Image

2016 ഫോമാ കണ്‍വന്‍ഷന്‍: കാനഡയും ഫ്‌ളോറിഡയും തയാറെടുക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 08 December, 2013
2016 ഫോമാ കണ്‍വന്‍ഷന്‍: കാനഡയും ഫ്‌ളോറിഡയും തയാറെടുക്കുന്നു
ന്യൂജേഴ്‌സി: 2014-ല്‍ ഫോമാ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ രണ്ട്‌ പ്രമുഖ നേതാക്കള്‍ ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. ഫോമയുടെ മുന്‍ ജോയിന്റ്‌ ട്രഷററും, കെ.എച്ച്‌.എന്‍.എ (കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക) യുടെ മുന്‍ പ്രസിഡന്റുമായ ആനന്ദന്‍ നിരവേലും (ഫ്‌ളോറിഡ), ഫൊക്കാനയുടെ മുന്‍ പ്രസിഡന്റും കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റും, ഫോമയുടെ കാനഡ റീജിയന്‍ വൈസ്‌ പ്രസിഡന്റുമായ തോമസ്‌ കെ. തോമസുമാണ്‌ ഫോമയുടെ 2014-ലെ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥികള്‍.

സാധാരണ പ്രസിഡന്റുമാരുടെ സ്ഥലങ്ങളിലാണ്‌ കണ്‍വന്‍ഷന്‍ നടക്കാറുള്ളത്‌. അതുകൊണ്ട്‌ ഫ്‌ളോറിഡയോ, കാനഡയോ 2016 കണ്‍വന്‍ഷന്‌ വേദിയാകാനാണ്‌ സാധ്യത.

കാനഡയിലെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന വിവിധ സിറ്റികളായ ആല്‍ബ്രട്ട, വാന്‍കൂവര്‍, ക്യൂബെക്ക്‌, ഹാമില്‍ട്ടണ്‍, ടൊറന്റോ, മിസിസ്സാഗാ എന്നിവടങ്ങളിലെ മലയാളി സംഘടനകള്‍ കാനഡയിലേക്ക്‌ 2016 കണ്‍വന്‍ഷന്‍ ഇതിനോടകം തന്നെ സ്വാഗതം ചെയ്‌തു കഴിഞ്ഞു. 2016-ലെ ഫോമാ കണ്‍വന്‍ഷനായി ബോബി സേവ്യര്‍, മാത്യു കുതിരവട്ടം, രാജേഷ്‌ മേനോന്‍, ജെന്നിഫര്‍ പ്രസാദ്‌, മര്‍ഫി മാത്യു, സന്ധ്യാ മനോജ്‌, പോള്‍ മാത്യു, ജേക്കബ്‌ വര്‍ഗീസ്‌, ജോണ്‍സി ജോസഫ്‌, ദിവ്യ നായര്‍, അനീഷാ തോമസ്‌, അജിത്‌ ജോസഫ്‌, മാത്യു ജോസഫ്‌, കണ്ണന്‍ പിള്ള, യേശുദാസ്‌ ബോസ്‌കോ, അരുണ്‍ നായര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ അടങ്ങുന്ന കമ്മിറ്റിക്ക്‌ തോമസ്‌ കെ. തോമസിന്റെ നേതൃത്വത്തില്‍ രൂപംനല്‍കി.
2016 ഫോമാ കണ്‍വന്‍ഷന്‍: കാനഡയും ഫ്‌ളോറിഡയും തയാറെടുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക