Image

അക്ഷര നഗരിയിലെ അത്തച്ചമയത്തില്‍ ലീലാ മാരേട്ട്‌ പങ്കെടുത്തു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 23 October, 2011
അക്ഷര നഗരിയിലെ അത്തച്ചമയത്തില്‍ ലീലാ മാരേട്ട്‌ പങ്കെടുത്തു
ന്യൂയോര്‍ക്ക്‌: അക്ഷര നഗരിയായ കോട്ടയത്ത്‌ മുനിസിപ്പല്‍ കോര്‍പ്പറേഷനും തിരുനക്കര ക്ഷേത്രവും സംയുക്തമായി സംഘടിപ്പിച്ച അത്തച്ചമയം ആഘോഷങ്ങളില്‍ ഫൊക്കാന എക്‌സി. വൈസ്‌ പ്രസിഡന്റ്‌ ലീലാ മാരേട്ട്‌ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തു.

മുഖ്യാതിഥിയായ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആഘോഷങ്ങള്‍ ഉത്‌ഘാടനം ചെയ്‌തു. മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍, കൗണ്‍സില്‍മാന്‍ അനില്‍ കുമാര്‍ എന്നിവരായിരുന്നു കോ-ഓര്‍ഡിനേറ്റര്‍മാര്‍. അന്‍പതില്‍പ്രം ഫ്‌ളോട്ടുകളും ശിങ്കാരിമേളം, കഥകളി, വഞ്ചിപ്പാട്ട്‌, ഓട്ടം തുള്ളല്‍, പുലിക്കളി മുതലായവ ആഘോഷങ്ങള്‍ക്ക്‌ വര്‍ണ്ണപ്പകിട്ടേകി.

കോട്ടയം പോലീസ്‌ ക്ലബ്ബില്‍ നിന്ന്‌ ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി തിരുനക്കര മൈതാനത്ത്‌ എത്തിച്ചേര്‍ന്നു. ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ കൃതാര്‍ത്ഥയാണെന്ന്‌ ലീലാ മാരേട്ട്‌ പ്രസ്‌താവിച്ചു.
അക്ഷര നഗരിയിലെ അത്തച്ചമയത്തില്‍ ലീലാ മാരേട്ട്‌ പങ്കെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക