Image

നൃത്തത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കും, സിനിമയിലേക്കില്ല: പാര്‍വതി

Published on 06 December, 2013
നൃത്തത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കും, സിനിമയിലേക്കില്ല: പാര്‍വതി
താന്‍ നൃത്തത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നും സിനിമയിലേക്ക്‌ ഒരു മടങ്ങിവരവിനില്ലെന്നും മുന്‍കാല നടി പാര്‍വതി ജയറാം പറഞ്ഞു. തിരിച്ചുവരുന്നതിനെക്കുറിച്ച്‌ താനിതുവരെ ചിന്തിച്ചിട്ടില്ല. കുടുംബത്തിനും കുട്ടികളുടെ കാര്യങ്ങള്‍ക്കുമാണ്‌ താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

സമയക്കുറവുമൂലം വര്‍ഷത്തില്‍ രണ്ടോ മൂന്നോ നൃത്തപരിപാടികള്‍ മാത്രമേ അവതരിപ്പിക്കാറുള്ളു. ഇക്കാലത്തും നൃത്തം പഠിയ്‌ക്കാനും പരിപാടികള്‍ നടത്താനുമെല്ലാം പിന്തുണ നല്‍കുന്ന ഭര്‍ത്താവിനോടും മക്കളോടും താന്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. പുതുതലമുറ താരങ്ങളില്‍ ഫഹദ്‌ ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ , ഉണ്ണിമുകുന്ദന്‍ എന്നിവരെയെല്ലാം തനിയ്‌ക്കിഷ്ടമാണെന്നും പാര്‍വ്വതി പറയുന്നു.

നടന്‍ ജയറാമിനെ വിവാഹം കഴിച്ചതോടെ അഭിനയജീവിതം അവസാനിപ്പിച്ച പാര്‍വ്വതി ഇന്ന്‌ നൃത്തവേദികളില്‍ സജീവമാണ്‌. മമ്പേ നൃത്തത്തില്‍പ്രാവീണ്യം തെളിയിച്ചിട്ടുള്ള പാര്‍വ്വതി അടുത്തകാലത്താണ്‌ മോഹിനിയാട്ടം വേദിയില്‍ അവതരിപ്പിച്ചിരുന്നു.
നൃത്തത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കും, സിനിമയിലേക്കില്ല: പാര്‍വതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക