തീയതികളില്‍
ന്യൂജേഴ്‌സി: കേരള ക്രിസ്‌ത്യന്‍ അഡള്‍ട്ട്‌ ഹോമിന്റെ ആഭിമുഖ്യത്തിലുള്ള കൈരളി ഹോംസിന്റെ ആദ്യഘട്ട നിര്‍മ്മാണങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു. ടെക്‌സാസിലെ ഡാളസിനടുത്തുള്ള റോയ്‌സ്‌ സിറ്റിയിലെ എഫ്‌.എം റോഡിലാണ്‌ കേരള ക്രിസ്‌ത്യന്‍ അഡള്‍ട്ട്‌ ഹോം എന്ന പേരില്‍ ക്രമീകരിച്ചിരിക്കുന്ന കമ്പനിയുടെ ആഭിമുഖ്യത്തിലാണ്‌ ഈ ഭവന പദ്ധതിക്ക്‌ രൂപം നല്‍കിയിരിക്കുന്നത്‌. 2012 സമ്മറിനു മുമ്പായി 38 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന്‌ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ചെയര്‍മാന്‍ ഡോ. ഏബ്രഹാം എന്‍. വര്‍ഗീസും, പ്രസിഡന്റ്‌ റവ.ഫാ. ഗീവര്‍ഗീസ്‌ പുത്തൂര്‍കുടിലില്‍ കോര്‍എപ്പിസ്‌കോപ്പയും ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

നവംബര്‍ 5,6 തീയതികളില്‍ ടെക്‌സാസിലെ റോയ്‌സ്‌ സിറ്റിയിലും, മിസോറി സിറ്റിയിലും ആയി പദ്ധതിയുടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ സെയില്‍സ്‌ മീറ്റിംഗ്‌ നടത്തപ്പെടുമെന്നും ഡോ. ഏബ്രഹാം അറിയിച്ചു. നവംബര്‍ അഞ്ചിന്‌ രാവിലെ 10 മണി മുതല്‍ ഒരുമണി വരേയും, ഉച്ചയ്‌ക്ക്‌ 12 മണി മുതല്‍ മൂന്നുവരേയുമായി രണ്ട്‌ സെഷനുകളിലായിട്ടാണ്‌ റോയ്‌സ്‌ സിറ്റിയില്‍ മീറ്റിംഗ്‌ നടക്കുക. (അഡ്രസ്‌: 3621 എം.എം റോഡ്‌, 1777 റോയ്‌സ്‌ സിറ്റി, ടെക്‌സാസ്‌ 75189). നവംബര്‍ ആറിന്‌ മിസോറി സിറ്റിയിലെ സീറോ മലബാര്‍ കാത്തലിക്‌ പള്ളി ഹാളില്‍ ഉച്ചകഴിഞ്ഞ്‌ മൂന്നു മണിക്ക്‌ മീറ്റിംഗ്‌ നടത്തും. (അഡ്രസ്‌: സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌, 211 പ്രെസന്റ്‌ സ്‌ട്രീറ്റ്‌, മിസോറി സിറ്റി, ടെക്‌സാസ്‌ 77489).

450 ഏക്കര്‍ വിസ്‌തൃതിയിലുള്ള സ്ഥലത്ത്‌ 600 വീടുകള്‍ നിര്‍മ്മിക്കുവാനാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. അതിന്റെ ആദ്യഘട്ടമായി 38 വീടുകളുടെ നിര്‍മ്മാണമാണ്‌ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്‌. അഞ്ച്‌ വ്യത്യസ്‌ത ഫ്‌ളോര്‍ പ്ലാനുകളിലായി രണ്ടു മുതല്‍ നാല്‌ ബഡ്‌റൂമുകള്‍ വീതമുള്ള വീടുകളാണ്‌ ഇപ്പോള്‍ നിര്‍മ്മിക്കുന്നത്‌. 1527 മുതല്‍ 2900 ചതുരശ്ര അടി വിസ്‌തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന 38 വീടുകള്‍ മെയ്‌, ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്ന്‌ പ്രതീക്ഷിക്കുന്നു.

റിട്ടയര്‍മെന്റിനുശേഷം വിശ്രമ ജീവിതം നയിക്കാന്‍ ലക്ഷ്യമിടുന്ന മലയാളി ക്രിസ്‌ത്യന്‍ സമൂഹത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ്‌ ഇത്തരമൊരു നൂതന പദ്ധതിക്ക്‌ രൂപം നല്‍കിയത്‌. ടെക്‌സാസിലെ ഏറ്റവും ശാന്തവും സുന്ദരവുമായ പ്രദേശമായ റോയ്‌സ്‌ സിറ്റി താരതമ്യേന ഹ്യൂമിഡിറ്റി കുറഞ്ഞ സ്ഥലമാണ്‌. ധാരാളം മലയാളികള്‍ താമസിക്കുന്ന ഇവിടെ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്‌.

15 മൈല്‍ ചുറ്റളവില്‍ പ്രധാന ആശുപത്രികളും, 48 മൈല്‍ ചുറ്റളവില്‍ വിമാനത്താവളവും ഉണ്ട്‌. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരമായ റോയ്‌സ്‌ സിറ്റിയില്‍ സ്റ്റേറ്റ്‌ ടാക്‌സ്‌ നല്‍കേണ്ടതില്ല എന്നതും മറ്റൊരു സവിശേഷതയാണ്‌.

കേരളത്തനിമയോടുകൂടിയ റസ്റ്റോറന്റ്‌, ടെന്നീസ്‌ കോര്‍ട്ട്‌, ക്ലബ്‌ ഹൗസ്‌, ലേക്ക്‌, ചാപ്പല്‍, ഹെല്‍ത്ത്‌ ക്ലബ്‌, ഗിഫ്‌റ്റ്‌ ഷോപ്പ്‌, കോമണ്‍ സ്വിമ്മിംഗ്‌ പൂള്‍ തുടങ്ങിയ നിരവധി ആധുനിക സൗകര്യങ്ങളോടുകൂടിയാണ്‌ ഈ ഭവനപദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌.

മിസോറി സിറ്റിയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ സെയില്‍സ്‌ മീറ്റിംഗിനോടനുബന്ധിച്ചുള്ള വിവരങ്ങള്‍ക്ക്‌ ചെയര്‍മാന്‍ ഡോ. ഏബ്രഹാം എന്‍. വര്‍ഗീസ്‌ (845 553 0879), മാനേജര്‍മാരായ രാജു ഏബ്രഹാം (718 413 8113), തോമസ്‌ എം. തോമസ്‌ (201 289 7256), ലോക്കല്‍ കോര്‍ഡിനേറ്റര്‍മാരായ കുര്യന്‍ ബോസ്‌ (832 545 0054), ആന്റണി ചെറു (832 863 8234), എ.സി. ജോര്‍ജ്‌ (281 741 9465) എന്നിവരേയും റോയ്‌ സിറ്റിയിലെ മീറ്റിംഗിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക്‌: ഡോ. ഏബ്രഹാം എന്‍. വര്‍ഗീസ്‌ (845 553 0879), രാജു ഏബ്രഹാം (718 413 8113), തോമസ്‌ എം. തോമസ്‌ (201 289 7256), റവ.ഫാ.ഡോ. പി.പി. ഫിലിപ്പ്‌ (972 814 5486), ദാസ്‌ പോള്‍ (972 400 7505) എന്നിവരുമായി ബന്ധപ്പെടണമെന്ന്‌ പബ്ലിക്‌ റിലേഷന്‍ ചെയര്‍മാന്‍ ഏബ്രഹാം മാത്യു അറിയിച്ചു.
കൈരളി ഹോംസ്‌ ആദ്യഘട്ട നിര്‍മ്മാണം ആരംഭിച്ചു, ബിസിനസ്‌ മീറ്റിംഗ്‌ നവം. 5,6 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക