Image

വനിതകള്‍ക്കായി ഹോട്ടലില്‍ പ്രത്യേക ഫ്‌ളോറുകള്‍ സജ്ജമാകുന്നു

ജോര്‍ജ് തുമ്പയില്‍ Published on 25 October, 2011
വനിതകള്‍ക്കായി ഹോട്ടലില്‍ പ്രത്യേക ഫ്‌ളോറുകള്‍  സജ്ജമാകുന്നു
വനിതായാത്രക്കാരെ മാത്രം ആകര്‍ഷിക്കാനുദ്ദേശിച്ച് ഹോട്ടലുകളിലിതാ പ്രത്യേകനിലകള്‍ സജ്ജമാകുന്നു. 30 ഡോളര്‍ മുതല്‍ 500 ഡോളര്‍ വരെയാണ്, സ്ത്രീകള്‍ക്ക് മാത്രമായുള്ള ഇത്തരം ലോഞ്ചുകളിലെ താമസത്തിനുള്ള ചെലവ്. ന്യൂയോര്‍ക്കിലെ പ്രീമിയര്‍ , വാഷിംഗ്ടണ്‍ ഡി.സി, മിനസോട്ട എന്നിവിടങ്ങളിലെ ക്രൗണ്‍പ്ലാസ ഹോട്ടല്‍ , കാനഡ, ഡന്‍മാര്‍ക്ക്, സിംഗപ്പൂര്‍ , കോപ്പന്‍ഹേഗന്‍ , വാന്‍കൂവര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ തുടങ്ങിയവയൊക്കെ സ്ത്രീകള്‍ക്കായി പ്രത്യേക നിലകളുമായി സജ്ജമായിക്കഴിഞ്ഞു.

ബിസിനസിനുവേണ്ടി വളരെ യാത്രചെയ്യേണ്ടി വരുന്ന വനിതകള്‍ക്കാണ് ഈ സൗകര്യം ഏറെ പ്രയോജനപ്പെടുക. സുരക്ഷിതത്വം, വൃത്തി, സ്വാതന്ത്ര്യം, സ്ത്രീകള്‍ക്കുവേണ്ട മറ്റ് സൗകര്യങ്ങള്‍ എന്നിവയൊക്കെ പരിഗണിക്കുമ്പോള്‍ സ്ത്രീകള്‍ ഇത്തരം ഹോട്ടലുകള്‍ക്ക് പ്രത്യേകം പരിഗണന നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .

"എനിക്കെന്റെ ബാത്ഡ്രസില്‍ പോലും സ്വസ്ഥമായിരുന്ന് പത്രം വായിക്കാം, കാപ്പി കുടിക്കാം. ആണുങ്ങളാരെങ്കിലും കടന്നുവരുമോയെന്ന് പേടിയില്ലാതെ". മിനിസോട്ടയിലെ സ്ത്രീകള്‍ക്കായുള്ള ഹോട്ടല്‍മുറി സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വനിത പറയുന്നു.

വനിതകള്‍ക്കായി ഹോട്ടലില്‍ പ്രത്യേക ഫ്‌ളോറുകള്‍  സജ്ജമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക