Image

സഞ്ജീവ് ഭട്ട് കേസിലെ സാക്ഷിയെ കാണാതായി

Published on 27 October, 2011
സഞ്ജീവ് ഭട്ട് കേസിലെ സാക്ഷിയെ കാണാതായി
അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെതിരായ കേസിലെ സാക്ഷിയെ കാണാതായി. മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വ്യാജ സത്യവാങ്മൂലം നല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന കേസിലെ സാക്ഷിയായ ശരണിക് ഷായെയാണ് കാണാതായത്.

ദീപാവലിയുമായി ബന്ധപ്പെട്ട് ചില ചടങ്ങുകള്‍ നടത്താനായി ഗാന്ധിനഗര്‍ ജില്ലയിലെ മഹുണ്ഡിയിലേയ്ക്ക് പോയ ഷായെ ബുധനാഴ്ച മുതലാണ് കാണാതായത്. രാത്രിയായിട്ടും കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മുഖ്യമന്ത്രി മോഡിക്കെതിരെ സത്യവാങ്മൂലം നല്‍കാനായി ജൂണ്‍ പതിനാറിന് ഭട്ട് നിര്‍ബന്ധിക്കുമ്പോള്‍ ഷായും തന്റെയൊപ്പം ഉണ്ടായിരുന്നുവെന്നാണ് പോലീസ് കോണ്‍സ്റ്റബിളായ കെ.ഡി.പന്ത് പറഞ്ഞത്. പന്തിന്റെ ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക