Image

ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക്‌ പിന്‍വലിക്കണം: കൃഷ്‌ണ

Published on 26 October, 2011
ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക്‌ പിന്‍വലിക്കണം: കൃഷ്‌ണ
സിഡ്‌നി: ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത്‌ ഇന്ത്യയിലേക്കുള്ള യാത്ര അരുതെന്ന്‌ വിലക്കിയ നടപടി പിന്‍വലിക്കണമെന്ന്‌ ഇന്ത്യ ഓസ്‌ട്രേലിയയോട്‌ ആവശ്യപ്പെട്ടു. കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പെര്‍ത്തിലെത്തിയ വിദേശകാര്യമന്ത്രി എസ്‌.എം കൃഷ്‌ണയാണ്‌ നിര്‍ദേശം പിന്‍വലിക്കാന്‍ ആസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രിയായ കെവിന്‍ റഡ്ഡിനോട്‌ ആവശ്യപ്പെട്ടത്‌.

എന്നാല്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടക്കുമെന്ന്‌ ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചിട്ടല്ലെന്നും ഇത്‌ ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഒരു പതിവ്‌ നടപടി മാത്രമാണിതെന്നും കെവിന്‍ റഡ്ഡ്‌ കൃഷ്‌ണയോട്‌ പറഞ്ഞു.

അമേരിക്ക, ബ്രിട്ടന്‍, കാനഡ, ന്യൂസിലന്‍ഡ്‌, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ്‌ ഇന്ത്യയിലേക്ക്‌ യാത്ര നടത്താന്‍ പാടില്ലെന്ന്‌ സ്വന്തം പൗരന്മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയത്‌. ഇത്തരമൊരു നിര്‍ദേശം വിനോദസഞ്ചാരികളുടെ ഇടയില്‍ ഭയമുണ്ടാക്കുമെന്നും ഇത്‌ ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങള്‍ക്ക്‌ വിപരീതമാണെന്നും കൃഷ്‌ണ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക