Image

പ്രസ്‌ ക്ലബ്‌ കോണ്‍ഫറന്‍സിന്‌ ആശംസകള്‍: ന്യൂജേഴ്‌സി കേരള കള്‍ച്ചറല്‍ ഫോറം

ജോയിച്ചന്‍ പുതുക്കുളം Published on 25 October, 2011
പ്രസ്‌ ക്ലബ്‌  കോണ്‍ഫറന്‍സിന്‌ ആശംസകള്‍: ന്യൂജേഴ്‌സി കേരള കള്‍ച്ചറല്‍ ഫോറം
ന്യൂജേഴ്‌സി: ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാലാമത്‌ സമ്മേളനത്തിന്‌ ന്യൂജേഴ്‌സി കേരള കള്‍ച്ചറല്‍ ഫോറം എല്ലാവിധ ആശംസകളും നേര്‍ന്നു. അമേരിക്കയിലെ മലയാള മാധ്യമരംഗത്തെ ഒരു ചരടില്‍ കോര്‍ത്തിണക്കി മുന്നോട്ടുനയിക്കുന്ന സംഘാടക മികവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

അമേരിക്കന്‍ മലയാളികളുടെ വളര്‍ച്ചയ്‌ക്കും കൂട്ടായ്‌മയ്‌ക്കും പരിവര്‍ത്തനത്തിനും എന്നെന്നും പടവാളായി തൂലിക ചലിപ്പിക്കുന്ന ഇതിന്റെ ഭാരവാഹികള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേരുന്നതായി ന്യൂജേഴ്‌സി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്‌ ദേവസി പാലാട്ടി അറിയിച്ചു. സംഘടനയുടെ എല്ലാവിധ പിന്തുണയും സഹായസഹകരണവും വാഗ്‌ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
പ്രസ്‌ ക്ലബ്‌  കോണ്‍ഫറന്‍സിന്‌ ആശംസകള്‍: ന്യൂജേഴ്‌സി കേരള കള്‍ച്ചറല്‍ ഫോറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക