Image

ജോണ്‍ ബ്രിട്ടാസ് സിനിമയില്‍ നായകനാകുന്നു

Published on 21 November, 2013
ജോണ്‍ ബ്രിട്ടാസ് സിനിമയില്‍ നായകനാകുന്നു
കോഴിക്കോട്: കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് സിനിമയില്‍ നായകനാകുന്നു. മധു കൈതപ്രം സംവിധാനം ചെയ്യുന്ന ഇന്‍ ദ് സില്‍വര്‍ ലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ബ്രിട്ടാസ് സിനിമയില്‍ നായകനാകുന്നത്.സി.വി ബാലകൃഷ്ണനാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. പൂര്‍ണമായും വിദേശത്ത് ചിത്രീകരിക്കുന്ന ഇന്‍ ദ് സില്‍വര്‍ ലൈറ്റില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കും.

ദേശാഭിമാനിയുടെ കണ്ണൂര്‍ ലേഖകനായി തുടങ്ങിയ അദ്ദേഹം പിന്നീട് ന്യൂഡല്‍ഹിയില്‍ റിപ്പോര്‍ട്ടറായി. അവിടെ നിന്നാണ് കൈരളി ടിവിയിലേക്കു വരുന്നത്. ഇടയ്ക്ക് ഏഷ്യാനെറ്റിലേക്കും പോയിരുന്നു. അടുത്തിടെയാണ് തിരിച്ചെത്തിയത്. കൈരളി ടിവിയിലെ ജെബി ജംക്ഷന്‍ എന്ന പരിപാടിയിലെ
ബ്രിട്ടാസിന്റെ പ്രകടനം കണ്ടാണ് മധു കൈതപ്രം ബ്രിട്ടാസിനെ പുതിയ ചിത്രത്തില്‍ നായകനാക്കിയത്.

തിലകനും മുരളിയും അഭിനയിച്ച ഏകാന്തമാണ് മധുവിന്റെ ആദ്യ ചിത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക