Image

അയര്‍ലന്‍ഡില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും; ഫിലപ്പീന്‍സ്‌ നഴ്‌സ്‌ മരിച്ചു

ജയ്‌സണ്‍ കിഴക്കയില്‍ Published on 27 October, 2011
അയര്‍ലന്‍ഡില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും; ഫിലപ്പീന്‍സ്‌ നഴ്‌സ്‌ മരിച്ചു
ഡബ്‌ളിന്‍: അയര്‍ലന്‍ഡില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്‌ടായ വെള്ളപ്പൊക്കത്തില്‍ നഴ്‌സ്‌ മരിച്ചു ഇതോടെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം രണ്‌ടായി. ഫിലിപ്പൈന്‍സ്‌കാരിയായ സെലിയ ഫെറെര്‍ ഡി ജീസസ്‌ (58) ആണ്‌ ഡബ്‌ളിനിലെ ക്രംലിനില്‍ മരിച്ചത്‌. ഇവര്‍ ഹാറോള്‍ഡ്‌ ക്രോസ്‌ ഔവര്‍ ലേഡീസ്‌ ഹോസ്‌പൈസ്‌ ആന്‍ഡ്‌ സര്‍വീസസിലെ ജീവനക്കാരിയായിരുന്നു.

കഴിഞ്ഞ പത്ത്‌ വര്‍ഷമായി ഡബ്‌ളിനില്‍ ജോലി നോക്കി വരികയായിരുന്ന ഇവര്‍ താമസിച്ചിരുന്ന ബേസ്‌മെന്റ്‌ അപ്പാര്‍ട്ട്‌്‌മെന്റില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ്‌ അപകടം സംഭവിച്ചത്‌. ക്രംലിന്‍ ഏരിയയില്‍ നിന്നും വെള്ളം പമ്പ്‌ ചെയ്‌ത്‌ നീക്കുന്നതിനിടെ സെലിയയുടെ വീട്ടില്‍ നിന്നും ഇവരുടെ മ്യതദേഹം കണ്‌ടെത്തുകയായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിയായ ഏക മകനും ഭര്‍ത്താവും ഫിലിപ്പൈന്‍സിലാണുള്ളത്‌. ഇവര്‍ ക്രിസ്‌മസിന്‌ ഡബ്‌ളിനില്‍ വരാനിരിക്കുകയായിരുന്നു.

ഡബ്‌ളിന്‍ വിക്ലോയില്‍ പോലീസ്‌ ഉദ്യോഗസ്ഥനായ സിയാറന്‍ ജോസ്‌ (25) എന്ന പോലീസ്‌ ഉദ്യോഗസ്ഥനും വെള്ളപ്പൊക്കത്തെതുടര്‍ന്നുണ്‌ടായ ഒഴുക്കില്‍ പെട്ട്‌്‌ മരണമടഞ്ഞിരുന്നു. രാജ്യത്തിന്റെ വടക്ക്‌ കിഴക്ക്‌ ഭാഗത്തുണ്‌ടായ കനത്ത മഴയാണ്‌ നാശം വിതച്ചത്‌. ഇതുമൂലം ലക്ഷങ്ങളുടെ നഷ്‌ടമാണുണ്‌ടായത്‌. ഇപ്പോള്‍ മഴ ശമിച്ചതിനേത്തുടര്‍്‌ ജനജീവിതം സാധാരണ നിലയിലായിട്ടുണ്‌ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക