Image

ശ്രേഷ്‌ഠ ഭാഷ (കവിത: ജെയിംസ്‌ കുരീക്കാട്ടില്‍)

Published on 15 November, 2013
ശ്രേഷ്‌ഠ ഭാഷ (കവിത: ജെയിംസ്‌ കുരീക്കാട്ടില്‍)
മുലയെന്ന്‌ മാത്രം പറയരുത്‌ മക്കളെ
ബ്രെസ്റ്റ്‌ന്ന്‌ വേണേല്‍ പറഞ്ഞോളു
അപ്പോള്‍ ഉത്തമ ഗീതത്തില്‍
ഇരട്ട പിറന്ന മാന്‍ കുട്ടികളാണ്‌
നിന്റെ മുലകളെന്നത്‌ .........
അത്‌ ബൈബിളല്ലെ മക്കളെ
വിശുദ്ധ ഗ്രന്ഥത്തിലെല്ലാം വിശുദ്ധമല്ലെ

യോനി യെന്നോരിക്കലും പറയരുതേ
വജൈനയെന്ന്‌ മാത്രമേ പറയാവു
അപ്പോള്‍ ജീവ ശാസ്‌ത്ര പുസ്‌തകത്തിലെ യോനിയെ ........
അത്‌ പഠിക്കുന്ന പുസ്‌തകമല്ലേ മക്കളെ
പറയുന്നതെന്തിന്‌ പഠിച്ചാല്‍ പോരെ

ലിംഗ മെന്നോരിക്കലും ഉരിയാടരുത്‌
പെനിസെന്ന്‌ പിന്നേം പറഞ്ഞോളു
അപ്പോള്‍ ശിവലിംഗമോ.......
അത്‌ ദൈവത്തിന്റെ കാര്യമല്ലെ മക്കളെ
പറയുന്നതെന്തിന്‌ പൂജിച്ചാല്‍ പോരെ

അമ്മേ അപ്പോള്‍ മലയാള ഭാഷ ശ്രേഷ്‌ഠമെന്നൊക്കെ ......
മലയാളം ശ്രേഷ്‌ഠമോ പ്രഷ്‌ഠമോ എന്തുമാവട്ടെ
മമ്മി യാണ്‌ ഞാന്‍ നിന്റെ മമ്മി
അമ്മയെന്ന്‌ വിളിച്ചെന്നെ അപമാനിക്കരുത്‌ മക്കളെ.
ശ്രേഷ്‌ഠ ഭാഷ (കവിത: ജെയിംസ്‌ കുരീക്കാട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക