Image

ഡബ്ല്യുഎംസിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

മജു പേയ്‌ക്കല്‍ Published on 28 October, 2011
ഡബ്ല്യുഎംസിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: മാര്‍ ജോസഫ്‌ പെരുന്തോട്ടം
ഡബ്ലിന്‍: ഭാരതീയ സാംസ്‌കാരിക പൈതൃകം കൈവിടാതെ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ നല്ല വശങ്ങള്‍ സ്വീകരിച്ച്‌ ജീവിത വിജയം കൈവരിക്കണമെന്ന്‌
ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രോവിന്‍സ്‌ നടത്തിയ മൂന്നാമത്‌ മെറിറ്റ്‌ ഈവനിങ്‌ ലൂക്കന്‍ യൂറേഷ്യ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാമൂഹ്യ സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ സംഘടന നടത്തുന്ന സേവനങ്ങളെ മാര്‍ പെരുന്തോട്ടം പ്രശംസിച്ചു.

യര്‍മാന്‍ ജോണ്‍സണ്‍ ചക്കാലയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു. തൂലിക മാനേജിങ്‌ എഡിറ്റര്‍ ഫാ ആന്റണി നല്ലുക്കുന്നേല്‍, ഫാ മാത്യു അറയ്‌ക്കപറമ്പില്‍, ഫാ ജോസഫ്‌ കറുകയില്‍, റെജി കുര്യന്‍ (സെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ്‌ ജിന്‍സണ്‍ മറ്റക്കര സ്വാഗതവും മുന്‍ ചെയര്‍മാന്‍ രാജു കുന്നക്കാട്ട്‌ നന്ദിയും പറഞ്ഞു.

ലിവിങ സര്‍ട്ട്‌ പരീക്ഷയില്‍ ഉന്നതവിജയം നേടിയ നിഖില്‍ ജേക്കബ്‌ (കോര്‍ക്ക്‌), ടോം തോമസിനു വേണ്ടി പിതാവ്‌ തോമസ്‌ കളത്തിപറമ്പില്‍ എന്നിവരും ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ്‌ പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച ഷാരോണ്‍ സെബാസ്‌റ്റിയന്‍, സിയാ സിറിയക്ക്‌ (കോര്‍ക്ക്‌), സിന്‍ജുമോള്‍ സണ്ണി, കിരണ്‍ ഷാജു (കോര്‍ക്ക്‌), സ്‌നേഹറെജി എന്നിവരും പിതാവില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി. ഷാരോണ്‍ ജോസഫ്‌ അവതാരകയായിരുന്നു.
ഡബ്ല്യുഎംസിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: മാര്‍ ജോസഫ്‌ പെരുന്തോട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക