Image

പെരിഞ്ചേരില്‍ മേരിക്കുട്ടി തോമസ്‌ നിരായതയായി

ജോയിച്ചന്‍ പുതുക്കുളം Published on 13 November, 2013
പെരിഞ്ചേരില്‍ മേരിക്കുട്ടി തോമസ്‌ നിരായതയായി
ന്യൂയോര്‍ക്ക്‌: വായ്‌പൂര്‌ പെരിഞ്ചേരില്‍ പരേതനായ പി.ജെ. തോമസിന്റെ ഭാര്യയും കോട്ടാങ്ങല്‍ പഞ്ചായത്ത്‌ മുന്‍ മെമ്പറും, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകയും കോട്ടാങ്ങല്‍ കുടുംബശ്രീയുടെ കോര്‍ഡിനേറ്ററുമായിരുന്ന മേരിക്കുട്ടി തോമസ്‌ ഒഹായോവിലെ ക്ലീവ്‌ലാന്റ്‌ ക്ലിനിക്കല്‍ വെച്ച്‌ നിര്യതയായി. പരേത പെരുംപെട്ടി ചിറത്തലയ്‌ക്കല്‍ കുടുംബാംഗമാണ്‌.

മക്കള്‍: രാജേഷ്‌ (ഒഹായോ), റെജീന (ന്യൂയോര്‍ക്ക്‌). മരുമക്കള്‍: ജെസ്സി (ഒഹായോ), ജയിംസ്‌ ഇളംപുരയിടത്തില്‍ (ന്യൂയോര്‍ക്ക്‌, പ്രസിഡന്റ്‌ ഇലക്‌ട്‌, ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍). കൊച്ചുമക്കള്‍: ജെസ്സീക്ക, ജാസ്‌മിന്‍, ജെല്‍വിന്‍, ജെഫിന്‍.

സഹോദരങ്ങള്‍: സാറാമ്മ, രാജമ്മ, പൊന്നമ്മ, വത്സമ്മ, ഏലിയാസ്‌ വര്‍ഗീസ്‌, സ്‌കറിയ, സി.വി. വര്‍ഗീസ്‌.

നവംബര്‍ 15-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 5.30 മുതല്‍ 8.30 വരെ ഒഹായോവിലെ ഓള്‍ സെയിന്റ്‌സ്‌ ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും. (8150 Brecksville rd, Brecksville, OH 44141).

നവംബര്‍ 16-ന്‌ ശനിയാഴ്‌ച രാവിലെ 12 മണിക്ക്‌ ഒഹായോവിലെ അസംപ്‌ഷന്‍ ചര്‍ച്ചില്‍ വെച്ച്‌ (9183 Broadview rd, Broad Heights OH 44147) സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ഓള്‍ സെയിന്റ്‌സ്‌ സെമിത്തേരിയില്‍ (480 W Highland Rd, North field, OH 44067) സംസ്‌കാരം നടത്തുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെയിംസ്‌ ഇളംപുരയിടത്തില്‍ (845 553 0318), രാജേഷ്‌ (440 915 3390).

റോയ്‌ ആന്റണി അറിയിച്ചതാണിത്‌.
പെരിഞ്ചേരില്‍ മേരിക്കുട്ടി തോമസ്‌ നിരായതയായി
Join WhatsApp News
jyothis kumpiluvelil 2013-11-13 18:30:02
My heartfelt condolences
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക