Image

പോളിടെക്‌നിക്‌: ഭാവന എസ്‌.ഐ വേഷത്തില്‍

Published on 09 November, 2013
പോളിടെക്‌നിക്‌: ഭാവന എസ്‌.ഐ വേഷത്തില്‍
പോളിടെക്‌നിക്‌ എന്ന ചിത്രത്തില്‍ നടി ഭാവന എസ്‌ഐ ആകുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പ്രണയ ചിത്രമാണ്‌. ഓര്‍ഡിനറിയുടെ തിരക്കഥ രചിച്ച നിഷാദ്‌ കോയയാണ്‌ ഇതിനായി എഴുതുന്നത്‌. രാഷ്ട്രീയക്കാരനായ യുവാവായിട്ടാണ്‌ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്‌. പോളി എന്ന ഈ യുവാവിന്റെ ബാല്യകാല സഖിയായ അശ്വതിയായി ഭാവനയും. വിജയരാഘവന്‍, സുരാജ്‌ വെഞ്ഞാറമൂട്‌, സാദിഖ്‌, അജു വര്‍ഗീസ്‌, ജോയ്‌ മാത്യു എന്നിവരാണ്‌ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഡോ. ലവ്‌ എന്ന ചിത്രത്തിലാണ്‌ കുഞ്ചാക്കോ ബോബനും ഭാവനയും ഇതിനു മുന്‍പ്‌ ഒന്നിച്ചഭിനയിച്ചത്‌.

പുതുമുഖ നടിമാരില്‍ അപര്‍ണയും മേഘ്‌നാരാജും പൊലീസ്‌ ഓഫിസറായി അടുത്തിടെ കയ്യടി നേടിയപ്പോള്‍ ഭാവനയ്‌ക്കും പൊലീസാകാന്‍ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ്‌ സംവിധായകന്‍ പത്മകുമാര്‍ പൊലീസ്‌ ഓഫിസറുടെ വേഷവുമായി വരുന്നത്‌. കഥ കേട്ടപ്പോഴേ ഭാവനയ്‌ക്ക്‌ ആവേശമായി. അങ്ങനെ കരിയറില്‍ ആദ്യമായി ഭാവന പൊലീസ്‌ ഓഫിസറാകുയാണ്‌.
പോളിടെക്‌നിക്‌: ഭാവന എസ്‌.ഐ വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക