Image

മൊഴിമുത്തുകള്‍ (8) (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 10 November, 2013
മൊഴിമുത്തുകള്‍ (8) (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)
നല്ലവക്കീല്‍ ചീത്ത അയല്‍ക്കാരനാകുന്നു.

മരം നശിക്കുന്നതിനുമുമ്പ്‌ ഇലകള്‍ കൊഴിയുന്നു.

പണത്തെക്കുറിച്ച്‌ ദൈവം എന്തു ചിന്തിക്കുന്നു എന്നറിയുവാന്‍ ദൈവം അത്‌ കൊടുത്തിട്ടുള്ളവരെ നോക്കുക.

സാഹചര്യങ്ങള്‍മാറുന്നതിനനുസരിച്ച്‌ അഭിപ്രായങ്ങളില്‍ വരുന്നഭേദഗതിക്ക്‌ ന്യായീകരണമുണ്ട്‌.

പണത്തിനു വാങ്ങാന്‍ കഴിയാത്ത ഒന്നുണ്ട്‌ `ദാരിദ്ര്യം'

ശാസ്ര്‌തം എപ്പോഴും തെറ്റുന്നു അത്‌ ഒരിക്കലും ഒരു പ്രശ്‌നം പരിഹരിക്കുന്നില്ല. കുറഞ്ഞത്‌ പത്തെണ്ണം കൂടുതല്‍ സൃഷ്‌ടിക്കുന്നു.

വിശക്കുന്നവനു ദൈവത്തെ ആരാധിക്കുവാനോ അയല്‍ക്കാരനെ സ്‌നേഹിക്കുവാനോ കഴിയുകയില്ല.

ക്ഷമസ്വര്‍ഗ്ഗത്തിലേക്കുള്ള താക്കോലാകുന്നു.

പ്രായം മൂലം പുരുഷനെ ആകര്‍ഷിക്കാനുള്ള സൗന്ദര്യം നഷ്‌ടപ്പെടുമ്പോള്‍ സ്‌ത്രീ ഈശ്വരനു നേരെ തിരിയുന്നു.

ജീവിതത്തിന്റെ ആദ്യപകുതിയില്‍ അത്‌ ആസ്വദിക്കാനുള്ള കഴിവ്‌ ഉണ്ടായിരിക്കുകയും അതിനു അവസരം ഇല്ലാതിരിക്കുകയുമാണ്‌.രണ്ടാമത്തെപകുതിയില്‍ അവസരങ്ങള്‍ ഉണ്ടാകുന്നു പക്ഷെ കഴിവ്‌ നഷ്‌ടപ്പെടുന്നു,

(തുടരും- എല്ലാതിങ്കളാഴ്‌ചയും വായിക്കുക)
മൊഴിമുത്തുകള്‍ (8) (പരിഭാഷ, സമാഹരണം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക