Image

വിവാഹം എന്ന കീറാമുട്ടി പ്രശ്‌നം: ചര്‍ച്ച

Published on 03 December, 2013
വിവാഹം എന്ന കീറാമുട്ടി പ്രശ്‌നം: ചര്‍ച്ച
മക്കളുടെ വിവാഹം ഒട്ടു മിക്ക മലയാളികള്‍ക്കും ഒരു കീറാമുട്ടി പ്രശ്‌നമാണു
അമേരിക്കയില്‍ വിവാഹ പ്രായം എത്രയാണു? 35ഉം 40ഉം വയസായിട്ടും വിവാഹം കഴിക്കാത്ത സ്ത്രീകളും പുരുഷന്മാരും ധാരാളം. മലയാളികളുടെ സ്ഥിതി ഒട്ടും വ്യത്യസ്ഥമല്ല.
മകളാണെങ്കില്‍ ഏറ്റവും നേരത്തെയും മകനാണെങ്കില്‍ 25-28 വയസിലും വിവാഹിതരായി കാണാന്‍ ആഗ്രഹിക്കുന്നവരാണു മലയാളികള്‍. നാട്ടിലെ സ്ഥിതി ഇപ്പോഴും അങ്ങനെ തന്നെ. അവിടെ സ്ത്രീക്ക് സ്വതന്ത്രമായി പുറത്തിറങ്ങണമെങ്കില്‍ വിവാഹിത എന്ന ഒരു ലേബല്‍ വേണം. അതിനാല്‍ വിവാഹത്തോട് നാട്ടില്‍ സ്ത്രീകളെങ്കിലും വൈമുഖ്യം പ്രകടിപ്പിക്കുന്നത് ചുരുക്കമാണു.
അമേരിക്കയില്‍ സ്വാതന്ത്ര്യവും ജോലിയും വരുമാനവുമൊക്കെ ഉള്ളപ്പോള്‍ വിവാഹത്തിനു മുന്‍ ഗണന നഷ്ടപ്പെടുന്നു. എന്തിനു ഒരു ബന്ധത്തിന്റെ പാരതന്ത്ര്യത്തില്‍ കുടുങ്ങുന്നു എന്നു ചിന്തിക്കുന്നവരാണു പുതിയ തലമുറയിലെ ആണും പെണ്ണും.
പക്ഷെ മക്കള്‍ അവിവാഹിതരായി നില്‍ക്കുമ്പോള്‍ മാതാപിതാക്കളുടെ മനസിലാണു തീ. കുടുംബവും മക്കളുമൊക്കെയാണു ജോലിയേക്കാളും പണത്തേക്കാളും വലുതെന്ന തിരിച്ചറിവ് ഇപ്പോഴും അവര്‍ മറന്നിട്ടില്ല.
പുതിയ തലമുറയും വിവാഹവും: ചര്‍ച്ച
Join WhatsApp News
Varughese Mathew 2013-12-04 15:55:48
In India people want to get married early. It is like getting your first drivers license here. But, unfortunately in America young people do not want to get married. I think it is due to couple of reasons. They think that with marriage they loose their freedom, get more responsibility and they consider marriage itself as  contract or bond which they don't want to abide. Moreover, they see that most of their seniors are not married, so why bother.

Varughese Mathew, US Tribune, Philadelphia.
vincent emmanuel 2013-12-05 00:14:16
The young people have nicer jobs than their parents,has better income,and they tend to live at hiome. This way they are not taking too much repsonsibility.Marriage brings unnecessary responsiblities .. the more you wait,it seems to be more difficulty to find suitable partners
vincent emmanuel philadelphia
Moideen Puthenchira 2013-12-05 13:31:43
മെച്ചപ്പെട്ട ജോലിയും സ്വാതന്ത്ര്യവും വിവാഹത്തിന് ഒരു തടസ്സമേ ആകുന്നില്ല എന്നാണ് എന്റെ അഭിപ്രായം. സ്വന്തം മകനോ മകളോ വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെയോ, കഴിക്കാന്‍ സാധിക്കാതെയോ ജീവിക്കുന്നതില്‍ അവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വിവാഹം കഴിച്ച മക്കളും കൊച്ചുമക്കളുമൊക്കെയായി സസന്തോഷം ജീവിക്കുന്ന ഏറെ മാതാപിതാക്കള്‍ / കുടുംബങ്ങള്‍ അമേരിക്കയിലുണ്ട്. ഈ രണ്ടു വിഭാഗങ്ങളിലും പെടുന്ന ആണ്‍ / പെണ്‍ കുട്ടികളുടെ ജീവിതരീതിയും, ജീവിപ്പിച്ച രീതിയും തമ്മില്‍ തുലനം ചെയ്യുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്നത് ഒരു വിഭാഗം 'സായിപ്പിന്റെ' ജീവിതവും മറ്റേ വിഭാഗം കുടുംബമൂല്യങ്ങള്‍ തകര്‍ക്കാതെ, പാരമ്പര്യത്തിന്റെ പാതകള്‍ പിന്തുടര്‍ന്നുള്ള ജീവിത രീതിയും തിരഞ്ഞെടുത്തവരെന്ന് കാണാന്‍ കഴിയും. അടിച്ചുപൊളിച്ച് ആരേയും കൂസാതെ ജീവിച്ചവരേയും, മാതാപിതാക്കളെ സ്നേഹിച്ചും, ബഹുമാനിച്ചും, ദൈവഭയത്തോടേയും ജീവിച്ച കുട്ടികളേയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല. ഒരു ചെടിയെ നമുക്ക് ഏതുവിധത്തിലും വളച്ചൊടിച്ച് വളര്‍ത്താം....എന്നാല്‍ അത് മരമായാലോ..? ഇതുതന്നെയാണ് അമേരിക്കയിലെ ഒട്ടുമിക്ക മാതാപിതാക്കള്‍ക്കും സംഭവിച്ചത്.

ചര്‍ച്ച പരിചിന്തനീയമാണെങ്കിലും, മേല്പറഞ്ഞ സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്ന നിരവധി മാതാപിതാക്കള്‍ അമേരിക്കയിലുണ്ട്. അതിന്റെ കാരണങ്ങള്‍ പലതാകാം. ആ മാതാപിതാക്കള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം കൂടി കണക്കിലെടുത്ത്, അവരെ കല്ലെറിയാനുള്ള ഒരു ആയുധമായി ഈ വേദിയെ ദുരുപയോഗം ചെയ്യരുതെന്നും അപേക്ഷ.

Jolly Emanuel, North Carolina 2013-12-05 18:18:06
Unmarried youngsters(malayalees) of 30-40 yrs, are the children of those who migrated to US in 70's and 80's mostly. Those immigrants had a tough time raising their kids and caring for immediate and extended family members for years. Troubles doubled with unusual work schedules as well. Their children had to face many challenges in their early age,and found their parents taking so much responsibilities and suffered a lot. Many of them still have those days in mind and do not want to be in a 'contract' and take much responsibilities. Their parents, having Indian marriage systems/age in their mind hoping their children will change their minds... Lets hope the same..
kurian,new york 2013-12-06 11:43:08
I am born and brought-up from kerala married to my wife born and brought-up in usa ,now we having three kids...its possible...my life is an example....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക