Image

ഇന്ത്യാ പ്രസ്സ്‌ ക്ലബ്ബ്‌ കോണ്‍ഫറന്‍സിന്‌ ഐപാകിന്റെ ആശംസകള്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 25 October, 2011
ഇന്ത്യാ പ്രസ്സ്‌ ക്ലബ്ബ്‌ കോണ്‍ഫറന്‍സിന്‌ ഐപാകിന്റെ ആശംസകള്‍
ന്യൂയോര്‍ക്ക്‌: ഇന്ത്യാ പ്രസ്സ്‌ ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ന്യൂജെഴ്‌സിയിലെ സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന കോണ്‍ഫറന്‍സിന്‌ ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍ (IPAC) പൂര്‍ണ്ണ പിന്തുണയും സഹകരണവും പ്രഖ്യാപിക്കുന്നതോടൊപ്പം വിജയാശംസകളും നേര്‍ന്നു.

ഒക്ടോബര്‍ 28, 29, 30 തിയ്യതികളില്‍ ദൃശ്യ-ശ്രാവണ-അച്ചടി മാധ്യമ പ്രവര്‍ത്തകരുടെ സംഗമവേദിയായ ന്യൂജെഴ്‌സിയിലെ സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നില്‍ സമ്മേളിക്കുന്ന പ്രഗത്ഭരും പ്രശസ്‌തരുമായ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അതിഥികള്‍ക്കും ഐപാക്‌ പ്രതിനിധികള്‍ എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേര്‍ന്നു.
ഇന്ത്യാ പ്രസ്സ്‌ ക്ലബ്ബ്‌ കോണ്‍ഫറന്‍സിന്‌ ഐപാകിന്റെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക