Image

മോണ്‍ : മുത്തോലത്തിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു

Published on 24 October, 2011
മോണ്‍ : മുത്തോലത്തിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ വികാരി ജനറാളും, അമേരിക്കന്‍ ക്‌നാനായ റീജിയണ്‍ ഡയറക്ടറും, ഷിക്കാഗോയിലെ സെന്റ് മേരീസ് സെക്രട്ട് ഹാര്‍ട്ട് ഇടവകയിലെ വികാരിയുമായ മോണ്‍. എബ്രാഹം മുത്തോലത്തിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു.

ഒക്‌ടോബര്‍ 23-ാം തീയതി ഞായറാഴ്ച സെന്റ് മേരീസ് ഇടവകയില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ആയിരത്തില്‍പ്പരം ഇടവക ജനങ്ങള്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. 450 വേദപാഠ കുട്ടികള്‍ക്കും ഇടവക ജനത്തോടും ചേര്‍ന്ന് നിന്നുകൊണ്ട് ജന്മദിന കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. പിന്നീട് മതബോധന കുട്ടികള്‍ തയ്യാറാക്കിയ കൂറ്റന്‍ ജന്മദിനാശംസാ കാര്‍ഡ് അദ്ദേഹത്തിന് കൈമാറി.
ഇടവകയെ പ്രതിനിധീകരിച്ച് സ്റ്റീഫന്‍ കിഴക്കേക്കുറ്റ് ആദരസൂചകമായി ബൊക്ക നല്‍കി. പോള്‍സണ്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, സാജു കണ്ണമ്പള്ളി, റോയി നെടുംചിറ, സജി പൂതൃക്കയില്‍, സി. സേവ്യര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട് : സാജു കണ്ണമ്പള്ളി
മോണ്‍ : മുത്തോലത്തിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക