Image

കാനന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളി ജേതാവ്

ബില്‍സണ്‍ മാത്യു അരീച്ചിറയില്‍ Published on 02 June, 2011
കാനന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളി ജേതാവ്
അരിസോണ: 2010-ലെ കാനന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ 19 വയസ്സുള്ള മലയാളി ബാലന് പുരസ്കാരം. കോട്ടയം ജില്ലയിലെ മാന്‍വെട്ടം സ്വദേശി ചുക്കുവാണ് അസുലഭ നേട്ടം കൈവരിച്ചത്. 19 വയസ്സിനു താഴെയുള്ളവും 20 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്കും വേണ്ടി ഓള്‍ നോര്‍ത്ത് അമേരിക്കന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ഏറ്റവും മികച്ച ഫോട്ടോഗ്രാഫ് ആയി അണ്ടര്‍ ഏജില്‍ നിന്നും, അതുകൂടാതെ വര്‍ഷത്തെ തന്നെ ഗ്രാന്റ് പ്രൈസ് അവാര്‍ഡ് ജേതാവും കൂടിയാണ് ചിക്കു. പതിനായിരം ഡോളറാണ് സമ്മാനത്തുക. നാഷണല്‍, അരിസോണ സ്റ്റേറ്റ് തലത്തില്‍ നിരവധി അവാര്‍ഡുകള്‍ ചെറുപ്രായത്തില്‍ തന്നെ നേടി.

ചെന്നൈയിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അമേരിക്കയിലെ അരിസോണയിലേക്ക് മാതാപിതാക്കളോടൊപ്പം എത്തിയ ചിക്കു ഇപ്പോള്‍ ലോകോത്തര നിലവാരത്തിലുള്ള അരിസോണ യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സന്‍സിന് പഠിക്കുന്നു. ഒഴിവുളള സമയങ്ങളില്‍ തന്റെ പ്രിയപ്പെട്ട കാമറയില്‍ എടുക്കുന്ന ഫോട്ടോകളില്‍ ഓരോന്നും വിസ്മയം ജനിപ്പിക്കുന്നു.

കോട്ടയം കുറുപ്പന്തറ മാന്‍വെട്ടം സ്വദേശി ബൈജു തോമസിന്റേയും, മേരി ബൈജുവിന്റേയും മകനാണ് ചിക്കു, ഇളയ സഹോദരി കാര്‍ട്ടൂണ്‍ രചനയില്‍ മികവ് തെളിച്ചിട്ടുണ്ട്.

1st place, 2010 Arizona Highways Photography Contest.

Grand Prize winner, 2010 Canon Photography in the Parks Photo Contest (Teen)

1st place, 2009-2010 Capture the Wonder Photo Contest, Sedona

1st place, 2009 Cave Creek Film & Arts Festival (Youth)
കാനന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളി ജേതാവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക