Image

ഹിന്ദി ചിത്രത്തിലൂടെ കാവേരി തിരിച്ചെത്തുന്നു

Published on 16 November, 2013
ഹിന്ദി ചിത്രത്തിലൂടെ കാവേരി തിരിച്ചെത്തുന്നു
മലയാള സിനിമയില്‍ ഒരുകാലത്ത്‌ നിറഞ്ഞുനിന്നുരുന്ന നടി കാവേരി ഹിന്ദി ചിത്രത്തിലൂടെ അഭ്രപാളികളില്‍ തിരിച്ചെത്തുന്നു.

മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിലൂടെയാണ്‌ കാവേരിയുടെ രണ്ടാം വരവ്‌. വിവാഹശേഷം സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന്‌ അകന്നു നില്‍ക്കുകയായിരുന്നു കാവേരി. ഇടയ്‌ക്ക്‌ തമിഴ്‌ സിനിമകളിലും സീരിയലുകളിലും തല കാണിച്ചെങ്കിലും പൂര്‍ണമായ മടങ്ങി വരവായിരുന്നില്ല.

ഉദ്യാനപാലകന്‍, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങളില്‍ ഇവര്‍ ശ്രദ്ധേയമായ വേഷം ചെയ്‌തിരുന്നു.

ട്രാഫിക്‌ എന്ന ചിത്രത്തില്‍ റോമ ചെയ്‌ത കഥാപാത്രത്തെ ഹിന്ദിയില്‍ കാവേരിയാണ്‌ അവതരിപ്പിക്കുന്നത്‌. സംവിധായകന്‍ രാജേഷ്‌ പിള്ളയാണ്‌ സംവിധായകന്‍.

മലയാളത്തില്‍ കൃഷ്‌ണ അവതരിപ്പിച്ച കഥാപാത്രത്തെ മറ്റൊരു മലയാള നടന്‍ ജിഷ്‌ണുവാണ്‌ അവതരിപ്പിക്കുക. കാതല്‍ സന്ധ്യ അവതരിപ്പിച്ച വേഷത്തില്‍ തെന്നിന്ത്യന്‍ താരം നികിതയാണ്‌ എത്തുക.
ഹിന്ദി ചിത്രത്തിലൂടെ കാവേരി തിരിച്ചെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക