ന്യൂയോര്‍ക്ക് : ഇന്‍ഡ്യാ പ്രസ്ക്ലബ് ദേശീയ
കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സ്മരണികയും പ്രസിദ്ധീകരിക്കുന്നു. നൂറോളം
പേജുകളുള്ള ഈ സുവനീറില്‍ പ്രസ് ക്ലബിന്റെ ഇതേ വരെയുള്ള പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തുന്നതിനോടൊപ്പം മാധ്യമരംഗത്തെ പ്രഗത്ഭരായവരുടെ കൃതികളും
ഉള്‍പ്പെടുത്തിയിട്ടുള്ളതായി ദേശീയ ജോയിന്റ് സെക്രട്ടറി കൂടിയായ ചീഫ്
എഡിറ്റര്‍ ഡോ.സാറാ ഈശോ അറിയിച്ചു.
ജെ.മാത്യൂസ്, അനിലാല്‍ ശ്രീനിവാസന് ,
ഏബ്രഹാം തോമസ്, ടാജ് മാത്യൂ, ജിന്‍സ് മോന് സഖറിയ, ജോയി കുറ്റിയാനി, ജോസ്
കാടാംപുറം എന്നിവരും സുവനീര്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.
കോണ്‍ഫറന്‍സിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ വെച്ച് സുവനീര്‍
പ്രകാശനം ചെയ്യും.