Image

ഫൊക്കാനാ റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ അലന്‍ വാഴക്കാട്ട് വിജയിച്ചു

Published on 24 October, 2011
ഫൊക്കാനാ റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ അലന്‍ വാഴക്കാട്ട് വിജയിച്ചു
അറ്റ്‌ലാന്റയില്‍ വച്ചു നടത്തപ്പെട്ട ഫൊക്കാനാ റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ അലന്‍ വാഴക്കാട്ട് വിജയിച്ചതായി സംഘാടക സമിതി അിയിച്ചു. ഒക്‌ടോബര്‍ 29ന് ന്യൂയോര്‍ക്കില്‍ വച്ചു നടത്തപ്പെടുന്ന ഫൊക്കാനാ നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ അലന്‍ പങ്കെടുക്കും.

ഫൊക്കാനാ റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ വിജയിച്ച അലന്‍ വാഴക്കാട്ട കേരളാ ജേര്‍ണല്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡ് ഏബ്രഹാം അഗസ്തിയില്‍ നിന്നും ഏറ്റുവാവാങ്ങി. ഷാനി വാഴക്കാട്ട്, സാബു വാതാപ്പള്ളില്‍ , മാത്യൂ ജേക്കബ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.. റീജിയണല്‍ മല്‍സരത്തില്‍ വിജയിച്ച അലന് കേരളാ ജേര്‍ണലിന്റെ എല്ലാ അഭിനന്ദനങ്ങളും ഭാവുകങ്ങളും ഭാവുകങ്ങളും നേരുന്നതായും ദേശീയ മത്സരത്തിലും വിജയം ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നതായും ശ്രീ അഗസ്തി അറിയിച്ചു.
ഫൊക്കാനാ റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ അലന്‍ വാഴക്കാട്ട് വിജയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക