Image

ഇരട്ടപ്പദവി: പി.സി ജോര്‍ജ്ജിനോട് വിശദീകരണം തേടി

Published on 27 October, 2011
ഇരട്ടപ്പദവി: പി.സി ജോര്‍ജ്ജിനോട് വിശദീകരണം തേടി
ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിഷയത്തില്‍ പി.സി ജോര്‍ജ്ജ് എം.എല്‍.എയോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പി.സി ജോര്‍ജ്ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പായി നിയമിച്ച നടപടിക്കെതിരെ സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഇരട്ടപ്പദവി പ്രശ്‌നത്തില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സെബാസ്റ്റ്യന്‍ പോളിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജോര്‍ജ്ജിന്റെ നിയമന ഉത്തരവ് അടക്കമുള്ള രേഖകള്‍ സെബാസ്റ്റിയന്‍ പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ്ണ യോഗം ചേര്‍ന്നശേഷമാണ് പി.സി ജോര്‍ജ്ജിനോട് വിശദീകരണം തേടാന്‍ തീരുമാനിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക