Image

ഇസ്രയേലും-പലസ്‌തീനും മുഖാമുഖം ചര്‍ച്ച നടത്തണം: ഇ. അഹമ്മദ്‌

Published on 26 October, 2011
ഇസ്രയേലും-പലസ്‌തീനും മുഖാമുഖം ചര്‍ച്ച നടത്തണം: ഇ. അഹമ്മദ്‌
ന്യൂയോര്‍ക്ക്‌: ഇസ്രയേലും പലസ്‌തീനും തമ്മില്‍ മുഖാമുഖം ചര്‍ച്ച നടത്തിയാല്‍ മാത്രമേ ഇരിരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനാവുകയുള്ളുവെന്ന്‌ കന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്‌ അഭിപ്രായപ്പെട്ടു. യുഎന്‍ രക്ഷാസമിതിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പലസ്‌തീന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ കുടിയേറ്റശ്രമം നടത്തുന്നത്‌ അവസാനിപ്പിക്കണം.ഐക്യരാഷ്‌ട്രസഭയില്‍ പലസ്‌തീന്റെ അംഗത്വത്തിന്‌ ഉപാധികള്‍ വയ്‌ക്കുന്നതിനോട്‌ ഇന്ത്യ യോജിക്കുന്നില്ല.ഇസ്രയേലും പലസ്‌തീനും തമ്മില്‍ നേരിട്ടു ചര്‍ച്ച നടത്തണമെന്നാണ്‌ ഇന്ത്യയുടെ അഭിപ്രായമെന്ന്‌ അഹമ്മദ്‌ പറഞ്ഞു. ്‌.

പലസ്‌തീനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്ത്യ ഗണ്യമായ സഹായം നല്‍കുന്നുണ്ട്‌.ഇസ്രയേല്‍ - പലസ്‌തീന്‍ തര്‍ക്കം തീര്‍ന്നതുകൊണ്ടു മാത്രം പശ്‌ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ പരിഹൃതമാകുന്നില്ലെന്ന്‌ അഹമ്മദ്‌ ചൂണ്ടിക്കാട്ടി. തടവുകാരെ കൈമാറാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതു സ്വാഗതാര്‍ഹമാണെന്നും അഹമ്മദ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക