Image

അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ്‌ ദാനം: കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ മുഖ്യാതിഥി

ജോയിച്ചന്‍ പുതുക്കളം Published on 24 October, 2011
അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ്‌ ദാനം: കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ മുഖ്യാതിഥി
ന്യൂയോര്‍ക്ക്‌: ക്രിസ്‌ത്യന്‍ വേ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലും, കേരളാ സെന്ററിന്റേയും, കൈരളി ടിവിയുടേയും സഹകരണത്തിലും ഒക്‌ടോബര്‍ 30-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ കേരളാ സെന്ററില്‍ വെച്ച്‌ നടത്തപ്പെടുന്ന മൂന്നാമത്‌ അമേരിക്കന്‍ മലയാളി കര്‍ഷകശ്രീ അവാര്‍ഡ്‌ ദാന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ മുഖ്യാതിഥിയായി പങ്കെടുത്ത്‌ അവാര്‍ഡ്‌ ദാനം നടത്തുന്നു. സമ്മേളനത്തില്‍ പത്തനംതിട്ട എം.പി ആന്റോ ആന്റണിയും മറ്റ്‌ പ്രമുഖ വ്യക്തികളും പങ്കെടുക്കും.

ഈവര്‍ഷത്തെ അമേരിക്കന്‍ കര്‍ഷകശ്രീയായി തെരഞ്ഞെടുക്കപ്പെട്ട യോഹന്നാന്‍ ആനപ്പാറ, വര്‍ക്കി ഏബ്രഹാം സ്‌പോണ്‍സര്‍ ചെയ്‌ത എവര്‍റോളിംഗ്‌ ട്രോഫിക്ക്‌ അര്‍ഹനായി. അതേ വിഭാഗത്തില്‍ രണ്ടാം സ്ഥാനം യോങ്കേഴ്‌സില്‍ നിന്നുള്ള പാപ്പച്ചനും, മൂന്നാം സ്ഥാനം ഫ്രാങ്ക്‌ളിന്‍ സ്‌ക്വയറില്‍ നിന്നുമുള്ള സുരേഷ്‌ കുറുപ്പും നേടി.

കോശി തലവടി, തമ്പി തിരുവല്ല, ബാബു തേവേരി, മനോജ്‌ ഹരിപ്പാട്‌, രാജീവ്‌ കുമാരന്‍, ജോര്‍ജ്‌ കോര, തോമസ്‌ തിരുവല്ല, തോമസ്‌ ഇടിച്ചാണ്ടി, ജോര്‍ജ്‌ ഫൈവ്‌ സ്റ്റാര്‍, ചെറിയാന്‍ കോശി, അജിത്ത്‌ പത്തനാപുരം, കുഞ്ഞുമോന്‍ പായിപ്പാട്‌ എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി.

ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌ സീമാറ്റ്‌ ഓട്ടോ സര്‍വീസ്‌ സെന്ററിനുവേണ്ടി ഷാജി പീഡികയില്‍ ആണ്‌.

അവാര്‍ഡ്‌ ദാന ചടങ്ങിലേക്ക്‌ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫിലിപ്പ്‌ മഠത്തില്‍ (917 459 7819), തമ്പി തലപ്പള്ളില്‍ (516 531 9668), കുഞ്ഞ്‌ മലയില്‍ (516 503 8082), ജോസ്‌ കാടാപുറം (914 854 9586).
അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ്‌ ദാനം: കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ മുഖ്യാതിഥി അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ്‌ ദാനം: കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക