Image

വന്‍ പ്രളയം: ബാങ്കോക്ക്‌ നഗരം മുങ്ങുന്നു, വിമാനത്താവളം അടച്ചു

Published on 26 October, 2011
വന്‍ പ്രളയം: ബാങ്കോക്ക്‌ നഗരം മുങ്ങുന്നു, വിമാനത്താവളം അടച്ചു
ബാങ്കോക്ക്‌: തായ്‌ലന്റില്‍ അതിശക്തമായ പ്രളയത്തില്‍ നഗരം മുങ്ങുന്നതായി റിപ്പോര്‍ട്ട്‌. തായ്‌ലന്‍ഡിലെ പ്രമുഖ വിമാനത്താവളമായ ഡോണ്‍ മുയാങ്‌ അടച്ചു. നദികളിലെ ജലനിരപ്പ്‌ ഇപ്പോള്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 2.4 മീറ്റര്‍ ഉയരത്തിലാണ്‌. ഈ രീതിയില്‍ വെള്ളം പൊങ്ങിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തലസ്‌ഥാനമായ ബാങ്കോക്ക്‌ വെള്ളത്തില്‍ മുങ്ങിപ്പോകുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ താഴ്‌ന്ന പ്രദേശങ്ങളില്‍ നിന്ന്‌ ആളുകളെ മാറ്റി പാര്‍പ്പിച്ചു. ഗതാഗത സംവിധാനം ആകെ തകരാറിലായി. ബാങ്കോക്ക്‌ ഉള്‍പ്പെടെയുള്ള ഇരുപത്തിയൊന്ന്‌ പ്രവിശ്യകളില്‍ സര്‍ക്കാര്‍ അഞ്ചു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂലൈയില്‍ തുടങ്ങിയ മഴ രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ കനത്ത നാശം വിതച്ചിരുന്നു. 350 പേര്‍ ഇതുവരെ കൊല്ലപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക