Image

ഭക്ഷ്യവില സൂചിക 11.43 ശതമാനമായി കുതിച്ചുയര്‍ന്നു

Published on 27 October, 2011
ഭക്ഷ്യവില സൂചിക 11.43 ശതമാനമായി കുതിച്ചുയര്‍ന്നു
ന്യൂഡല്‍ഹി: ഒക്ടോബര്‍ 15ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ ഭക്ഷ്യവില സൂചിക കുതിച്ചുയര്‍ന്നു. 11.43 ശതമാനമായാണ് ഭക്ഷ്യവിലപ്പെരുപ്പം ഉയര്‍ന്നത്. തൊട്ടു മുന്‍ ആഴ്ച ഇത് 10.6 ശതമാനമായിരുന്നു.

ധാന്യങ്ങള്‍, പാല്‍, പച്ചക്കറി എന്നിവയുടെ വില വന്‍തോതില്‍ ഉയര്‍ന്നതാണ് ഭക്ഷ്യവില സൂചിക ഇത്രയും ഉയരത്തിലെത്താന്‍ കാരണം.

പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ എന്ന പേരില്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി വായ്പാനിരക്കുകള്‍ ഉയര്‍ത്തുന്നതിനിടെയാണ് ഇത് കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തിയിരുന്നു.

കഴിഞ്ഞ 19 മാസത്തിനിടെ 13 തവണയാണ് ആര്‍ബിഐ റിപോ, റിവേഴ്‌സ് റിപോ നിരക്കുള്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് ഇപ്പോഴത്തെ ഭക്ഷ്യവിലപ്പെരുപ്പം തെളിയിക്കുന്നത്.

ഡിസംബറോടെ പണപ്പെരുപ്പം കുറഞ്ഞുതുടങ്ങുമെന്നാണ് കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും കണക്കാക്കുന്നത്. എന്നാല്‍ ഇതിന് സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ ഭക്ഷ്യവിലപ്പെരുപ്പം സൂചിപ്പിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക