Image

കഥാനായകന്‍ 19 (നോവല്‍ : കാരൂര്‍ സോമന്‍)

കാരൂര്‍ സോമന്‍ Published on 08 November, 2013
കഥാനായകന്‍ 19 (നോവല്‍ : കാരൂര്‍ സോമന്‍)
അധ്യായം പത്തൊമ്പത്

നാടക റിഹേഴ്‌സല്‍ രഹസ്യമായിട്ടായിരുന്നു. രാത്രിയില്‍ കൊച്ചുപിള്ളിയുടെ റബര്‍ത്തോട്ടത്തിലെ പുകപ്പുരയുടെ ചായ്പ്പിലായിരുന്നു റിഹേഴ്‌സല്‍. കൊച്ചുപിള്ളയുടെ പണിക്കാരന്‍ കരുണാകരനും നാടകത്തിലുണ്ട്. ഇങ്ങനെ ഒരു സംഭവം നടക്കുന്നുണ്ടെന്നു കുഞ്ഞോന് അറിയില്ല. രാത്രി എട്ടു മണിയോടു കൂടിയായിരിക്കും നാടകക്കാരൊക്കെ എത്തുക. കൊച്ചുപിള്ളയുടെ വീട്ടില്‍ നിന്നു ഏറെ ദൂരെയാണു പുകപ്പുര. അതിനാല്‍ അവിടെ നടക്കുന്ന ഒച്ചയും അനക്കമൊന്നും വീട്ടില്‍ കേള്‍ക്കത്തില്ല. പിള്ളയുടെ വീട്ടില്‍ കെട്ടിയോളും കെട്ടിക്കാറായ മകളും മകന്റെ പെണ്ണുമ്പുള്ളയും മാത്രമെയുള്ളൂ. അതു കൊണ്ട് നേരമിരുട്ടിയാല്‍ അവര്‍ വല്ലതും കഴിച്ചു കിടന്നുറങ്ങാന്‍ തുടങ്ങും. മകന്‍ ഔസോക്ക സിലോണിലാണ് പണി. അവന്റെ കാശുകൊണ്ടാണ് റബര്‍ത്തോട്ടമൊക്കെ വാങ്ങിയിരിക്കുന്നത്.

കഥാനായകന്‍ 19 (നോവല്‍ : കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക