Image

കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പില്‍ ആദ്യമായൊന്നുമല്ല തോല്‍ക്കുന്നത്

ജോസഫ് അബ്രഹാം, ഹ്യൂസ്റ്റണ്‍ Published on 12 December, 2013
കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പില്‍ ആദ്യമായൊന്നുമല്ല തോല്‍ക്കുന്നത്
ഈ അടുത്ത സമയത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ വിലയിരുത്തി ശ്രീ.ഷോളി കുമ്പിളുവേലി നടത്തിയ അവലോകനം.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പരാജയ കാരണങ്ങളില്‍ പ്രധാനപ്പെട്ടവ: വിലക്കയറ്റം (പ്രത്യേകിച്ച് നിത്യോപയോഗ സാധനമായ ഉള്ളിയുടെ) തുടരെ സംഭവിച്ച് സ്ത്രീ പീഡനങ്ങളും ഡല്‍ഹി സര്‍ക്കാരിന്റെ വീഴ്ചകളും, 15 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തില്‍ നിന്നുമുരുവെടുത്ത ആലസ്യതയും, സാധാരാണ ജനങ്ങളില്‍ നിന്നുമുള്ള അകല്‍ച്ചയും, തുടങ്ങിയവയാണ് കോണ്‍ഗ്രസ്സിനെ പരാജയത്തിലേക്ക് നയിച്ചത്.

ജനാധിപത്യ സംവിധാനത്തില്‍ ബാലറ്റു പേപ്പറിലൂടെ ജനങ്ങള്‍ പ്രതികരിക്കും. ഇന്‍ഡ്യയിലെ ജനാധിപത്യം ശക്തമായ നമുക്ക് ഏവര്‍ക്കും അഭിമാനിക്കത്തക്കവണ്ണം കുറ്റമറ്റതായി നിലകൊള്ളുന്നു എന്നേ ഇതിനേ കാണ്ടേതുള്ളൂ. കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പില്‍ ആദ്യമായൊന്നുമല്ല തോല്‍ക്കുന്നത്. പോരായ്മകള്‍ പരിഹരിച്ച്, ജനങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് മുന്‍പോട്ട് പോകും.
ദൈനംദിന ജീവിതത്തിലെ സാധാരണ ജനങ്ങളുടെ പൊറുതിമുട്ടലില്‍ നിന്നും, തന്മൂലമുണ്ടാകുന്ന നിരാശാബോധത്തില്‍ നിന്നുമൊക്കെ ഉടലെടും. ഒരു പ്രതിഭാസമായേ “ആം ആദമി” പാര്‍ട്ടിയേ കാണേണ്ടതുള്ളൂ. അരാഷ്ട്രീയവാദികളുടെ ഒരു ആള്‍കൂട്ടം എന്ന് അവര്‍ക്ക് അവകാശവാദം ഉന്നയിക്കാം. അതിലുപരി കാലത്തേ അതിജീവിച്ച് മുന്‍പോട്ട് പോയാല്‍ അരാജകത്വമായിരിക്കും അവര്‍ രാജ്യത്തിന് സമ്മാനിക്കുക.

എലിസബത്ത് രാജ്ഞിയേക്കാളും സ്വത്ത് സമ്പാദിച്ചു കൂട്ടിയ ആളാണ് സോണിയാ ഗാന്ധിയെന്നും മറ്റും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് കുറേ കടുപ്പമായി . അതും "ഹഫിംഗ്ടണ്‍ പോസ്റ്റി"നെ ഉദ്ധരിച്ചുകൊണ്ട്.

ജോസഫ് അബ്രഹാം, ഹ്യൂസ്റ്റണ്‍


Join WhatsApp News
Pat 2013-12-14 08:07:41

കാരണങ്ങൾ തേടുന്ന വേഴാമ്പലുകൾ ! അഗ്നിയെ  പുല്കാൻ വെമ്പുന്ന  ഇങ്ങയുള്ള  ഇയാൻ പാറ്റകൾ ,

ഇവയെ വിഴുങ്ങി അവ വീണ്ടും ശക്തി പ്രാപിക്കും .

അതാണ് അവരുടേ ശക്തി.

Proud Indian 2013-12-14 18:32:50
"പോരായ്മകള്‍ പരിഹരിച്ച്, ജനങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് മുന്‍പോട്ട് പോകും".പോലും. MP മാരും MLA മാരും, അംബാനിയും , വധെരയും പോകുന്ന   പോക്കിലെല്ലാം ഉണ്ടാക്കികൊണ്ടിരിക്കുന്നതും ജനം കാണുന്നുണ്ട്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക