Image

യൂറോപ്പില്‍ ശബ്ദം കൂടിയ വിമാനങ്ങള്‍ക്ക് വിലക്ക്

ജോര്‍ജ് ജോണ്‍ Published on 28 October, 2011
യൂറോപ്പില്‍ ശബ്ദം കൂടിയ വിമാനങ്ങള്‍ക്ക് വിലക്ക്

ബ്രസല്‍സ്: യൂറോപ്പില്‍ ശബ്ദം കൂടിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ ട്രാഫിക് കമ്മീഷണര്‍ സിം കല്യാസ് പ്രഖ്യാപിച്ചു. എന്നാല്‍ ഈ നിയമം ഒറ്റയടിക്ക് നടപ്പാക്കാതെ വര്‍ഷം തോറും 20 ശതമാനം വീതം ശബ്ദം കൂടിയ വിമാനങ്ങള്‍ നിറുത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം വിമാന കമ്പനികള്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക പ്രതിസന്ധ്യക്ക് അല്പം ആശ്വാസം ലഭിക്കും. എന്നാല്‍ അടുത്ത മാസം തന്നെ ഈ ശബ്ദ മലിനീകരണം കുറക്കാനുള്ള നിയമം പാസാക്കുമെന്നും കല്യാസ് പറഞ്ഞു. പുതിയ നിയമത്തില്‍ 10 ഡസിബല്‍ ആയിരിക്കും പരമാവധി ശബ്ദ നിയന്ത്രണം. ഇതില്‍ കൂടുതല്‍ ശബ്ദ മലിനീകരണമുള്ള വിമാനങ്ങള്‍ക്ക് യൂറോപ്പിലേക്കും, യൂറോപ്പിന് പുറത്തേക്കും പറക്കാന്‍ അനുവാദമില്ല. യൂറോപ്പിലെ ശബ്ദ മലിനീകരണം കുറയ്ക്കാനും, എയര്‍പോര്‍ട്ടുകളുടെ സമീപമുള്ള താമസക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടിയാണ് ഈ പുതിയ നിയമ നിര്‍മ്മാണെമെന്ന് സിം കല്യാസ് പറഞ്ഞു.

യൂറോപ്പിലെ പരിതസ്ഥിതി സംരക്ഷക സംഘടനകള്‍ ഇതിനെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. എന്നാല്‍ ജര്‍മന്‍ ലുഫ്ത്താന്‍സാ ഉള്‍പ്പെടെ നിരവധി എയര്‍ലൈന്‍സ് പ്രതിഷേധവുമായി രംഗത്ത് വന്നു. ലുഫ്ത്താന്‍സാ, കാര്‍ഗോ കാരിയര്‍ ഡി.എച്ച്.എല്‍. എന്നീ വിമാന കമ്പനികളുടെ ആദ്യ എയര്‍ബസ് മോഡലുകളെ ഈ വിലക്ക് ബാധിക്കും. ലുഫ്ത്താന്‍സാ, ഡി.എച്ച്.എല്‍ എന്നീ കമ്പനികളുടെ എയര്‍ബസ് എ300ബി സീരിയല്‍ വിമാനങ്ങള്‍ ഈ വിലക്കില്‍ വരുന്നതാണ്. അതുപോലെ ഒട്ടേറെ വികസന മേഖലാ രാജ്യങ്ങളിലെ വിമാന കമ്പനികളെയും ഈ നിയമം സാമ്പത്തികമായി ബാധിക്കും.
യൂറോപ്പില്‍ ശബ്ദം കൂടിയ വിമാനങ്ങള്‍ക്ക് വിലക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക