Image

മാര്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ നവംബര്‍ അഞ്ചിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 25 October, 2011
മാര്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ നവംബര്‍ അഞ്ചിന്‌
ഷിക്കാഗോ: മലയാളി റെസ്‌പിരേറ്ററി തെറാപ്പിസ്റ്റുകളുടെ പ്രൊഫഷണല്‍ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയറിന്റെ (മാര്‍ക്ക്‌) 2012- 13 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കാനായി മാര്‍ക്കിന്റെ പൊതുയോഗം നവംബര്‍ അഞ്ചാം തീയതി വൈകുന്നേരം 5 മണിക്ക്‌ മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌ ഹാളില്‍ വെച്ച്‌ നടത്തുന്നതാണെന്ന്‌ മാര്‍ക്ക്‌ സെക്രട്ടറി വിജയ്‌ വിന്‍സെന്റ്‌ അറിയിച്ചു.

പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി, ജോയിന്റ്‌ സെക്രട്ടറി, ട്രഷറര്‍, ജോയിന്റ്‌ ട്രഷറര്‍, പി.ആര്‍.ഒ, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി, എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സ്‌ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള ഭാരവാഹികളെ പ്രസ്‌തുത യോഗത്തില്‍ വെച്ച്‌ തെരഞ്ഞെടുക്കുന്നതാണ്‌. തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികള്‍ നവംബര്‍ 19-ന്‌ നടക്കുന്ന മാര്‍ക്ക്‌ ഫാമിലി നൈറ്റില്‍ വെച്ച്‌ സ്ഥാനം ഏറ്റെടുക്കും.

വരുംവര്‍ഷങ്ങളില്‍ മാര്‍ക്കിനെ നയിക്കുന്നവരെ തെരഞ്ഞെടുക്കുന്ന ഈ സുപ്രധാന യോഗത്തിലേക്ക്‌ എല്ലാ മാര്‍ക്ക്‌ അംഗങ്ങളേയും പ്രത്യേകം ക്ഷണിക്കുന്നതായി മാര്‍ക്ക്‌ പ്രസിഡന്റ്‌ ഫിലിപ്പ്‌ കുന്നേലും, സെക്രട്ടറി വിജയ്‌ വിന്‍സെന്റും അറിയിക്കുന്നു. പി.ആര്‍.ഒ റോയി ചേലമലയില്‍ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക