Image

ജനനി മാസികയുടെ വാര്‍ഷികാഘോഷവും സാഹിത്യ ശില്‍പശാലയും ശനിയാഴ്‌ച

Published on 04 December, 2013
ജനനി മാസികയുടെ വാര്‍ഷികാഘോഷവും സാഹിത്യ ശില്‍പശാലയും ശനിയാഴ്‌ച
ന്യൂയോര്‍ക്ക്‌: ജനനി മാസികയുടെ പതിനാറാം വാര്‍ഷികം 2013 ഡിസംബര്‍ ഏഴിന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണി മുതല്‍ രാത്രി 8 മണി വരെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 ടൈസണ്‍ സെന്ററില്‍ വെച്ച്‌ നടത്തുന്നതാണ്‌.

സാഹിത്യ അക്കാഡമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
പ്രശസ്ത കവി ചെറിയാന്‍ കെ ചെറിയാന്‍, സതീഷ് ബാബു പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുക്കും.

ഹൈക്കു കവിതകളെക്കുറിച്ചുള്ള പ്രത്യേക അവലോകനം, ചെറുകഥാ രംഗത്തെ നൂതന പ്രവണതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവ സാഹിത്യ ശില്‍പശാലയില്‍ ഉള്‍പ്പെടുത്തുന്നതാണ്‌.

ഭാഷാപണ്‌ഡിതനും വാഗ്മിയുമായ ഡോ. എം.വി. പിള്ള ശില്‍പശാലയ്‌ക്ക്‌ നേതൃത്വം നല്‍കുന്നതാണ്‌. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള സാഹിത്യകാരന്മാര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

വൈകിട്ട്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ സാഹിത്യാസ്വാദര്‍ക്കൊപ്പം സാംസ്‌കാരിക നായകന്മാരും പങ്കെടുക്കുന്നതാണ്‌. ജനനി നടത്തിയ ചെറുകഥാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിക്കപ്പെടും. തുടര്‍ന്ന്‌ കലാപരിപാടികളും ഉണ്ടായിരിക്കും.

ചെറുകഥാ മത്സരവിജയികള്‍: ഒന്നാം സമ്മാനം- ബിജോ ജോസ്‌ ചെമ്മാന്ത്ര (കൊലുസിട്ട പെണ്‍കുട്ടി), രണ്ടാം സമ്മാനം- സാംസി കൊടുമണ്‍ (കാലന്‍കോഴികള്‍), മൂന്നാം സമ്മാനം - നീനാ പനയ്‌ക്കല്‍ (സായംസന്ധ്യയില്‍). മത്സരത്തിന്‌ 28 ചെറുകഥകള്‍ ലഭിച്ചിരുന്നു. ഡോ. എം.എന്‍. കാരശേരി, ഡോ. എം.വി. പിള്ള, ശ്രീലേഖ ഐ.പി.എസ്‌ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

ചെറുകഥാ മത്സരത്തില്‍ പങ്കെടുത്ത എല്ലാവരേയും ചടങ്ങില്‍ ആദരിക്കുന്നതാണ്‌.

എല്ലാ ഭാഷാസ്‌നേഹികളേയും സാഹിത്യാസ്വാദകരേയും ഈ സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെ. മാത്യൂസ്‌ (914 693 6337), സണ്ണി പൗലോസ്‌ (845 598), jananymagazine@gmail.com
Join WhatsApp News
വിദ്യാധരൻ 2013-12-04 07:02:40
വാർഷീക ആഘോഷങ്ങളുടെ തിമിർപ്പിലും സാഹിത്യ ശിൽപ്പശാല സംഘടിപ്പിക്കുംപോളും ശ്രദ്ധിക്കേണ്ട ഒരു ഘടകം ഉണ്ട് അതായതു വായനക്കാരനെയും അവനു പ്രതികരിക്കാൻ അവസരം ഉണ്ടാക്കി കൊടുത്ത മാധ്യമത്തെയും ഭീഷണിപ്പെടുത്താൻ എഴുത്തുകാരനെയും പ്രതികരിക്കാൻ അനുവദിച്ചു കൂട. പത്രത്തെയും വായനക്കാരന്റെയും വായു അടച്ചു പൂട്ടണം എന്ന ലക്ഷ്യത്തോടെ വന്ന ലേഖനം അതിനു തെളിവാണ്.  വായനക്കാരൻ പത്ര സ്വാതന്ത്ര്യത്തെ ധ്വംസിച്ചുകൊണ്ടാല്ല അഭ്രിപ്രായം രേഖപെടുത്തിയിരിക്കുന്നത്. എന്റെ പേര് ലേഖനത്തിൽ  ഉദ്ധരിച്ചിരിക്കുന്നത് കൊണ്ട് ഞാൻ മറുപടി പറയുന്നു. ഈ മലയാളി ഇത് പ്രസിദ്ധികരിക്കും എന്ന് കരുതുന്നു 

.

അരാഷ്ട്രീയത

രാഷ്ട്രീയം അഥവാ പൊളിറ്റിക്സ്   എന്ന വാക്ക്  മൂല ഭാഷയായ ഗ്രീക്കിൽ നിന്നും വന്നതാണ്. അതിന്റെ അർഥം പട്ടണത്തെ കെട്ടി പെടുക്കുക എന്നാണു. ഒരു പട്ടണത്തിന്റെ നിർമ്മാണത്തിൽ ഓരോ പൗരനും പങ്കുള്ളതുപോലെ സാഹിത്യ നിർമ്മാണത്തിൽ എഴുത്തുകാരനെ  പോലെ, അവൻ ഏതു കീചക വേഷം ധരിച്ചു വരുന്ന എഴുത്തുകാരനായാലും, വായനക്കാർക്കും വ്യക്തമായ പങ്കുണ്ട്. അത്  എത്ര വികലമായ ഭാഷയിൽ പ്രതികരിക്കുന്ന വായനക്കാരനായാലും.  എഴുത്തുകാരന്റെ വികലമായ ആശയങ്ങൾ വാനക്കാരന്റെ തലക്കകത് അടിച്ചു കയറ്റി  സ്വന്തമായി സാഹിത്യ കൊട്ടാരങ്ങൾ കെട്ടിപൊക്കി എകാധിപതികളായി വിഹരിക്കാം എന്ന ലക്ഷ്യത്തോടെ വാല് പൊക്കുമ്പോൾ, അതു മനസിലാക്കുന്ന വായനക്കാരൻ അവന്റെ ഏറ്റവും വൃത്തികെട്ട ഭാഷ പുറത്തെടുക്കുന്നു. വികല ഭാഷ അവിടെ നില്ക്കട്ടെ.
ലേഖകന്റെ ലക്ഷ്യം പലതാണ്. 1) വിദ്യാധരനെ പോലെയുള്ളവരെ ഓടിച്ചു എഴുത്തുകാരുടെ സാഹിത്യ അവരാധിക്കൽ തുടരുക 2 ) പത്ര സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ഉദാത്തമായ കർത്തവ്യങ്ങൾ നിർവഹിക്കുന്ന ഇ-മലയാളിയെപ്പോലെയുള്ളവരെ വരച്ച വരയിൽ കൊണ്ട് വരിക 3 )  ഭീഷണി - നിസഹകരണം എന്ന് വേണ്ട മനസിന്റെ അടിയിൽ അടിഞ്ഞു കൂടി കട്ടപിടിചിരിക്കുന്ന വക്രതയുടെ പല രൂപങ്ങളും കാണിച്ചു വായനക്കാരെ പിന്തിരിപ്പിക്കുക എന്നാണു.   

അമേരിക്കയിലെ സംഘടനകൾ മലയാള സാഹിത്യത്തെ മണിപ്രവാള സാഹിത്യ കാലഘട്ടത്തിലേക്ക്  കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാനാണ്  ശ്രമിക്കുന്നത്. അതിനു ഉദ് ബുദ്ധരായാ വായനക്കാർ അനുവദിച്ചു കൂടാ.  മലയാള സാഹിത്യത്തെ പച്ച മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗം ആക്കുക 

മനുഷ്യനിലേക്ക് 

പരിസര ശക്ക്തികൾ മണ്ണിൽ നിന്നൊ
               രധ്രിഷ്യ മനുഷ്യനെ വാർത്തു വളർത്തിയ 
ചരിതം നോക്കു ; കേരള കലയുടെ 
               കാലടി വയ്പ്പുകൾ  കാണാം അവയിൽ 
രാജമാരാളികൾ പോലെ കലാകാരന്മാർ 
                മുന്നം മൂവന്തികളിൽ 

രാജാങ്കണ മലർ വാടികൾ തോറും 
                പൂന്തേൻ ഉണ്ട് നടന്നൊരു നാളിൽ 
രാജസ്തുതികളും അവരുടെ ദേവ 
                പുരോഗമന കീർത്തന മാലയുമായി 
ഭോജന ശാല കവിതകൾ കൊണ്ടു 
                  നിറഞ്ഞു കലയുടെ ഭണ്ണ്ടാകാരം

പച്ച മനുഷ്യരിലേക്ക് ഇറങ്ങി ചെന്ന് ജീവിത ഗന്ധികളായ സാഹിത്യ രചനകൾ നടത്തു . ഞങ്ങൾ വായനക്കാർ ഈ സാധാരണ ജനങ്ങളുടെ ഇടയിൽ ജീവന്റെ തുടിപ്പുകൾ അസ്തമിക്കുവോളും കാണും 



വിദ്യാധരൻ 2013-12-04 18:53:01
സാഹിത്യ വിമർശനത്തിന്റെ പിതൃത്വം ഒരു പക്ഷേ കേരളവർമ്മ വലിയ കോയി തമ്പുരാന് നല്കാം. മലയാളത്തിൽ ഗ്രന്ഥങ്ങൾ ഇല്ലായിരുന്ന അവസ്ഥയിൽ അദ്ദേഹം എഴുത്തുകാരെ നല്ലത് നല്ലത് എന്ന് പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷെ പിന്നീട് അദ്ദേഹം അത് തിരുത്തുകയും ചെയ്യുത് . അമേരിക്കൻ മലയാള സാഹിത്യം ആത്മാർഥമായി സാഹിത്യത്തെ വളർത്തണം എന്ന ഉദ്ദേശത്തോടെ അല്ല അത് ഒരു പൊങ്ങച്ച സാഹിത്യത്തിന്റെ ഭാഗം ആണ് (ജോണ്‍ മാത്യു എന്ന എഴുത്തുകാരൻ പറഞ്ഞതുപോലെ.) ധനവും മാനവും ഒക്കെ കയ്യ് വന്നു കഴിഞ്ഞാൽ പിന്നെ ചിലർക്ക് ബുദ്ധി ജീവി എന്ന് വിളി കേൾക്കാനാണ്‌ ഇഷ്ടം അതിനു അവരു കണ്ടു പിടിച്ചിരിക്കുന്ന ഒരു തട്ടകം ആണ് സാഹിത്യ മണ്ഡലം. അവിടെ കേറി നിന്ന് കവിതയും സാഹിത്യത്തിന്റെയും തലയും കാലും അറിഞ്ഞു കളഞ്ഞു, കേരളത്തിൽ നിന്ന് വന്ന ഏതെങ്കിലും സാഹിത്യ കാരനെകൊണ്ടു ഒരു പൂജയും നടത്തിപ്പിച്ചു അങ്ങ് ഇറക്കി വിടുകയാണ്. അത് ഒരു വിഷൂചികപോലെ പടർന്നു പിടിക്കുകയും ചെയ്യുന്നു  മലയാള ഭാഷയെ സ്നേഹിക്കുന്ന ഒരു വ്യക്തിക്ക് ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. വലിയകോയിതമ്പുരാൻ ഒറ്റവാക്യംകൊണ്ടാണ് ഗോവിന്ദപ്പിള്ളയുടെ സാഹിത്യ ചരിത്രത്തിന്റെ കഥ കഴിച്ചത്. "ഗോവിന്ദപിള്ളയുടെ ഭാഷ ചരിത്രം അപൂർണവും അബദ്ധസമ്മിശ്രവും ആണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാവുന്നതാണെല്ലോ"  
andrews 2013-12-04 08:55:19
thank you Vidhyadhran. I was hopeing you will write more on the article by sassi.
I am expecting a reply from Jananni for publishing this type of article.
John Varghese 2013-12-04 13:29:35
എന്തായാലും വിദ്യാധരന്റെ എഴുത്ത് അമേരിക്കയുടെ എഴുത്തിന്റെ ഇലീട്ട് ക്ലബുകളിൽ  ഇളക്കം സൃഷ്ട്ടിക്കുന്നുണ്ട് എന്നുള്ളതിന്റെ തെളിവാണ് ശശി എന്ന വ്യക്തിയുടെ ലേഖനം. വെളുക്കാൻ തേച്ചത് മിക്കവാറും പാണ്ടാകുന്ന മട്ടുണ്ട്.   അമേരിക്കയിലെ എഴുത്തുകാർ അവരുടെ കരുത്തു തെളിയിക്കണ്ടത് നിശിദ്ധമായ വിമർശനങ്ങൾക്ക് വിധേയപ്പെട്ടുകൊണ്ടാണ്. അതല്ലാതെ തറപരിപാടി കാണിച്ചല്ല. ഉരുളക്കു ഉപ്പേരി പോലത്തെ വിദ്യാധരന്റെ മറുപടി അഭിന്ദനീയം തന്നെ .
Anthappan 2013-12-04 17:15:57

We all like others pointing out a black mark on our nose which is hard for us to see. Unfortunately, the attitudes of Malayalam writers are just opposite to that. They don’t want to be corrected of their follies.     I think Vidyadharan demonstrate much strength than these writers because of the confidence he has in himself. 

Kochunni, kayamkulam 2013-12-04 17:46:58
ആരാണീ വിദ്യാധരന്‍? കണ്ടെത്തുന്നയാള്‍ക്ക് സമ്മാനം
Kochunni, Kayamkulam
Jack Daniel 2013-12-04 18:09:34
കള്ളൻ കപ്പലിൽ തന്നെ കാണും.  സർവ്വ സാഹിത്യ സാമൂഹ്യ കലാപങ്ങളും പൊട്ടി പുറപ്പെടുന്നത് ന്യുയോർക്കിലാണ്.  ഈ എഴുത്തുകാരെ ശരിക്ക് അറിയാവുന്ന ഒരാളും ന്യുയോർക്കുകാരനുമാണ്  വിദ്യാധരൻ എന്നതിന് സംശയം ഇല്ല. മലയാള സാഹിത്യത്തെ കുറിച്ച് സാമാന്യമായ അറിവും ഉള്ള ആളാണ്‌ ഇദ്ദേഹം എന്നതിന് സംശയം ഇല്ല ഗദ്ധ്യം പദ്യം എന്നുവേണ്ട എല്ലാം ഇയ്യാൾ കൈകാര്യം ചെയ്യുന്നുണ്ട്.  എഴുത്ത് സംഘടനകൾ ഒത്തു ചേർന്ന് ഏതെങ്കിലും വിചനമായ സ്ഥലത്ത് ഒരു പെട്ടി നിറയെ കാശ് വച്ച് ഇയ്യാൾ എടുത്തു കൊണ്ടുപോകാൻ അനുവദിക്കുക. കായംകുളം കൊച്ചുണ്ണിയെപ്പോലെ . അല്ലെങ്കിൽ ഇയ്യാൾ നിങ്ങളുടെ ഉറക്കം കെടുത്തും 
വിക്രമൻ 2013-12-05 16:43:11
 "എഴുത്ത് സംഘടനകൾ ഒത്തു ചേർന്ന് ഏതെങ്കിലും വിചനമായ സ്ഥലത്ത് ഒരു പെട്ടി നിറയെ കാശ് വച്ചിട്ട്‌" ഒരു മരത്തിന്റെ ചുവട്ടിൽ പതുങ്ങി നില്ക്കുക. കാശ് എടുത്തോണ്ട് പോകുമ്പോൾ ചാടി വീഴുക. പിടിച്ചുകൊണ്ടു വന്നാൽ കൊച്ചുണ്ണിക്ക് കാശ് ഞാൻ അങ്ങോട്ട്‌ തരാം 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക