Image

ലണ്ടനില്‍ ക്രിസ്തുരാജത്വ തിരുന്നാള്‍ നവംബര്‍ 23ന്

ലാസര്‍ മുളക്കല്‍ Published on 18 November, 2013
ലണ്ടനില്‍ ക്രിസ്തുരാജത്വ തിരുന്നാള്‍ നവംബര്‍ 23ന്
വിശക്കുന്നവര്‍ക്ക് അപ്പമായ, ദാഹിക്കുന്നവര്‍ക്ക് ജിവന്റെ അരുവിയായ, അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം വഹിക്കുന്നവര്‍ക്കും ആശ്വാസമായ ക്രിസ്തുരാജന്റെ തിരുന്നാള്‍ ആഘോഷം നവംബര്‍ 23ന് ശനിയാഴ്ച വൈകുന്നേരം 7.30 മണിക്ക് ലണ്ടനിലെ ഈസ്റ്റ്ഹാം സെ.മൈക്കില്‍സ് ദേവാലയത്തില്‍ വെച്ച് നടക്കും.

ആഘോഷപരമായ തിരുന്നാള്‍ ദിവ്യബലിയും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. തിരുവനന്തപുരം അതിരുപതയില്‍ നിന്നും യു കെ യില്‍ വസിക്കുന്ന വെട്ടുകാട് ഇടവക നിവസികളാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുന്നത്.

ദക്ഷിണേന്ത്യയിലെ അതിപ്രശസ്തമായ തിര്‍തഥാടന കേന്ദ്രമാണ് തിരുവനന്തപുരം ലത്തിന്‍ അതിരുപതയിലെ വെട്ടുകാട് മദ്രെദേദേവുസ് ദേവാലയം. ക്രിസ്തുരാജത്വ തിരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം നേടുന്നതിന് ജാതിമത ഭേദമെന്യേ എല്ലാ ഭക്തജനങ്ങളെയും രാജാധിരാജനായ ക്രിസ്തുരാജന്റെ സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

പള്ളിയുടെ വിലാസം : St Micheals Church,Tilbury Road,Eastham,London E6 6ED

ലണ്ടനില്‍ ക്രിസ്തുരാജത്വ തിരുന്നാള്‍ നവംബര്‍ 23ന്
Join WhatsApp News
lasar mulakkal 2013-11-19 03:28:04
thanks foe publish the news
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക