Image

ദേശീയ ശാസ്‌ത്ര പുരസ്‌കാരം ഇന്ത്യന്‍ വംശജരായ മൂന്ന്‌ ശാസ്‌ത്രജ്ഞര്‍ക്ക്‌

എബി മക്കപ്പുഴ Published on 24 October, 2011
ദേശീയ ശാസ്‌ത്ര പുരസ്‌കാരം ഇന്ത്യന്‍ വംശജരായ മൂന്ന്‌ ശാസ്‌ത്രജ്ഞര്‍ക്ക്‌
ഡാലസ്‌: മികച്ച സേവനത്തിനുള്ള ദേശീയ ശാസ്‌ത്ര പുരസ്‌കാരം ഇന്ത്യന്‍ വംശജരായ ഡോ. ശ്രീനിവാസ എസ്‌.ആര്‍, ഡോ. രാകേഷ്‌ അഗര്‍വാള്‍, ഡോ. ബി. ജയന്ത്‌ ബാലിഗ എന്നിവര്‍ക്ക്‌ യു.എസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ സമ്മാനിച്ചു. ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയിലെ ഡോ. ശ്രീനിവാസ എസ്‌.ആര്‍ വരധനാണ്‌ ശാസ്‌ത്ര അവാര്‍ഡ്‌ ലഭിച്ചത്‌. സാങ്കേതികതക്കുള്ള അവാര്‍ഡുകള്‍ ഡോ. രാകേഷ്‌ അഗര്‍വാള്‍, ഡോ. ബി. ജയന്ത്‌ ബാലിഗ എന്നിവര്‌ക്‌ പ്രസിഡന്റ്‌ സമ്മാനിച്ചു.

ജനസംഖ്യാ പഠനം, സാമ്പത്തികകാര്യം, ഗതാഗത മേഖല തുടങ്ങിയ ഇടങ്ങളില്‍ അവിശ്വസനീയ മാറ്റങ്ങളെ പറ്റിയുള്ള ഗവേഷണത്തിനാണ്‌ ശ്രീനിവാസ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. വാതക ഉല്‌പാദനം സംബന്ധിച്ച ഗവേഷണതിലൂടെയുള്ള കണ്ടെത്തലുകളാണ്‌ രാകേഷിനെ അവാര്‌ഡിന്‌ അഹനാകിയത്‌. വന്‌ വ്യവസായിക ഇടങ്ങളില്‌ വാതകങ്ങളുടെ ലഭ്യതയും അതുമൂലം ലാഭകരമാക്കുന്നതുമാണ്‌ ഈ ഗവേഷണ കണ്ടെത്തല്‍, അര്‍ദ്ധചാലക സാമഗ്രികളെ പറ്റിയുള്ള ഗവേഷണത്തിനാണ്‌ ജയന്ത്‌ ബാലിഗക്ക്‌ അവാര്‍ഡ്‌ നേടി കൊടുത്തത്‌.
ദേശീയ ശാസ്‌ത്ര പുരസ്‌കാരം ഇന്ത്യന്‍ വംശജരായ മൂന്ന്‌ ശാസ്‌ത്രജ്ഞര്‍ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക