Image

സംയുക്താ വര്‍മയും തിരിച്ചെത്തുന്നു?

Published on 29 November, 2013
സംയുക്താ വര്‍മയും തിരിച്ചെത്തുന്നു?
വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന നടി സംയുക്താ വര്‍മയും തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്‌. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കുമെന്ന്‌ സംയുക്ത നേരത്തെ അറിയിച്ചിരുന്നു.

സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുമ്പോഴും അടുത്ത സുഹൃത്തുക്കളാണ്‌ മഞ്‌ജുവാര്യരും സംയുക്താ വര്‍മയും ഗീതു മോഹന്‍ദാസും. മൂവരും വിവാഹ ശേഷം സിനിമയില്‍ നിന്ന്‌ പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു.

എന്നാല്‍ ഗീതു മോഹന്‍ദാസ്‌ സംവിധാനരംഗത്ത്‌ തിളങ്ങിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ്‌ മഞ്‌ജുവാര്യര്‍ അഭിനയരംഗത്തേക്ക്‌ തീരിച്ചുവരുന്നത്‌. രഞ്‌ജിത്ത്‌ മോഹന്‍ലാല്‍ ചിത്രത്തിന്‌ കരാറൊപ്പിടും മുമ്പ്‌ ഗീതുവിന്റെ ചിത്രത്തിലൂടെയാ ണു മഞ്‌ജുവിന്റെ തിരിച്ചുവരവെന്നായിരുന്നു വാര്‍ത്തകള്‍. എന്തായാലും ഗീതുവിന്റെ ചിത്രത്തില്‍ മഞ്‌ജുവുണ്‌ട്‌. അപ്പോള്‍ സംയുക്താ വര്‍മയോ  തിരിച്ചുവരവിനെ കുറിച്ച്‌ ഒരു വാക്കുപോലും മിണ്‌ടാത്ത സംയുക്തയെങ്ങനെ ഗീതുവിന്റെ ചിത്രത്തിലെന്നാവും.

എന്നാല്‍ മഞ്‌ജുവിന്റെ തിരിച്ചുവരവിന്‌ മുമ്പ്‌ നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കുമെന്ന്‌ സംയുക്തയും പറഞ്ഞിരുന്നു. ഇപ്പോള്‍ മൂവരും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്‌.
സംയുക്താ വര്‍മയും തിരിച്ചെത്തുന്നു?സംയുക്താ വര്‍മയും തിരിച്ചെത്തുന്നു?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക