Image

മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: തോമസ് ഐസക്‌

Published on 27 October, 2011
മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: തോമസ് ഐസക്‌
തിരുവനന്തപുരം: ടൈറ്റാനിയം വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് തോമസ് ഐസക് എം.എല്‍.എ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സ്വാധീനിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു. സംസ്ഥാന ട്രഷറിയില്‍ സൂക്ഷിക്കേണ്ട പണം ആക്‌സിസ് ബാങ്കില്‍ എത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണം. കൊച്ചിയിലെ മെട്രോറെയില്‍ കമ്പനി കൊല്ലത്തെ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയതിനു പിന്നില്‍ രാഷ്ട്രീയ സ്വാധീനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരായ ആരോപണങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക