Image

മാലിനി 22 പാളയം കോട്ടൈ: നിത്യ തമിഴിലും പാടുന്നു

Published on 15 November, 2013
മാലിനി 22 പാളയം കോട്ടൈ: നിത്യ തമിഴിലും പാടുന്നു
മലയാള സിനിമയില്‍ ഒരു മാറ്റം കൊണ്ടുവന്ന 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ തമിഴ്‌ പതിപ്പായ മാലിനി 22 പാളയം കോട്ടൈ എന്ന ചിത്രത്തില്‍ നടി നിത്യാ മേനോന്‍ പാടുന്നു. മലയാളത്തില്‍ റിമ കല്ലിങ്കല്‍ ചെയ്‌ത ടീസയുടെ റോളാണ്‌ തമിഴിലെത്തുമ്പോള്‍ നിത്യയ്‌ക്ക്‌.

പായസ എന്ന കന്നടച്ചത്രത്തിലൂടെയാണ്‌ പിന്നണിഗായികയായുള്ള നിത്യ മേനോന്റെ അരങ്ങേറ്റം. തുടര്‍ന്ന്‌ വികെ പ്രകാശിന്റെ പോപ്പിന്‍സ്‌ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സ്വരസാന്നിധ്യമറിയിച്ചു. പിന്നീട്‌ നെത്തോലി ഒരു ചെറിയ മീനല്ല എന്ന ഫഹദ്‌ ഫാസില്‍ ചിത്രത്തിലും നിത്യ ഗായികയായി.

ടെസ്സ ഏബ്രഹാം എന്ന നേഴ്‌സിന്റെ കഥാപാത്രം റിമ കല്ലിങ്ങലിന്‌ ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമയായിരുന്നു 22 ഫീമെയില്‍ കോട്ടയം. ആഷിക്‌ അബൂവും റിമയുമായുള്ള ബന്ധത്തിന്റെ തുടക്കവും ഈ സിനിമയായിരുന്നു.

തമിഴില്‍ ഈ സിനിമ വരുമ്പോള്‍ ടെസ്സ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുക നിത്യ മേനോനായിരിക്കും. ഒരു തെലുങ്ക്‌ ചിത്രത്തിന്റെ തമിഴ്‌ റീമേക്കില്‍ നിന്ന്‌ പോലും പിന്‍വാങ്ങിയാണ്‌ നിത്യ ഈ ചിത്രത്തിന്‌ ഡേറ്റ്‌ നല്‍കിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. പഴയകാല നടി ശ്രീപ്രിയയാകും ഈ തമിഴ്‌ പതിപ്പ്‌ സംവിധാനം ചെയ്യുകയെന്നാണ്‌ സൂചന.
മാലിനി 22 പാളയം കോട്ടൈ: നിത്യ തമിഴിലും പാടുന്നുമാലിനി 22 പാളയം കോട്ടൈ: നിത്യ തമിഴിലും പാടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക