അദ്ധ്യായം ഇരുപത്തിനാല്
അടിയേറ്റ സോമന് കതകില്‍ ഇടിച്ചുനിന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ അവന് ഒന്നു പതറിപ്പോയി. വീടാകെ ഇരുട്ടിലാണ്. എങ്കിലും പുറത്തെ സ്ട്രീറ്റ് ലൈറ്റില്‍ നിന്നുള്ള വെളിച്ചം ജാലകത്തിനിടയിലൂടെ അകത്തേക്കു ചെറുതായി വീഴുന്നുണ്ട്. ഉള്ളില്‍ ഭയം ഉരുണ്ടുകയറുന്നു. ആരായിരിക്കും കടന്നിരിക്കുക.