Image

ദാവീദിന്റെ രണ്ടു മുഖങ്ങള്‍ -2 (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Yohannan.elcy@gmail.com Published on 08 November, 2013
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ -2 (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
പത്രാധിപക്കുറിപ്പ്‌ : സാഹിത്യപ്രതിഭ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച `ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്‌ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.

ദാവീദും അബീഗയിലും (2)


ഭാഗ്യസുരഭില ഭാവിക്കായ്‌, ഗില്‍ഗാലില്‍
യാഗം കഴിച്ചു മടങ്ങിയതും,

സാമൂലം സംഹരിക്കേണ്ടമാലേക്യരെ
ആമൂലമായൊഴിവാക്കിയതും,

തങ്കത്തെ വെന്നിടും ദര്‍ശകന്നങ്കിയും
ശങ്കകൂടാതഹോ ഭേദിച്ചതും,

ആചാര്യവര്യരാമൊട്ടേറെ വന്ദ്യരെ
നീചരെപ്പോല്‍ കൊല ചെയ്യിച്ചതും

കഷ്ടമായ്‌പ്പോയെന്നു ചൊല്ലാം, നിസംശയം
സ്രഷ്ടാവിന്നിഷ്ടമില്ലാത്ത കൃത്യം!

ഉന്നതസ്ഥാനം നാം പ്രാപിച്ചാല്‍ നിശ്ചയം
പിന്നെ മറക്കും നാം നമ്മെത്തന്നെ.

ശൗലിന്നു വന്നു ഭവിച്ചതും, മറ്റല്ല
കാലക്കേടുണ്ടാക്കും തെറ്റുകളും,

ശൗലിന്റെ ദുഷ്‌കൃതം കൊണ്ടു മഹേശ്വരന്‍
പാലകസ്ഥാനത്തു നിന്നവനെ,

മാറ്റാനും പറ്റിയ മറ്റൊരു ദാസനെ
എത്രയും സത്വരം വാഴിക്കാനും,

കല്‌പിച്ചു ദര്‍ശകനോടായി ദേവേശന്‍
താല്‌പര്യത്തോടഭിഷേചിക്കാനും

ഈശന്റെയിഷ്ടത്തിനൊത്തൊരു ദാസനെ
യിശ്ശായിപുത്രനില്‍ കണ്ടു ചാലെ.

(തുടരും)


ഭാഗം - 1
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ -2 (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക