Image

കഥയുടെ കാതല്‍ ഭൂമി (രതീദേവിയുടെ അടിമവംശം എന്ന കഥാസമാഹാരം മുന്‍നിര്‍ത്തി ഒരു ചര്‍ച്ച-ഭാഗം ഒന്ന്)

മാത്യൂ മുട്ടം Published on 09 December, 2013
കഥയുടെ കാതല്‍ ഭൂമി (രതീദേവിയുടെ അടിമവംശം എന്ന കഥാസമാഹാരം മുന്‍നിര്‍ത്തി ഒരു ചര്‍ച്ച-ഭാഗം ഒന്ന്)
ഭൂതകാല ചിന്തയും ഓര്‍മ്മകളും എന്ന ദുഃഖത്തിലാഴ്ത്തുന്നു. എന്റെ ഭ്രാന്തുകളും അത്യാഹ്ലാദവും അതീവദുഃഖവും നിനക്കുമനസിലാവില്ല, കാരണം നീ ചിത്രകാരനോ സഹിത്യകാരനോ അല്ല. വാന്‍ഗോഗ്, സഹോദരന്‍, തിയോക്ക് എഴുതിയതാണിത്. കഥാകാരിയായ രതീദേവിയുടെ ആത്മനിമന്ത്രമം പോലെയുണ്ട് ഈ വാക്കുകള്‍. അടിമവംശം എന്ന ആദ്യകൃതിയിലൂടെ ശ്രേദ്ധേയയായ അഡ്വ.രതീദേവി ഇപ്പോള്‍ അമേരിക്കയിലാണ്. ഇല്ലിനോയിഡില്‍ ഓക്ക്‌ഫോറസ്റ്റ്, എന്ന സ്ഥലത്ത് ഫിലോസ്‌കുന്നി#രെ താഴ്വരയില്‍ ഭര്‍ത്താവ് ഡോ.റാം ഗോപിക്കൊപ്പം ആലപ്പുഴ ജില്ലയിലെ താമരക്കുളമാണു ജന്മസ്ഥലം. പൊളിറ്റിക്ക്‌സില്‍ ബിരുദം നേടിയ രതീദേവി അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷനിലും ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷനിലും അംഗമായിരുന്നു. നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദമെടുത്തു. കളുളത്ത് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ വിവാഹം. സംഭവബഹുലമായ സാമൂഹിക ജീവിതം നാട്ടിലുപേക്ഷിച്ച് വ്യത്യസ്തമായ ഒരു സംസ്‌കാരംഭൂമിയിലേക്കുള്ള കുടിയേറ്റം. ഗതകാലജീവിതത്തിന്റെ തീക്ഷണ സൗന്ദര്യങ്ങളെക്കുറിച്ച് ഗൃഹാതുരതയോടെ അവര്‍ സംസ്#ാരിക്കുന്നു, ഒരു കഥാകൃത്തിന്റെ സന്താസങ്ങള്‍ അതിലുണ്ട്.

മഞ്ഞിന്റെ മഹാപ്രപഞ്ചം. വീടിനുപുറത്തു ശൈത്യം പെയ്തിറങ്ങുകയാണ്. പ്രഭാതമാകുമ്പോഴേക്കും വഴിയേത് പുഴയേത് എന്‌നറിയാന്‍ പാടില്ലാത്ത വിധം മഞ്ഞു നിറഞ്ഞിരിക്കും. പുറത്തെങ്ങും വഴിയും പുഴയും നമുക്കു നാട്ടിലല്ലേ ഉള്ളൂ. ഞാനിവിടെ വന്നിട്ടു പുഴകണ്ടില്ല. ഓക്കുമരങ്ങളില്‍ പുതഞ്ഞു കിടക്കുന്ന വെളുത്ത ആവരണങ്ങള്‍ വെയില്‍ തെളിയുന്നതോടെ അലിഞ്ഞുതുടങ്ങുകയായി. ഇതിനപ്പുറത്ത്  ഒരു ജീവതവും പ്രപഞ്ചവുമുണ്ടായിരുന്നു. ഇരമ്പിയാര്‍ക്കുന്ന അലകടലാകുന്നു ഭൂതകാലം. അതിനുള്ളില്‍ ഒരു നാട്ടിന്‍പുറം ഉണരുകയായി. അവിടെ കലപില വര്‍ത്തമാനം പറഞ്ഞു കാടുകാട്ടി നടക്കുന്ന ഒരു വികൃതികുട്ടിയെ കാണുന്നു. ആലപ്പുഴയിലെ താമരകുളത്ത് രതീദേവിയുടെ വീട് നാട്ടുവര്‍ത്തമാനങ്ങളാല്‍ എന്നും സജീവമായിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് വീടെന്നു പറയുകയാവും ശരി. എം.എനും, തോപ്പിയും(തോപ്പില്‍ഭാസി) പുതുപ്പള്ളിയുമൊക്കെ ചിരപരിചിതര്‍. ആ ഷെല്‍ട്ടര്‍ കഥകളൊക്കെ ഈ കഥാകാരിക്കു കേട്ടറിവുകള്‍ മാത്രം. എങ്കിലും അതിന്റെ തുടര്‍ച്ച മനസിലും കാഴ്ചപ്പാടുകളിലും വ്യക്തമായ ദിശാബോധം. രാഷ്ട്രീയ സാമൂഹിക പ്രക്ഷോഭസമരങ്ങളുടെ ഭാഗമായിരുന്ന വീട്ടില്‍ പിറന്നു വളര്‍ന്ന രതീദേവി പ്രതിബദ്ധതയുടെ പാതകളിലൂടെ നടന്നു. സി.പി.ഐ.യുടെ യുവജനവിഭാഗം നേതൃനിരയില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ത്രീകളുടെയം കുഞ്ഞുങ്ങളുടെയും പ്രശ്‌നങ്ങളില്‍ മുന്‍പില്‍ നോക്കാതെയുള്ള ചാട്ടം കേരളത്തിനകത്തും പുറത്തും നിരവധി ആത്മബന്ധങ്ങളുണ്ടാക്കിക്കൊടുത്തു. അനാഥരും ആലംബഹീനരുമായ സ്ത്രീകള്‍ക്കുവേണ്ടിയാണ്. നിയമം പഠിക്കാന്‍ പോയത്. ഇതേപ്പറ്റി ചോദിക്കൂ. ഒറ്റയാന്‍ സമരത്തിന്റെ കഥകള്‍ ഒരുപാടുണ്ടാവും കേള്‍ക്കാന്‍. കതകളെന്നു പറയുന്നതു ശരിയല്ല. അനുഭവങ്ങള്‍.

ആ അനുഭവങ്ങള്‍ കഥകള്‍ക്കുവഴി കൊടുത്തു. കഥകളും അനുഭവങ്ങളും വേര്‍തിരിച്ചെടുക്കാനാവാത്തവിധം ഒന്നായി. അവ നല്ല വായനാനുഭവമാകുന്നു. രതീദേവിയുടെ ആദ്യകഥാസമാഹാരം അടിമവംശം. കഴിഞ്ഞ വര്‍ഷത്തെ കൊടുപ്പുന്ന അവാര്‍ഡ് ഈ പുസ്തകത്തിനായിരുന്നു. അവതാരികയില്‍ കാക്കനാടന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. നിത്യജീവിത്തതില്‍ നിസഹായരായ മനുഷ്യര്‍ക്കു നേരിടേണ്ടി വരുന്ന ഭൗതികതവും ആധിഭൗതികവുമായ തീവ്രവേദനകളെ തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെ സരളവും ഋജുവും ചടുലവുമായ ശൈലിയിലൂടെ  ആവിഷ്‌ക്കരിക്കുന്നു എന്നതാണ് ഈ കഥകളുടെ സവിശേഷ സൗന്ദര്യം. വാക്കുകളുടെ ഭംഗിയല്ല ഭാഷയുടെ കരുത്താണ് കവിതയുടെ ഭംഗി.എന്നുവെച്ചാല്‍ ഗദ്യത്തിലോ പദ്യത്തിലോ ഉള്ള ഏതൊരു സാഹിത്യരചനയുടെയും മര്‍മ്മം എന്ന പരമാര്‍ത്ഥം ഈ എഴുത്തുകാരി കണ്ടെത്തിയിരിക്കുന്നു.

(തുടരും)


കഥയുടെ കാതല്‍ ഭൂമി (രതീദേവിയുടെ അടിമവംശം എന്ന കഥാസമാഹാരം മുന്‍നിര്‍ത്തി ഒരു ചര്‍ച്ച-ഭാഗം ഒന്ന്)
Join WhatsApp News
Tom Mathews 2013-12-09 04:31:29
Dear Rethy devi: I am an ardent fan of yours, your accomplishments as a lawyer, writer, and a powerful speaker are well known to Keralites everywhere. Your recent speech at the 'LANA" convention in Chicago has captured the imagination of all progressive people. I join hundreds of your fans in congratulating you Tom Mathews New Jersey
binoj 2013-12-09 08:41:17
വേരുകൾ  അറ്റവന്റെ  വെരുതെടൽ  ആവണം  ചരിത്രന്വേഷണം ..ഈ കൃതിയിൽ  അത് നമുക്ക് കാണാം 
Dr. Joseph E. Thomas 2013-12-09 18:16:29
A beautifully written book that touches your heart very deeply! I strongly recommend this book in your reading list.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക