Image

പ്രൊലാക്‌ടിന്റെ അളവ്‌ വര്‍ധിക്കുന്നത്‌ വന്ധ്യതയ്‌ക്ക്‌ കാരണമാകാം

Published on 24 November, 2013
പ്രൊലാക്‌ടിന്റെ അളവ്‌ വര്‍ധിക്കുന്നത്‌ വന്ധ്യതയ്‌ക്ക്‌ കാരണമാകാം
തലച്ചോറിലെ പിറ്റുവേറ്ററി ഗ്രന്ഥി ഉത്‌പാദിപ്പിക്കുന്ന ഹോര്‍മാണ്‍ ആയ പ്രൊലാക്‌ടിന്റെ അളവ്‌ വര്‍ധിക്കുന്നത്‌ വന്ധ്യതയ്‌ക്ക്‌ കാരണമാകാം എന്നു റിപ്പോര്‍ട്ട്‌. സ്‌ത്രീകളിലും പുരുഷന്‍മാരിലും ഈ ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കപ്പെടുന്നുണ്‌ട്‌. സ്‌ത്രീകളില്‍ സ്‌തനങ്ങള്‍ വലുതാകുന്നതിനും മുലപ്പാല്‍ ഉത്‌പാദിപ്പിക്കുന്നതിനും സഹായിക്കുന്ന ഹോര്‍മോണാണിത്‌. പുരുഷന്‍മാരില്‍ പ്രൊലാക്‌ടിന്‍ ഉണെ്‌ടങ്കിലും അതിനു പ്രത്യേക പ്രവര്‍ത്തനം ശരീരത്തിലില്ല. സ്‌ത്രീകളുടെ പ്രൊലാക്‌ടിന്‍ ഹോര്‍മോണ്‍ ലെവല്‍ പുരുഷന്‍മാരുടേതിനേക്കാള്‍ ഉയര്‍ന്നിരിക്കും.

പ്രസവിച്ചിരിക്കുന്ന അവസ്ഥയിലോ മുലയൂട്ടുന്ന അവസ്ഥയിലോ അല്ലാതെ പ്രൊലാക്‌ടിന്‍ അളവ്‌ ഉയരുന്നത്‌ വന്ധ്യത ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകാം.

തൈറോയിഡിലെ ടിഎസ്‌എച്ച്‌ ഹോര്‍മോണ്‍ കൂടുന്ന സമയത്തു പ്രൊലാക്‌ടിന്‍ ഉത്‌പാദിപ്പിക്കുന്ന സെല്ലുകള്‍ പ്രവര്‍ത്തന ക്ഷമമാകുകയും ഡൊപാമിന്റെ അളവു കുറയ്‌ക്കുകയും ചെയ്യുന്നു. അങ്ങനെ പ്രൊലാക്‌ടിന്റെ അളവു കൂടുന്നതു തടയാനായി തൈറോയിഡ്‌ മരുന്നുകള്‍ കൃത്യമായി രാവിലെ വെറും വയറ്റില്‍ കഴിക്കുക.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്‌ടുതന്നെ അമിതവണ്ണമുണ്‌ടാകാം. കൃത്യമായി മരുന്നു കഴിക്കുകയും വ്യായാമവും ഭക്ഷണ നിയന്ത്രണവും ചെയ്യുകയാണെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളും നിയന്ത്രിക്കാന്‍ സാധിക്കും.

മരുന്നു കൊണ്‌ടുതന്നെ മാറ്റാനാകുന്നതാണു പ്രൊലാക്‌ടിന്‍. വലിയ മുഴയാണെങ്കില്‍ ശസ്‌ത്രക്രിയ ആവശ്യമായി വരും. ഇത്തരത്തില്‍ വലുതാകുന്ന മുഴ കാഴ്‌ച്ചശക്തിയെ ബാധിച്ചേക്കാവുന്ന ഒന്നാണ്‌. അല്ലാതെ കണ്‌ടുവരുന്നതെല്ലാം മരുന്നുകൊണ്‌ടു തന്നെ മാറ്റിയെടുക്കാവുന്നതാണ്‌. മുഴയുടെ വലുപ്പം അനുസരിച്ചാണു മരുന്നു നിശ്ചയിക്കുക. മരുന്നു തുടങ്ങിയാല്‍ 2-3 മാസം കൊണ്‌ടു ശരിയാക്കിയെടുക്കാനാകും. പ്രൊലാക്‌ടിന്‍ തീരെ കുറഞ്ഞു പോകാനും പാടില്ല. അണ്‌ഡോത്‌പാദനത്തിലും ബീജോത്‌പാദനത്തിനും ആവശ്യമായ ഒന്നാണു പ്രൊലാക്‌ടിന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക