Image

ഹൈക്കുവിനു ഒരാമുഖം (സുധീര്‍ പണിക്കവീട്ടില്‍)

Published on 09 November, 2013
ഹൈക്കുവിനു ഒരാമുഖം (സുധീര്‍ പണിക്കവീട്ടില്‍)
ഇന്ദ്രിയാനുഭൂതികള്‍ ഉളവാക്കുന്നഭാഷയില്‍ ഒരു വികാരത്തേയോ ഒരു പ്രതീകത്തെയോ പ്രതിഫലിപ്പ്‌ക്കുന്നു ഹൈക്കു കവിതകള്‍.വാക്കുകളുടെ സൂത്രപ്പണിയില്ലാതെ ഒരു സാധാരണ സംഭവമോ, എന്തിനെയെങ്കിലും കുറിച്ചുള്ള സ്വഭാവികമായ അവലോകനമോ ഹൈക്കു എന്ന കലാരൂപത്തിലൂടെ വായനക്കാര്‍ക്ക്‌ കിട്ടുന്നു. ഹൈക്കുവിന്റെ സാരം അടുക്കിവച്ച രണ്ട്‌ പ്രതിമാനങ്ങളെ തമ്മില്‍ മുറിക്കുന്ന ഒരു വാക്കാണ്‌. അതൊരുതരം അലിഖിതമായ വിരാമചിഹ്നമാണ്‌. അത്‌പരസ്‌പരം ബന്ധിപ്പിക്കപ്പെട്ട പ്രതിമാനങ്ങളെ വേര്‍തിരിക്കുന്നു. ഹൈക്കുവിന്റെ പ്രത്യേകത, ഇതിന്റെ വിജയം വായനക്കാരുടെ അറിവിനെ ആസ്‌പദമാക്കിയെന്നാണ്‌.

വായനക്കാരുടെ പങ്ക്‌ വളരെ ആവശ്യപ്പെടുന്ന ഹൈക്കു കവിതകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച്‌ മനസ്സിലാക്കേണ്ടതാണ്‌. കഷ്‌ടപ്പെട്ടിരുന്ന്‌ തിരുത്തിയാല്‍ ചില കവിതകള്‍ നന്നാകാം എന്നാല്‍ ഹൈക്കുവിന്റെ കാര്യത്തില്‍ ആ രീതിഫലപ്രദമല്ല. ഇത്‌ തന്നത്താന്‍ മനസ്സില്‍നിന്നും ഉതിര്‍ന്ന്‌വീഴേണ്ടതാണ്‌. ഇപ്പോള്‍പലരും ക്രുത്രിമമായി ഹൈക്കു രചനയില്‍ ഏര്‍പ്പെട്ട്‌ അതിന്റെ വിശുദ്ധി നഷ്‌ടപ്പെടുത്തുന്നത്‌ കാണാം. ഹൈക്കു രചന എളുപ്പമാണെന്ന രീതിയില്‍പലരും ഇതെഴുതാന്‍ ശ്രമിക്കുന്നു. പൂര്‍ണ്ണമായ ഒരു ഹൈക്കു എഴുത്വാന്‍ ഒരാള്‍ക്ക്‌ ചിലപ്പോള്‍ അദ്ദേഹത്തിനെ മുഴുവന്‍ ആയുസ്സും ചിലവഴിക്കേണ്ടിവരുമെന്ന്‌ 2013 ലെഹൈക്കു നോര്‍ത്ത്‌ അമേരിക്ക കോണ്‍ഫറന്‍സിലെ ദബോറ കോലൊഡ്‌ജി അഭിപ്രായപ്പെടുകയുണ്ടായി. ലോസ്‌ ഏഞ്ചത്സിലെ മാള്‍ബറൊ കോളേജില്‍ ഹ്യുമാനിറ്റീസ്‌/സോഷ്യല്‍ സയന്‍സ്‌ പഠിപ്പിക്കുന്ന വിക്‌ടര്‍ ഓര്‍ടിശ്‌ അഭിപ്രായപ്പെട്ടത്‌ ഹൈക്കുവിന്റെഒരോ വാക്കും ഓരോ വരിയും, പരിഗണിക്കപ്പെടുന്നു എന്നാണു. കാരണം കവിതയിലെ പ്രതിമാനങ്ങള്‍ വായനക്കരനു മനസ്സിലാകണമെങ്കില്‍, അനുഭവിക്കണമെങ്കില്‍ അത്‌പ്രധാനമാണ്‌.ചുരുങ്ങിയ വാക്ക്‌കൊണ്ട്‌, ആശയ പ്രകാശന രീതികൊണ്ട്‌ ഒരു വികാരമോ ചിന്തയോ സ്രുഷ്‌ടിക്കപ്പെടുകയാണു ഹൈക്കുവില്‍. അത്‌കൊണ്ട്‌ പദപ്രയോഗം വളരെ സൂക്ഷ്‌മതയോടെ നിര്‍വ്വഹിക്കെണ്ടിയിരിക്കുന്നു.

ജപ്പാനിലെ വസന്തക്കാലത്ത്‌ പൂമരങ്ങളുടെ ചുവട്ടില്‍ സമൂഹത്തിലെ എല്ലാ ശ്രേണിയില്‍പ്പെട്ട ആളുകളും ഒരു ഗുരുവിന്റെ (രങ്കമാസ്‌റ്റര്‍) കീഴില്‍ ഇരുന്ന്‌ സംയുക്‌തമായി കവിതാ രചനയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. ഒരു പക്ഷെ ഇങ്ങനെ ആളുകള്‍ കൂടിയിരുന്ന്‌ സൃുഷ്‌ടിച്ച കവിതകളില്‍ ഒന്നില്‍ അവര്‍ ഒന്നിജച്ചുകൂടിയ ആ പരിസരത്തിന്റെ പ്രതിച്‌ഛായ നിഴലിക്കുന്നു. ഈ ലേഖകന്‍ ഇംഗ്ലീഷില്‍ വായിച്ചതാണു. ഏകദേശ പരിഭാഷ ഇങ്ങനെ: ഒരു മരത്തണലില്‍, ഹേമന്തതെന്നല്‍ അതിനെ കാണിക്കുന്നു, ഒരു ഇലയില്‍. അന്ന്‌ ഈ കവിതകള്‍ഹോക്കു എന്നാണറിയപ്പെട്ടത്‌.

ഒമ്പത്‌ മുതല്‍പന്ത്രണ്ടാം നൂറ്റാണ്ട്‌ വരെയുള്ള കാലഘട്ടത്തില്‍ ജപ്പാനില്‍ ഉത്ഭവിച്ച ഈ കലാരൂപത്തിന്റെ ഇതിവ്രുത്തങ്ങള്‍ കൂടുതലും മതപരവും രാജകീയവുമായ വിഷയങ്ങളില്‍ അക്കാലത്ത്‌ ഒതുങ്ങിനിന്നു. മൂന്നുവരികളിലായി 17 അക്ഷരങ്ങള്‍കൊണ്ട്‌ ( 5-7-5) ഒരു ആശയം അല്ലെങ്കില്‍ ഒരു വിഷയം അവതരിപ്പിക്കുക എന്ന വെക്ലുവിളിയാണു ഹൈക്കു കവികള്‍ക്ക്‌ അഭിമുഖീകരിക്കനുള്ളത്‌.പതിനേഴ്‌ അക്ഷരങ്ങള്‍ എന്നത്‌ പാലിക്കപ്പെടുന്നില്ലെങ്കിലും പ്രസ്‌തുതനിയമം പഴയതും പുതിയതുമായ എഴുത്തുകാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. വാസ്‌തവത്തില്‍ അതാണ്‌ ഹൈക്കുവിന്റെ ആകര്‍ഷണം .പതിനേഴ്‌ അക്ഷരങ്ങള്‍ എന്നുള്ള നിബന്ധനയും മറ്റു ഭാഷകളില്‍ എഴുതുമ്പോള്‍ ശരിയാകണമെന്നില്ല. കാരണം ജപ്പാനിസ്‌ ഭാഷയില്‍ അവയെ കണക്ക്‌ കൂട്ടുമ്പോള്‍ അക്ഷരങ്ങളുടെ എണ്ണം കൂടുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ബാഷോ (Matsuo Basho) ആദ്യത്തെ വലിയ ഹൈക്കു കവി എന്ന പേരില്‍ ആര്‍ജ്‌ജിച്ച പെരുമ ഹൈക്കു കവിതകള്‍ക്ക്‌ പ്രചാരം നല്‍കി. പശ്‌ചാത്യ ലോകത്തേക്ക്‌ ഹൈക്കു പ്രവേശിച്ചത്‌ ഹാരോള്‍ഡ്‌ ജി ഹെന്റേഴ്‌സനും ആര്‍. എച്ച്‌. ക്ലിത്തും 1950ല്‍ ചെയ്‌തപരിഭാഷയിലൂടെയാണ്‌. ഹൈക്കുവിനെക്കുറിച്ചുള്ള ഒരു തമാശ ; ആര്‍ക്കും ഹൈക്കു എഴുതാം 17 അക്ഷരമാകുമ്പോള്‍ നിറുത്തിയാല്‍ മതിയെന്നാണ്‌്‌.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലണു ഹൈക്കു കവിതകള്‍ ലോക വ്യാപകമായി പ്രചരിച്ചത്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത്‌ വിശ്വമഹാകവി രവീന്ദ്രനാഥ്‌ ടാഗോര്‍ ബംഗാളിയില്‍ ഹൈക്കു കവിതകള്‍ എഴുതിയിരുന്നു. രണ്ടായിരെത്തിയെട്ട്‌ ഫെബ്രുവരിയില്‍ ബാംഗളൂരില്‍ വച്ച്‌ ലോകത്തിലെ മിക്കവാറും രാജ്യങ്ങളില്‍ നിന്നുള്ള ഹൈക്കു കവികളുടെ ഒരു ഹൈക്കു ഫെസ്‌റ്റിവല്‍ സംഘടിപ്പിക്കുകയുണ്ടായി. നൂക്ലിയര്‍ നിരായുധീകരണത്തിന്റെ വക്‌താവയ പാക്കിസ്‌താനി കവിയും ഇതിസംബന്ധിച്ചിരുന്നു, `ഹിരോഷിമഹൈക്കു' എന്ന അദ്ദേഹത്തിന്റെ കവിത ജപ്പാനും ഇംഗ്ലണ്ടും സംഘടിപ്പിച്ച സമാധാന സമ്മേളനങ്ങളില്‍ അവതരിക്കപ്പെട്ടിരുന്നു, ഹൈക്കു ഇന്റെര്‍നാഷണല്‍ അസ്സൊസിയേഷന്‍ എന്ന ഒരു സംഘടന ജപ്പാനിലേയും അന്യരാജ്യങ്ങളിലേയും ഹൈക്കു കവികളുമായും ഹൈക്കു കവിതകള്‍ കൈമാറികൊണ്ട്‌ സൗഹ്രുദബന്ധം സ്‌ഥാപിക്കാന്‍പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.യൂറൊപ്യന്‍ കൗണ്‍സിലിന്റെ പ്രസിഡണ്ടായ ഹെര്‍മന്‍ വാന്‍ റുമ്പേയ്‌ അറിയപ്പെടുന്ന ഹൈക്കു കവിയാണ്‌. അദേഹത്തിനെ ഹൈക്കു ഹെര്‍മാന്‍ എന്ന്‌ വിളിക്കുന്നു. അദ്ദേഹം 2010ല്‍ ഒരു ഹൈക്കു കവിതകളുടെ ഒരു സമാഹാരം ഇറക്കിയിട്ടുണ്ട്‌.

കവി, തത്വചിന്തകന്‍ എന്നീനിലകളില്‍ പ്രശസ്‌തനായ ശ്രീനാരായണന്‍ രഘുനാഥന്‍ Wonder Haiku Wordls എന്ന ഒരു സൈറ്റ്‌ ആരംഭിച്ചിട്ടുണ്ട്‌. 1980 മുതല്‍ ഹൈക്കു എഴുതുന്ന അദ്ദേഹം ഹൈക്കു കവിതാസമാഹാരം ഇറക്കിയിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞത്‌ ഹൈക്കു ഒരു കലയാണ്‌്‌, അനുഷ്‌ഠാനമാണ്‌, അന്വേഷണമാണെന്നാണ്‌. പ്രപഞ്ചാവബോധത്തിന്റെ ഓരോ നിമിഷവും ധ്യാനിക്കപ്പെടുന്നസ്‌ഥിതി.

വളരെലോലമായ ഒരു സാധാരണ അനുഭവത്തെ ഒരു കുട്ടി പ്രചണ്ഡമായ വിസ്‌മയത്തോടെ ചൂണ്ടികാണിക്കുന്ന പോലെയാണു ഹൈക്കു. ചിലസന്ദര്‍ഭങ്ങളിലെങ്കിലും പ്രായമായി എന്നു വിശ്വസിക്കാന്‍ കൂട്ടാക്കാത്ത വലിയവര്‍ എഴുതുന്ന കുട്ടികളുടെ എഴുത്താണുഹൈക്കു. വഴിയരുകിലെവിസ്‌മയ കാഴ്‌ചകള്‍ വഴിപോക്കരുമായി പങ്കുവക്കുന്നത്രത്രെ ഹൈക്കു.ലോകമെമ്പാടുമുള്ള ഹൈക്കു രചനാഭിലാഷികളെ ഉദ്ദേശിച്ച്‌ ആംഭിച്ചിരിക്കുന്ന ഈ സൈറ്റില്‍ ഓരൊരുത്തര്‍ക്കും അവരവരുടെ ഭാഷയില്‍ എഴുതാം. അങ്ങനെ ഒരു ബഹുഭാഷാവേദി അദ്ദേഹം നല്‍കുന്നു.

മലയാളത്തില്‍ സെന്‍ ബുദ്ധ കഥകള്‍ എന്ന പേരില്‍ഹൈക്കു കവിതകളുടെ ഒരു സമാഹാരം സലീം പീടികക്കല്‍ എഴുതീട്ടുണ്ട്‌.മലയാളത്തിലും ഇംക്ലീഷിലുമുള്ള സമകാലിന ഹൈക്കു കവിതകളുടെ ഒരു സമാഹാരം ശ്രീമതി ഒ.വി.ഉഷയുടേയും, ശ്രീ പി.കെ.രാജശേഖരന്റേയും മുഖവുരയോടെ `കൈകുടന്നയിലെ കടല്‍'' എന്നപേരില്‍ സോയ നാരായണന്‍ സമാഹരിച്ചിട്ടുണ്ട്‌.

ഹൈക്കുപ്രേമികള്‍ സെന്‍ ബുദ്ധിസ്സത്തെക്കുറിച്ച്‌ പഠിക്കണമെന്ന്‌ ശ്രീരഘുനാഥന്‍ അഭിപ്രായപ്പെടുന്നു. ഓരോ ഹൈക്കുവിലും സെന്‍ബുദ്ധിസ്സത്തിന്റെ ഒരു സൂക്ഷ്‌മാംശം കാണാമത്രെ. തപസ്യയുടേയും അന്തര്‍ജ്‌ഞാനത്തിന്റേയും മൂല്യത്തിനുപ്രാധാന്യം കൊടുക്കുന്ന മഹായാന ബുദ്ധിസ്സം എന്ന ദര്‍ശനം പഠിപ്പിക്കുന്ന ഒരു ജാപ്പാനീസ്‌ സ്‌കൂളാണ്‌ `സെന്‍'.എല്ലാഭാരങ്ങളും ഇറക്കിവച്ച്‌ നിങ്ങള്‍ക്ക്‌ ചുറ്റുമുള്ളനിമിഷങ്ങളൊട്‌, ലളിതമായ്‌ സത്യസന്ധമായി ഇഴുകിചേരുക.കൂടുതല്‍ കാവ്യാത്മകമാകാന്‍ ശ്രമിക്കരുത്‌, അത്‌ ചിലപ്പോള്‍നിങ്ങളെ ഏകാഗ്രത കെടുത്ത്‌തിയേക്കാം.മിക്കവാറും നമ്മുടെ കാഴ്‌ക്ല്‌കളില്‍നിന്ന്‌ഹൈക്കു കവിതകള്‍ ഉണ്ടാകുന്നു എന്നദ്ദേഹം പറയുന്നു. അതിനുദാഹരണമായി ഈ വരികള്‍ ഉദ്ധരിുക്കാം.amidst sensual glee
in bliss of the atman ~
a bodhisattva

ഹൈക്കു കവിതകളോട്‌ വലിയപ്രതിപത്തിയില്ലായിരുന്ന സഭ്യസാചിപത്ര ജാക്കി ഹാര്‍ഡി സംശോധനവും സമാഹാരവും നിര്‍വ്വഹിച്ച `കവിതപുരാതനവും ആധുനികവും' എന്ന സമാഹാരത്തിലെ ഹൈക്കു കവിതകള്‍ വായിച്ചപ്പോള്‍ അദ്ദേഹം അതില്‍ ആകര്‍ഷകനായി വീണ്ടും അത്തരം കവിതകള്‍ക്കായി തിരച്ചില്‍ ആരംഭിച്ചുവത്രെ,.(Poetry Ancient and Modern, an anthology edited and compiled by Jackie Hardy (2008, MQ Publications, 256 pages, Rs.325/-). അദ്ദേഹത്തെ ആകര്‍ഷിച്ചതും തുടര്‍ന്ന്‌ വായിക്കാന്‍പ്രലോഭിപ്പിച്ചതുമായ്‌ കവിതയുടെ ഏകദേശ വിവര്‍ത്തനം ഇങ്ങനെ.`കാണാന്‍ പറ്റാത്തസാധനങ്ങളുടെ നിശ്ശബ്‌ദതശ്രദ്ധിച്ച്‌ ഞാന്‍ തീനാളത്തിനരികെ'

മിമിക്രിക്കാര്‍ സിനിമനടന്മാരെ അനുകരിക്കുന്ന പോലെ എഴുതുന്ന ഹൈക്കു കവിതകള്‍വായിച്ച്‌ അതേപോലെ അനുകരിക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ അത്തരം രചനയില്‍ നിന്നും പിന്മാറുന്നത്‌ ഉത്തമം. ഒരാള്‍ എഴുതിയ ഹൈക്കുനോക്കി അതെപോലെ അനുകരിക്കാന്‍ നോക്കാതെഹൈക്കുവിനെക്കുറിച്ച്‌ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്‌തതിനുശേഷം അതിനുതുനിയുന്നത്‌ എപ്പോഴും അഭിലഷണീയമായിരിക്കും.

(തുടരും....)
ഹൈക്കുവിനു ഒരാമുഖം (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വിക്കി ലീക്ക് 2013-11-14 18:42:51
ലേഖകനും വായനക്കാരനും വിദ്യാധരനുമൊക്കെ വിലയിരുത്താൻ കഴിഞ്ഞ സാഹിത്യ സല്ലാപത്തിൽ അമേരിക്കയിലെ പ്രശസ്ത കവികൾ രചിച്ച ഹൈക്കു.  വായനക്കാരന്റെ പ്രിയപ്പെട്ട കവികൾ ഇതിനകത്തുണ്ട് 

1. വൈറ്റമിൻ ഈ 

2. എപ്പോൾ അപ്പോൾ 
    ഇപ്പോൾ 
    അവിടെ 

3  കാലെത്തെണീറ്റിട്ടും 
      എന്റെ രൂപം 
മെത്തയിൽ പതിഞ്ഞു 
കൂർക്കം വലിക്കുന്നു 

4. വീണു മോങ്ങാനിരിക്കും 
  ജനത്തിന്റെ തലയിൽ 
        മന്ത്രി സഭ 

സാഹിത്യ സല്ലാപത്തിൽ നിന്ന് ചോർത്തി എടുത്തതാണ്. 

ഹൈക്കു പണ്ഡിതർ ഇത് ചികഞ്ഞു കീറി ഇതിന്റെ കുടൽമാല പുറത്തു എടുക്കും എന്ന് കരുതുന്നു. അതിനായി ഒരു കഴുകനെ പോലെ നോക്കി ഇരിക്കുന്നു 

vaayanakkaaran 2013-11-14 22:09:17
ഹൈക്കുവിനെക്കുറിച്ച് നേരത്തെ പറഞ്ഞത് ആവർത്തിക്കാം.
എന്തുകുന്തം വേണേലും
മൂന്നുവരിയിൽ കുത്തിനിറച്ചോളൂ
ഹൈക്കുവെന്നു മാത്രം വിളിക്കല്ലെ!

പുഴുക്കലരിച്ചോറിന്നുരുള
മത്തിച്ചാറിൽ മുക്കിയാൽ
Sushi ആവില്ലല്ലോ.

സാഹിത്യസല്ലാപത്തിൽ പുകഴ്തപ്പെട്ടവ ഹൈക്കുവാണോ?
ദർശകനും ദർശനവും ഒന്നാകുന്ന ഒരു അമൂർത്ത ധ്യാന നിമിഷത്തിന്റെ വളച്ചുകെട്ടില്ലാത്ത വിവരണമാണ് ശരിയായ ഹൈക്കു.
സാഹിത്യസല്ലാപ കൃതികൾ കണ്ടിട്ട് എനിക്ക് ഒരു മുക്കാലി എഴുതാതെ വയ്യ.
പിരുപിര തേങ്ങാപ്പീരയിൽ
കരുകര ചകിരിനാര്;
പരുപര ജീവിതം.



വിദ്യാധരൻ 2013-11-15 06:06:29
ഞാനും ഒരു മുക്കാലി തീർത്ത്‌ വിടുന്നു 

വെള്ളമടിച്ചപ്പോൾ 
സാഹിത്യ സല്ലാപം 
മോങ്ങുന്ന ഹൈക്കു 

വൈറ്റമിൻ ഈ = വെള്ളം 
മോങ്ങുന്ന ഹൈക്കു =മുക്കാലി പ്രയോഗം കൊണ്ടുള്ള മോങ്ങൽ 


Malayali 2013-11-15 08:31:43
വിദ്യദര, വിദ്യ ഉള്ളവനെങ്കിൽ ഒരു കാര്യം മനസ്സിലാക്കണം.  ആധുനിക കവിത എഴുതുന്നവരെ അപമാനിക്കുകയോ ബുള്ളി ചെയ്യുകയോ ചെയ്യുന്നതുകൊണ്ടു താങ്കളുടെ വ്യക്തിദാരിദ്ര്യം പുറത്ത് വരികയേ ചെയ്യുന്നുള്ളൂ.  ശരിയായ വിമർശനം കവിത എഴുതുന്നവരെ അപമാനിക്കലല്ല. പ്രത്യുത, കവിതയുടെ കുറവുകൾ വസ്തുനിഷ്ടമായി നിരത്തി ഭംഗിയുള്ള വാക്കുകളിൽ വായനക്കാർക്കുവേണ്ടി സമർപ്പിക്കുമ്പോഴാണ്. അങ്ങനെ ചെയ്യാൻ കഴിവില്ലെങ്കിൽ അപമാനിക്കാതിരിക്കുക.  വികടമായ ഭാഷയിലും ശൈലിയിലും എഴുതി അപമാനിക്കുന്നത് അതെഴുതുന്ന വ്യക്തിയുടെ നിലവാരം  വെളിപ്പെടുത്തുന്നു.  ആധുനിക കവിതയെ ഒരിക്കലും താങ്കള്ക്ക് അടിച്ചമർത്താൻ സാധിക്കുകയില്ല.  താങ്കള് വിചാരിച്ചിരിക്കുന്നതിലുമപ്പുരം അത് വളർന്നു കഴിഞ്ഞു.  സ്വയം വിഡ്ഡിയാകാതിരിക്കുക. ഈമലയാളി പത്രത്തെയും വായനക്കാരെയും ബഹുമാനിക്കുക.
rejice nedungadappally 2013-11-15 08:39:05
well written just like a hyq. thanks sudheer.
vaayanakkaaran 2013-11-15 14:48:11
വിദ്യാധരന്റെ ‘വൈറ്റമിൻ ഈ = വെള്ളം‘ എന്ന പ്രയോഗത്തോട് യോജിക്കുന്നു. അര നൂറ്റാണ്ടുമുൻപുതന്നെ കേരളത്തിൽ കള്ളിന്റെ ഓമനപ്പേര് ‘വിറ്റാമിൻ ഊ’ എന്നായിരുന്നു.



വിദ്യാധരൻ 2013-11-15 19:05:39
വായനക്കാരന്റെ പ്രിയപ്പെട്ട കവികളുടെ ഹൈക്കു നിരത്തികൊണ്ടാണ് വിക്കി ലീക്ക് അവരുടെ ഹൈക്കുവിനെ വിശകലനം ചെയ്യാൻ പറഞ്ഞത് . എന്നാൽ വായനക്കാരന്റെ മറുപടി വളച്ചുകെട്ടി തന്നയാണ്. "ദർശകനും ദർശനവും ഒന്നാകുന്ന ഒരു അമൂർത്ത ധ്യാന നിമിഷത്തിന്റെ വളച്ചുകെട്ടില്ലാത്ത വിവരണമാണ് ശരിയായ ഹൈക്കു." ഇത് പറഞ്ഞിട്ട് അദ്ദേഹത്തിൻറെ പ്രിയപ്പെട്ട കവികളുടെ ഗുരുവായാ ചെറിയാൻ കെ ചെറിയാൻ എഴുതിയ തേങ്ങാ എന്ന കവിത പോതിച്ചു ഒരു ഹൈക്കുവായി എഴുതി വിട്ടു. 

"പിരുപിര തേങ്ങാപ്പീരയിൽ
കരുകര ചകിരിനാര്;
പരുപര ജീവിതം."

ഇത് മത്തി ചാറിൽ മുക്കി സൂഷിയായിട്ടു അടിക്കാം 

ഹൈക്കുവിന്റെ ലേഖകൻ പറഞ്ഞത് അനുസരിച്ച് ഒരു ഹൈക്കു എഴുതിയിട്ട് മരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല. അതുകൊണ്ടാണ്  ഞാൻ ഒരു മലയാളം ഹൈക്കു വലിയ ബലം പിടത്തം ഇല്ലാതെ എഴുതിയത് (വായനക്കാരൻ എന്ത് വേണേലും വിളിച്ചോ)

ഉരുണ്ടു കൂടും മേഘം 
ഉയർന്നു പൊങ്ങും തിരകൾ 
അലമുറവിളികൾ കേൾക്കാം

 സാഹിത്യ സല്ലാപ്ക്കാർ ഇറക്കി വിട്ട വൈറ്റമിൻ ഈയും, തലേൽ ഗവണ്‍മെന്റ് വീണതിനേക്കാൾ എത്രയോ നല്ലതാണ്. എന്റെ ഭാര്യ കേട്ട ഉടനെ പറഞ്ഞു ഹയാൻ കൊടുങ്കാറ്റും അത് വിതച്ച ദുരന്തവുമാണ് ഈ മൂന്നു വരികളിൽ ഒതുക്കിയിരിക്കുന്നത് എന്ന്. അതിൽ കൂടുതൽ ആരുടേയും അവാർഡ് എനിക്ക് ആവശ്യം ഇല്ല.  എങ്കിലും ദർശകനും ദർശനവും ഒന്നാകുന്ന തരത്തിലുള്ള ഒരു ഹൈക്കു എഴുതി പ്രിയപ്പെട്ട കവികളുടെ സിംഹാസനം ഇടയ്ക്കു ഇടയ്ക്കു ഇളക്കുന്നത് കൊണ്ട് അവരുടെ ശാപം ഒന്നും തലയിൽ വന്നു വീഴും എന്ന് ഭയപ്പെടണ്ട കാരണം ഇപ്പോൾ അവരുടെ അവസ്ഥ സ്വന്ത ശരീരം കട്ടിലിൽ കൂർക്കം വലിച്ചു കിടന്നു ഉറങ്ങുകയും അവർ ശരീരത്തിന് പുറത്തു  ത്രിശങ്കു സ്വർഗ്ഗത്തിൽ തത്തി കളിക്കുകയുമാണ് 
വിദ്യാധരൻ 2013-11-15 19:38:20
ആധുനിക കവികളുടെ നേതാവാണ്‌  ബാലചന്ദ്രൻ ചുള്ളികാട്. അയാൾ ഇന്ന് എവിടെയാണെന്ന് ആർക്കറിയാം. സീരിയൽ സിനിമകളിൽ എവിടെയോ ഒതുങ്ങിയിരിക്കുകയാണ് . ആദ്ദേഹത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഇവിടെ രേഖപ്പെടുത്തട്ടെ "തീക്ഷ്ണമായ തിക്തക ശക്തിയും പെലവമാല്ലാത്ത ഭീഷണ സൗന്ദര്യവും ശിവനടനസമാനമായ ഉർജ്ജ സാരവും കവിതയ്ക്ക് നല്കി അതിനെ വെറും ജന പ്രിയ കവിതയിൽ നിന്ന് അതിന്റെ കാല്പ്പനികവും പുരോഗമനപരമായ അവതാരങ്ങളിൽ നിന്ന് ഏറെ ഉയർത്തി നിറുത്തിയ കവിയാണ്‌ ബാലചന്ദ്രൻ ചുള്ളികാട്"  കലയും കവിതയും കഥയും പ്രിയപ്പെട്ട ജനതയിൽ നിന്ന് വേർപെടുത്തി കഴിയുമ്പോൾ, കവിതയേയും കവിയും ജനങ്ങുളുടെ ഇടയിലോ അവരുടെ മനസിലോ തേടിയിട്ടു കാര്യം ഇല്ല മലയാളി.  ഇന്നത്തെ കവിതയുടെയും കഥയുടെയും അവസ്ഥ ഇതിൽ നിന്നും വ്യത്യസ്തമല്ല. കാരണം ആധുനിക കവിതക്ക് വേണ്ടി എന്നെ എന്റെ ബ്രാഹ്മണ പാരമ്പര്യവും  വിദ്യാഭ്യാസ യോഗ്യതയും ഒക്കെ അണി നിരത്തി,  ഒതുക്കാൻ നോക്കുന്ന നിങ്ങൾ വയലാറിന്റെ ഭാഷയിൽ 

"കുടുമ മുറുക്കി കെട്ടി പൂണൂൽ ഇഴകളിൽ 
         ഓമൽ കൈവിരലോടി
ച്ചടിമുടി പെണ്ണിൻ മുലയും മൂടും 
         കവിതയിലാക്കിയ പണ്ഡിതവർഗ്ഗം"   ഇവരെക്കാളും  വ്യത്യസ്തരല്ല. നിങ്ങൾ ആധുനികമോ അത്യന്താധുനികൊമോ എഴുതിക്കോ എന്നാൽ അത് ഇപ്പോഴും ജന്പ്രിയംമായിരിക്കട്ടെ. അലങ്കിൽ അത് മലപോലെ വളരുന്നുകഴിഞ്ഞെന്നു  എന്ന് വീമ്പിളക്കുന്ന നിങ്ങളെപോലെയുള്ളവരുടെ ഗതി എന്താകും എന്ന് ഊഹിച്ചോള് . 



Jack Daniel 2013-11-15 19:45:39
Have a bottle of Jack Daniel forget about all this Haikku.    ദർശകനും ദർശനവും ഒന്നാകുന്ന തരത്തിലുള്ള ഒരു ഹൈക്കു  -A bottle of Jack Daniel
Anthappan 2013-11-15 20:18:23
I can quote Tennyson poem here (part) to congratulate Mr. Vidyaadharan for his onslaught on malayalee 
Cannon to right of them,
Cannon to left of them,
Cannon in front of them
Volley'd and thunder'd;
Storm'd at with shot and shell,
Boldly they rode and well,
Into the jaws of Death,
Into the mouth of Hell
Rode the six hundred.                       -Brilliant response Vidyadharan
Malayali 2013-11-16 10:54:15
ജനപ്രിയമാകണമെങ്കിൽ വിദ്യാധരന്റെ അവസ്ഥയിലേക്ക് കവിത എഴുതുന്നവരും വായിക്കുന്നവരും താഴണം. ജനപ്രിയമാക്കുമ്പോൾ നമ്മുടെ തലകൾ ഡിസ്റ്റിലരി കമ്പനികള്ക്ക് തീറെഴുതണം.  തീറെഴുതിക്കഴിയുമ്പോൾ നമുക്ക് ചുറ്റിലുമുള്ളവരെ തല്ലാനും തെറി പറയാനും തൊടാനും തോന്നും.  അരാജകത്വം വര്ർദ്ധിക്കും. ജനപ്രിയം വർദ്ധിക്കുമ്പോൾ പൈങ്കിളി, ഇക്കിളി തുടങ്ങിയവയും ജനപ്രിയമാകും.  അപ്പോൾ 'മ' പ്രസിദ്ദീകരണങ്ങളും എഴുത്തുകാരും വര്ദ്ധിക്കും. നാട് വട്ടപൂജ്യമാകും.
വിദ്യാധരൻ 2013-11-16 12:49:55
മലയാളിക്കൊരു മറുപടി 
  "ജന പ്രിയ കവിതയിൽ നിന്ന് അതിന്റെ കാല്പ്പനികവും പുരോഗമനപരമായ അവതാരങ്ങളിൽ നിന്ന് ഏറെ ഉയർത്തി നിറുത്തിയ"  ഇന്നത്തെ ആധുനിക കവികൾ പലപ്പോഴും ജനങ്ങൾക്ക്‌ മനസിലാകാത്ത രീതിയിലാണ് കവിത എഴുതുന്നത്‌. അതിന്റെ പ്രധാനകാരണം 1) ഭാവന ഇല്ല എന്നുള്ളതുകൊണ്ടാണ്  . ഭാവന എന്ന് പറയുന്നത് വെറുതെ അല്ല്പം വെള്ളം അടിച്ചു വായിൽ വരുന്നത് എഴുതി വിടികയല്ല.  നമ്മളുടെ ചുറ്റുപാടുകളുമായി അതിനു വളരെ ബന്ധം ഉണ്ടായിരിക്കണം. ചുറ്റുപാട് എന്ന് ഞാൻ പറയുമ്പോൾ ഭൂമിയിൽ ജീവന്റെ തുടിപ്പുള്ള എല്ലാ ജീവജാലങ്ങളും പ്രകൃതിയും അതിൽ ഉൾപ്പെടും. അതിൽ ജനനവും മരണവും പ്രണയവും ജീവിത നൈരാശ്യങ്ങളും എന്ന് വേണ്ട ഒഴിവാക്കാവുന്ന ഒന്നും തന്നെ ഇല്ല.  ഒരു ഭാവന സമ്പന്നനായ കവി ഇതിനെ സൂക്ഷമായി നിരീക്ഷണം ചെയ്യുമ്പോൾ ഒരു സാധാരണക്കാരാനു കാണാൻ കഴിയാത്ത പലതും അവൻ കാണുകയും അവന്റെ കവിതയിലൂടെയോ കഥയിലൂടയോ സാധാരണ ജനങ്ങളെ വീണ്ടും തിരിച്ചു വിളിക്കുകയും, അവർ ശ്രദ്ധിക്കാതെ പോയ പലതിലേക്കും ശ്രദ്ധ. ക്ഷണിക്കുകയും ചെയ്യുന്നു. ആധുനിക കവിത എന്ന് പറയുമ്പോൾ അത് പ്രാസത്തിൽ ആയിരിക്കണം എന്ന് നിർബന്ധം ഇല്ല. പക്ഷെ തീര്ച്ചയായും അത് ജനങ്ങളോടും പ്രകൃതിയോടും സംസാരിക്കണം. പ്രാസവും അലങ്കാരവും താളവും എല്ലാം, എന്തിനെയും തിരസ്കരിക്കാൻ തയ്യാറായി നില്ക്കുന്ന നമ്മുളുടെ എല്ലാം അഹങ്കാരം നിറഞ്ഞ മനസിലേക്ക് പ്രത്യേകിച്ചു 'മലയാളി ' മനസിലേക്ക് അടിച്ചു കേറ്റാനുള്ള ഉപാധി മാത്രമാണ്. ഞാൻ പണ്ട് പറഞ്ഞതുപോലെ രാഗത്തിനും വ്രത്തത്തിനും നമ്മളുടെ വൈകാരിക തലങ്ങളുമായി ബന്ധം ഉണ്ട്. കവിതയ്ക്ക് വേണ്ടി ജീവൻ ഉഴിഞ്ഞു വച്ച പല കവികളും ഉണ്ട് . അതിനെ കീചക വേഷം കെട്ടി  മല പോലെ വന്നു ആടുന്ന അമേരിക്കയിലെ "കോക്കസ് " (ശാലോം ഫിലടെൽഫിയോടു കടപ്പാട് - ശലോമിന് ഒരു മറുപടി ഞാൻ അയച്ചിട്ടുണ്ടായിരുന്നു -വേണമെങ്കിൽ ഈ മലയാളി എഡിറ്ററോഡു ചോതിച്ചാൽ അയച്ചു തരും) പാവം കവികൾ (പാവങ്ങളാ- അടുത്ത വീട്ടിലെ പരമു നായരും, ശങ്കരനും വരുഗീസുമാ - അല്പ്പം വെള്ളം അടിച്ചു കഴിഞ്ഞാൽ ആധുനിക കവിതകളെ വരു) വെരുട്ടിയാൽ ഒരു യദാർത്ഥ വായനക്കാരൻ പേടിച്ചു മണ്ടുകയില്ല. കാരണം അവന്റെ വായാനാ ലോകം വിശാലമാണ് . വെറും ആധുനിക കവിത മാത്രം അല്ല.  അതുകാരണം ചിന്തിക്കാതെ മറുപടി എഴുതരുത് ആലോചിച്ചേ മറുപടി എഴുതാവു. സമയം ടുത്തോള് . എനിക്ക് ഇഷടം പോലെ സമയം ഉണ്ട് 
വികടൻ 2013-11-16 19:47:26
ഒരാധുനിക കവിത 
ഞാൻ വഴക്കൊണ്ടാക്കും 
എന്റെ ഭാര്യ പ്രസവിക്കും 
ഞങ്ങള്ക്ക് പത്തു മക്കൾ 
വഴക്കിനു ഇപ്പോഴും കുറവില്ല 
പക്ഷെ ഇപ്പോൾ 
വഴക്ക് തുടങ്ങുമ്പോൾ 
അവൾ ഇറങ്ങി ഓടും 
അയൽത്തുകാരി അവളോട്‌ ചോദിച്ചു 
നീ എന്തിനാ ഓടുന്നത് 
അവൾ പറഞ്ഞു 
ഇനി അധിയാനുമായി 
ഐനിക്കു വഴക്ക് ഉണ്ടാക്കാൻ പറ്റില്ല 
ഞാൻ പ്രസവിച്ചു മടുത്തു 
അയൽവക്കത്ത് കാരിത്തി 
മൂക്കത്ത് വിരൽ വച്ച് 
ഒരു കുഞ്ഞികാല് കാണാൻ 
കൊതിച്ചിട്ട് എത്ര നാളായി!
ഞാൻ നിറെ അതിയാനുമായി 
വഴക്കുണ്ടാക്കി കൊള്ളട്ടെ 
ഇത് കേട്ടപ്പോൾ 
അവൾ ഓട്ടം നിറുത്തി 
വീട്ടിലേക്കു തിരിഞ്ഞോടി 


വിദ്യാധരൻ 2013-11-17 07:46:51
വൈകാരിക സംഘർഷത്താൽ ഉറക്കം നഷ്ടപെടുമ്പോൾ (ചിലർ ഹൈക്കു എന്ന് വിളിച്ചതിന്റെ പരിഭാഷ")

    "ദൈവം ഒരു പ്രണയിതാവാണ് 
നമ്മൾക്ക് അവൻ പുഷ്പങ്ങൾ അയക്കുന്നു 
     വർഷത്തിൽ എല്ലാ ദിവസവും'

"           നദി 
നീലാകാശത്തെ പ്രതിഫലിപ്പിക്കുന്നു 
 ഒപ്പം നിശബ്ദമായി ചിന്തിക്കുന്നു "

"ദർപ്പണം ദർപ്പണം എല്ലാടവും 
 കാണുന്നവന്റെ പ്രതിച്ഛായ 
    നോക്കുന്നവന്റെയല്ല "

"ചില ദിവസം ജീവിതം വിടരുന്നു 
    ചിലത് കൊഴിയുന്നു 
കാലചക്രത്തിന് അനുസരിച്ച് "

'തുള്ളികൾ തുള്ളികൾ 
 കണ്ണ് നീർ തുള്ളികൾ 
ഒരു ദുഖ സാഗരത്തിന്റെ'

 

വിക്കി ലീക്ക് 2013-11-17 13:17:42
വിദ്യാധരനും വായനക്കാരനും എന്റെ അഭിപ്രായത്തോട് പ്രതികരിച്ചതിൽ സന്തോഷം.  വിദ്യാധരൻ വളരെ തുറന്നു എഴുതിയപ്പോൾ വായനക്കാരൻ ഇലക്കും മുള്ളിനും കേടുവരാതെ എഴുതി. കവിയെ പൂജിക്കാതെ കവിതയെ വിലയിരുത്തണം എന്ന് പറഞ്ഞ വായനക്കാരൻ തന്റെ പ്രിയപ്പെട്ട കവികളുടെ ഹൈക്കുവിനെ വിലയിരുത്തിയത് വിദ്യാധരൻ പറഞ്ഞതുപോലെ വളച്ചു കെട്ടി എങ്ങും തൊടാതെയാണ്. എന്തോ ഒരു ആത്മാർത്ഥതയില്ലായിമ അതിൽ പ്രകടമായിരുന്നു. തന്റെ പ്രിയപ്പെട്ട കവികളെ അദ്ദേഹം അറിയാതെ പൂജിക്കുന്നോ ഒണ്ടോ എന്ന് അദ്ദേഹത്തിനു ഒരു തോന്നൽ.  ഇത് ശരിയല്ല. എന്തായാലും നമ്മൾ എല്ലാം മുഖം മൂടി വച്ചിട്ടാണ് സംസാരിക്കുന്നത്. ആരെ ഭയപ്പെടാന .വിദ്യാധരനെ പോലെ മുഖത്തടിച്ചു തന്നെ പറയുക. നഷ്ടപെടുവാൻ കാവ്യദേവതയുടെ കാലിലെ ചങ്ങല മാത്രം. മലയാള ഭാഷയെയും ഒക്കെ ഇല്ലായിമ ചെയ്യാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ചിയ അവസരവാധികളുടെ ചന്തിക്കു തൊഴിക്കണ്ട സമയം അധിക്രമിച്ചിരിക്കുന്നു 
വിദ്യാധരൻ 2013-11-17 19:20:02
ആധുനികം എങ്കിലും ജനപ്രിയനായ മറ്റൊരു കവിയാണ്‌ അയ്യപ്പ പണിക്കർ അദ്ദേഹത്തിന്റെ ജനപ്രിയമായ ഒരു കവിതാ ശകലം 'മലയാളിക്കായി'

ജ്ഞാനം 

ഓർക്കുവിൻ തോഴരെ നമ്മൾ 
യാത്ര പോകുന്ന കാരണം 
ആര്യാവർത്തനം പുന:സൃഷ്ടി-
ച്ചവിടെ താമസിക്കുവാൻ 
ദൃഡപ്രതിജ്ഞ ചെയയ്തോരെ 
ഗോത്ര തലവരെ വരൂ 
ഗൗതമൻമാർ, കശ്യപ്ന്മാർ 
വസിഷട്ന്മാർ, പരാശരർ 
വിശ്വാമിത്രർ, ഭരദ്വാജർ
ഭാവിഗോത്ര  പ്രവർത്തകർ 
വന്നാലും യാത്ര പോകേണ്ടോർ 
ഒന്നന്നോയി നിരക്കുകുക 
നമെടുക്കേണ്ട ഭാരങ്ങൾ 
ഭാണ്ഡമായി കെട്ടി വയ്യുക്കുക
കൊണ്ടുപോകേണ്ട ഗർവ്വങ്ങൽ 
മദ്ധ്യേ പാടേണ്ട പാട്ടുകൾ 
ചൊല്ലികേട്ടു രസിക്കേണ്ട 
കഥകൾ വൻ തമാശകൾ 
പാഥേയമവ നമ്മൾക്ക് 
ദീർഘയാത്രാന്തരങ്ങളിൽ 
അഭയാർഥികളല്ല നാം 
അക്രമിപ്പോരും അല്ല നാം 
ഭൂമി വില്പവരുമല്ല നാം 
ഭൂമി വാങ്ങുന്നും ഇല്ല നാം 
സാർത്ഥവാഹകരല്ലാ നാം 
ശാസ്ത്രഞ്ജർ തീർത്ഥയാത്രികർ 
കനൽ കണ്ണിൽ മിന്നിനില്ക്കും 
താരകത്താൽ പ്രോചോതിതർ 
കനിവിനാഴമെന്തന്നു 
കണ്ടുകണ്ടറിയുന്നവ്ർ
അറിവിന്റെ പുരാവൃത്തം 
തിരുത്തി എഴുതുന്നവർ 
ഒരുമിച്ചൊരു സംസ്ക്കാര 
തറ കെട്ടാൻ ഒരുങ്ങുന്നവർ 
ചലിക്കും ബിംബമായി മാത്രം 
പ്രപഞ്ചത്തെ ഗണിപ്പവർ 
കാൽചവിട്ടാൻ ഇടം തേടി 
കാണാപ്പാതകൾ താണ്ടുവോർ 

മേൽപ്പറഞ്ഞ ആധുനിക കവിത ഏതൊരു സാധരനക്കാരനാണ് മനസിലാകാത്തത്, അമേരിക്കയിലെ മിക്ക കവികളും ഗൗതമൻമാർ, കശ്യപ്ന്മാർ വസിഷട്ന്മാർ, പരാശരർ വിശ്വാമിത്രർ, ഭരദ്വാജർ ഇവരുടെ ഒക്കെ പാരമ്പര്യം ഉള്ള മലയാള കവിതകളിലൂടെ (എഴുതിയ ചവറുകൾ ഫോറിൻ കവിത എന്ന് പറഞ്ഞു  പ്രസിദ്ധികരിക്കുന്നതിനു മുൻപേ)   ഒരു ഗവേഷണം നടത്തേണ്ടത് വളരെ അത്യവശ്യം ആണ്. പ്രത്യേകിച്ചു മാലയാളിയെപ്പോലെ ബഹുമുഖവ്യക്തിത്വം ഉള്ളവരും   "തലകൾ ഡിസ്റ്റിലരി കമ്പനികള്ക്ക് തീറെഴുതിയവരും" 
vaayanakkaaran 2013-11-18 19:37:49
‘വായനക്കാരന്റെ പ്രിയപ്പെട്ട കവികൾ’ എന്ന്  വിക്കി ലീക്ക് ഉദ്ദേശിച്ചത് vayanakkaran എന്ന പേരിൽ ഇടക്ക് മറ്റാരോ എഴുതിയ കമന്റിൽ കുറെ അമേരിക്കൻ കവികളുടെ പേരുണ്ടായിരുന്നതുകൊണ്ടായിരിക്കണം. അവരാരും എന്റെ പ്രിയപ്പെട്ട കവികളല്ല.

ഹൈക്കുവും മുക്കാലിയും തമ്മിലുള്ള വ്യത്യാസം മനസ്സിലായാൽസല്ലാപം മുക്കാലികളെക്കുറിച്ചുള്ള എന്റെ അഭിപ്രായവും മനസ്സിലാവും.

ഈമലയാളിക്ക് ഒരു വിദ്യാധരൻ ധാരാളം. അതുകൊണ്ട് വിദ്യാധരനെപ്പോലെ എഴുതാൻ ഉദ്ദേശിക്കുന്നില്ല.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക