Image

പ്രകാശം പരത്തിയ പെണ്‍കുട്ടി (കെ.കെ.ജോണ്‍സണ്‍)

കെ.കെ.ജോണ്‍സണ്‍ Published on 13 December, 2013
പ്രകാശം പരത്തിയ പെണ്‍കുട്ടി (കെ.കെ.ജോണ്‍സണ്‍)
ജനകപുത്രിയെ പോലെ സീത തോമസും മണ്ണിന്റെ ഉള്‍പുളകങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിട്ടും അവള്‍ കൊളുത്തിവച്ച് പോയ കാരുണ്യത്തിന്റെയും നന്മയുടെയും തിരിവെട്ടം കെടാതെ നില്‍ക്കുന്നു എന്നാണ് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്ന അനുശോചനങ്ങളും അന്വേഷണങ്ങളും തെളിയിക്കുന്നത്. അയര്‍ലാന്റില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി മടങ്ങാനുള്ള തയ്യാറെടുപ്പിനിടയില്‍ വാഹന രൂപത്തില്‍ കടന്നു വന്ന മരണം അവളുടെ ഇളം ജീവനെ നുള്ളിയെടുത്തു പോയതിന്റെ ആഖാതത്തില്‍ നിന്നും അവളുടെ സ്‌നേഹത്തിന്റെ ഊഷ്മളത അനുഭവിച്ചവരാരും ഇനിയും മുക്തരായിട്ടില്ല.

ഡബ്‌ളിനിലെ സാന്‍ഡെയില്‍ കമ്മ്യൂണിറ്റി സെന്റര്‍ ഡയറക്ടര്‍ ക്രിസ്റ്റീന്‍ .ഒ. കെല്ലിയുടെ കത്തു സീതയിലെ നന്മയുടെയും സ്‌നേഹത്തിന്റെയും ആഴം വെളിപ്പെടുത്തുന്നതായിരുന്നു. ഡബ്ലിന്‍ യൂണിവേഴ്‌സിറ്റിക്കുള്ളില്‍ മാത്രമായിരുന്നില്ല, കാമ്പസ്സിനു പുറത്തും അവളുടെ  സേവനം എത്തിയിരുന്നു എന്ന് കമ്മ്യൂണിറ്റി സെന്റര്‍ ഡയറക്ടറുടെ കത്തു കിട്ടുമ്പോഴാണ് അിറയുന്നത്. പഠിത്തം കഴിഞ്ഞുള്ള സമയങ്ങളില്‍ കമ്മ്യൂണിറ്റി സെന്ററിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും അവളുടെ അറിവും ഞ്ജാനവും അവിടുത്തെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തിരുന്നു . അതു കൂടാതെ വിന്‍സെന്റ് ഡി പോള്‍ നൊസൈറ്റിയുടെ സേവനപ്രവര്‍ത്തനങ്ങളിലും സീത പങ്കാളിയായിരുന്നു.

ഡബ്‌ളില്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് നോഷ്യല്‍ ജസ്റ്റിസിന്റെ ചെയര്‍മാന് സീതയെ വിശേഷിപ്പിച്ചത്. യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഡ്യന്‍ അമ്പാസിഡര്‍ എന്നാണ് കൊളോണിയല്‍ കാലത്തെ ഇന്‍ഡ്യയെ കുറിച്ചുള്ള  സങ്കല്‍പ്പമാണ് അവിടുത്തെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വച്ചു പുലര്‍ത്തിയിരുന്നത് . ഡിബേറ്റുകളിലും സെമിനാറുകളിലും ഇന്‍ഡ്യയെപ്പറ്റി മോശം പരാമര്‍ശങ്ങളുണ്ടാവുമ്പോള്‍ ഈറ്റപ്പുലിയെപോലെ എതിരിടുകയും ആധുനിക ഇന്‍ഡ്യ എന്തെന്ന് അവര്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്തിരുന്നു. ഇന്‍ഡ്യയെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ സീതയുടെ വാക്കുകള്‍ തനിക്ക് പ്രേരകമായി തീര്‍ന്നുവെന്നു ഡ.മര്‍ഫി പറയുന്നു.

സഹവിദ്യാര്‍ത്ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും സീതയെപ്പറ്റി പറയാന്‍ വാക്കുകള്‍ മതിയാവുന്നില്ല. പല വിദ്യാര്‍ത്ഥികള്‍ക്കും സീതയുമായുള്ള സൗഹൃദം വിലമതിക്കാത്തവയായിരുന്നു. അസാമാന്യമായ വൈര്യവും നിശ്ചയദാര്‍ഢ്യവും പ്രായോഗിക ചിന്തയുമാണ്ടായിരുന്ന സീത അവര്‍ക്കെല്ലാം മാതൃകയായിരുന്നു എന്ന് പല സഹപാഠികളും അനുസ്മരിക്കുന്നു. സീത അവള്‍ക്ക് സഹായിയും സുഹൃത്തും മാത്രമല്ല ഒരു ഗൈഡും കൗണ്‍സിലറും കൂടിയായിരുന്നു.

സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പ്രാപ്തയായിരുന്ന സീത സഹജീവികളുടെ സങ്കടങ്ങളില്‍ എളുപ്പും മനസ്സലിയുന്നവളായിരുന്നു. പീസ് കോര്‍പ്പില്‍ ചേര്‍ന്ന് ലോകസേവനം ചെയ്യണമെന്നതായിരുന്നു സീതയുടെ  ജീവിതാഭിലാഷം.

കയ്യില്‍ പുസ്തകങ്ങളും കൗതുകം നിറഞ്ഞ കണ്ണുകളുമായി ന്യൂയോര്‍ക്കിലെ  കേരള സെന്ററിന്റെ പടികയറി പിതാവ് മനോഹര്‍ തോമസിനൊപ്പം സര്‍ഗ്ഗവേദിയില്‍ വരാറുണ്ടായിരുന്ന സീതയുടെ രൂപം മനസ്സില്‍ നിന്നും മാഞ്ഞു പോകുകയില്ല . ഇനി വരുമ്പോള്‍ സര്‍ഗ്ഗവേദിയില്‍ മലയാള ഭാഷയില്‍ പ്രസംഗിക്കും എന്ന് പിതവിനു വാക്കു നല്‍കിപോയ സീത ഇനി മടങ്ങിവരില്ലെന്ന് ഓര്‍ക്കുമ്പോള്‍ സര്‍ഗ്ഗവേദിയിലെ കൂട്ടുകാരുടെ മനസ്സുകളും  വിങ്ങുന്നു.



പ്രകാശം പരത്തിയ പെണ്‍കുട്ടി (കെ.കെ.ജോണ്‍സണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക