Image

ഓര്‍മ്മകളെ വിട.... (ചെറുകഥ: ഷാജി ജോര്‍ജ്‌ പഴൂപറമ്പില്‍)

Published on 24 October, 2011
ഓര്‍മ്മകളെ വിട.... (ചെറുകഥ: ഷാജി ജോര്‍ജ്‌ പഴൂപറമ്പില്‍)
(see sahityam section)

പ്രഭാതം പൊട്ടി വിടരുന്ന സമയം, പതിവു പോലെ സവിത നായര്‍ കാപ്പിയുമായി ബെഡ്‌റൂമിലേയ്‌ക്കു കടന്നു വന്നു.ഭര്‍ത്താവിനെ വിളിച്ചു ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അനങ്ങാത്ത ശരീരം കണ്ടിട്ടു അവള്‍ അറിയാതെ നിലവിളിച്ചു പോയി. സവിതയുടെ നിലവിളി കേട്ടിട്ടു അവിടെ താമസിച്ചിരുന്ന ഭര്‍ത്താവിന്റെ സഹോദരനായ രവി നായര്‍ ഓടി എത്തി. സഹോദരന്‍ ഗുരുതാവസ്ഥയില്‌ ആണെന്ന്‌ കേട്ടിട്ട്‌ അവിടെ വന്നതാണ്‌ രവി. ഇതിനിടെ നാട്ടുകാര്‍ പലരും അവിടെ വന്നു തുടങ്ങി. മരിച്ചു കിടക്കുന്ന പിതാവിന്റെ ശരീരം കണ്ടിട്ടു രണ്ട്‌ പെണ്‍കുട്ടികളും കരയാന്‍ തുടങ്ങി.സഹോദന്റെ ശരീരം കട്ടിലില്‍ നിന്നു എടുത്തു മാറ്റുന്നതിന്നു മുന്‍പു വെള്ള കടലാസില്‍ എഴുതിയ കത്തു രവി കണ്ടു. ആരും കാണതെ രവി നായര്‍ എഴുത്തു സ്വന്തം പോക്കെറ്റില്‍ ഇട്ടു. അപ്പോഴേയ്‌ക്കും ബന്ധുക്കള്‍ ഉള്‍പ്പടെ ഒരു വലിയ ജനക്കൂട്ടം അവിടെ തടിച്ചു കൂടി. ഇതിനിടെ ആരും കാണാതെ രവി രഹസ്യമായി കത്തു വായിച്ചു തുടങ്ങി.

മാസങ്ങളായി രവി യുടെ സഹോദരന്‍ അസുഖം ബാധിച്ചു കിടക്കുകയാരിന്നു. അസുഖം ബാധിയ്‌കുന്നതിനു വളരെ മുമ്പ്‌ അദ്ദേഹം തന്റെ രണ്ടു പെണ്‍കുട്ടികളുടെയും പേരില്‍ ഇരുപതു സെന്റ്‌ സ്ഥലം വാങ്ങിയിരുന്നു.പെണ്‌ കുട്ടികള്‍ വലുതായി കല്യാണം കഴിയ്‌കുന്ന സമയം ആകുമ്പോള്‍ സ്ഥലം വിട്ടു കിട്ടുന്ന പണം കൊണ്ട്‌ കാര്യങ്ങള്‍ നടത്താമെന്ന്‌ അദ്ദേഹം കരുതിയിരുന്നു. വിധിയുടെ മുന്‍പില്‍ ആ കണക്കു കൂട്ടല്‍ തകര്‌ന്നു പോയി. എഴുത്തില്‌ ഇപ്രകാരമാണ്‌ എഴുതിയിരുന്നത്‌ നായര്‍ സമുദായത്തില്‍ ജനിച്ചെങ്കിലും ഒരിയ്‌കലും എന്റെ ശരീരം ദഹിപ്പിയ്‌കരുത്‌,വെറും മണ്ണില്‍ അടക്കിയാല്‍ മതി. സ്വന്തം വീടിന്റെ പരിസരത്ത്‌ ഒരിയ്‌ക്കലും ശവസംസ്‌കാരം നടത്തരുത്‌, ഭാര്യ വേറെ വിവാഹം കഴിച്ചാല്‍ അത്‌ എനിയ്‌ക്ക്‌ ബുദ്ധിമുട്ടാകും.പെണ്‍കുട്ടികള്‍ സമ്മതിച്ചാല്‍ അവരുടെ സ്ഥലത്ത്‌ അടക്കാം,അല്ലെങ്കില്‍ പൊതു ശ്‌മശാനത്തു അടക്കുക.

രവി തന്റെ ചേടത്തിയുടെ അടുത്ത്‌ വന്നു ഭര്‍ത്താവ്‌ മരണത്തിനു മുന്‍പു എഴുതിയ കത്തിനെ കുറിച്ചു പറയാന്‍ ഒരുമ്പെട്ടു. എഴുത്തും പ്രകാരം വെറും മണ്ണില്‍ അടക്കണമെന്ന്‌ നിര്‍ദേശിച്ച കാര്യം രവി സൂചിപ്പിച്ചു. കൂടുതല്‍ കേള്‍ക്കുന്നതിനു മുന്‍പു അവള്‍ തറപ്പിച്ചു പറഞ്ഞു `ഈ വീടിന്റെ പരിസരത്ത്‌ കുഴിച്ചിടാന്‌ പറ്റില്ല'. പിന്നീടു രവി ഇരുപതു വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെ സമീപിച്ചു. അവളും സ്വന്തം സ്ഥലം കൊടുക്കാന്‍ സമ്മതിച്ചില്ല. കാരണം ഒരിയ്‌ക്കലും ആ സ്ഥലം ആര്‍ക്കും വില്‌ക്കാന്‍ പറ്റാതെ വരും എന്ന്‌ അവള്‍ ഭയപ്പെട്ടു. പ്രായപൂര്‍ത്തി ആകാത്തത്‌ കൊണ്ട്‌ രണ്ടാമത്തെ മകളെ രവി നായര്‍ സമീപിച്ചില്ല.

അപ്പോഴേയ്‌ക്കും ബന്ധുക്കള്‍ എല്ലാം അവിടെ എത്തി. അവരോട്‌ ശവസംസ്‌കാരം പൊതു ശ്‌മശാനത്ത്‌ അടക്കണമെന്ന്‌ സഹോദരന്‍ എഴുതിയ കത്ത്‌ കാണിച്ചു കൊണ്ട്‌ രവി പറഞ്ഞു. അത്‌ കേട്ട്‌ കോപിതരായ ബന്ധുക്കള്‍ ആ വീട്‌ വിട്ടു ഇറങ്ങിപ്പോയി. കേവലം പത്ത്‌ പേരുടെ സാന്നിധ്യത്തില്‍ വച്ചു ശവ സംസ്‌കാരം നടത്തി. എതാനും ദിവസങ്ങള്‌ക്കു ശേഷം രവി നായര്‍ക്ക്‌ സഹോദരന്‍ അവസാനമായി എഴുതിയ എഴുത്ത്‌ തപാല്‍ വഴി കിട്ടി. മരണത്തെ അദ്ദേഹം വളരെ മുന്നില്‍ തന്നെ കണ്ടിരിന്നു. കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു `അനാഥരുടെ കൂടെ നിത്യ ശാന്തിക്കായി അവസരം ഒരുക്കി തന്നതിന്‌ വളരെ നന്ദി' .സംഭവിയ്‌ക്കാന്‍ പോകുന്ന കാര്യം വളരെ മുന്‌ കൂട്ടി കണ്ട സഹോദരന്റെ കത്ത്‌ വായിച്ച രവി നായര്‍ മൂകനായി ഇരുന്നു പോയി. മറ്റാരും കാണാതിരിയ്‌കുവാനായി ആ കത്ത്‌ രവി അടുപ്പിലേയ്‌ക്ക്‌ എറിഞ്ഞു. തീയില്‍ കത്തി കരിയുന്ന കടലാസ്‌ കണ്ടിട്ട്‌ അറിയാതെ ആ ഹൃദയം നെടുവീര്‍പ്പെട്ടു.
ഓര്‍മ്മകളെ വിട.... (ചെറുകഥ: ഷാജി ജോര്‍ജ്‌ പഴൂപറമ്പില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക