Image

അമ്മായിയമ്മപ്പോര്‌ രൂക്ഷമെന്ന്‌, ഐശ്വര്യ ബച്ചന്‍ വീടുമാറുന്നു

Published on 26 November, 2013
അമ്മായിയമ്മപ്പോര്‌ രൂക്ഷമെന്ന്‌, ഐശ്വര്യ ബച്ചന്‍ വീടുമാറുന്നു
അമ്മായിയമ്മ പോര്‌ രൂക്ഷമായതിനാല്‍ ബോളിവുഡ്‌ സൂപ്പര്‍താരം ഐശ്വര്യാ ബച്ചന്‍ കുടുംബ വീട്ടില്‍ നിന്ന്‌ മാറി താമസിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്‌. തന്റെ വ്യക്തി ജീവിതത്തില്‍ അമ്മായിയമ്മ ജയാ ബച്ചന്‍ പരിധിവിട്ട്‌ ഇടപെടുന്നുവെന്ന്‌ പറഞ്ഞ്‌ ഐശ്വര്യ റായ്‌ ഭര്‍ത്താവ്‌ അഭിഷേക്‌ ബച്ചനെയും മകള്‍ ആരാധ്യയെയും കൂട്ടി വീടു മാറാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ്‌ പുതിയ വാര്‍ത്തകള്‍.

മുംബൈയിലുള്ള അമിതാഭ്‌ ബച്ചന്റെ ബംഗ്ലാവിലാണ്‌ ഇപ്പോള്‍ ഐശ്വര്യയും മകളും ഭര്‍ത്തവിനൊപ്പം താമസിക്കുന്നത്‌. അമ്മായിയമ്മയുമായി സ്വരചേര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ അഭിഷേകിനും മകള്‍ ആരാധ്യയ്‌ക്കുമൊപ്പം താന്‍ അടുത്തിടെ സ്വന്തമായി വാങ്ങിയ ഫ്‌ളാറ്റിലേക്ക്‌ മാറാനാണത്രെ ഐശ്വര്യയുടെ തീരുമാനം.

വിവാഹത്തോടെ ഐശ്വര്യ സിനിമയില്‍ നിന്ന്‌ വിട്ടു നില്‍ക്കുകയായിരുന്നു. ആരാധ്യ പിറന്നതിനു ശേഷം ചില പരസ്യങ്ങളിലൂടെയും മറ്റും ആഷ്‌ തന്റെ തിരിച്ചുവരവ്‌ അറിയിച്ചു. ഈ തിരിച്ചുവരവിന്‌ ജയാബച്ചന്‍ എതിരു നിന്നതാണ്‌ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ അഭിഷേകുമായും അമിതാഭ്‌ ബച്ചനുമായും ഐശ്വര്യയ്‌ക്ക്‌ പിണക്കമൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമ്മായിയമ്മപ്പോര്‌ രൂക്ഷമെന്ന്‌, ഐശ്വര്യ ബച്ചന്‍ വീടുമാറുന്നുഅമ്മായിയമ്മപ്പോര്‌ രൂക്ഷമെന്ന്‌, ഐശ്വര്യ ബച്ചന്‍ വീടുമാറുന്നുഅമ്മായിയമ്മപ്പോര്‌ രൂക്ഷമെന്ന്‌, ഐശ്വര്യ ബച്ചന്‍ വീടുമാറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക