Image

കന്നഡ ചിത്രത്തിലൂടെ തൃഷ തിരിച്ചുവരുന്നു; പ്രതിഫലം ഒരുകോടി!

Published on 14 December, 2013
കന്നഡ ചിത്രത്തിലൂടെ തൃഷ തിരിച്ചുവരുന്നു; പ്രതിഫലം ഒരുകോടി!
തമിഴിലെ സൂപ്പര്‍ താരം തൃഷ കുറച്ചുകാലമായി സിനിമയില്‍ നിന്ന്‌ വിട്ടു നില്‍ക്കുകയായിരുന്നു. വിവാഹിതയാകുന്നുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിവാഹം ഉടനില്ലെന്നു കേള്‍ക്കുന്നു. എന്തായാലും താരം കന്നഡ ചിത്രത്തിലൂടെ തിരിച്ചുവരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിന്‌ താരത്തിന്‌ ഒരു കോടി രൂപയാണ്‌ പ്രതിഫലമെന്നും റിപ്പോര്‍ട്ടുണ്ട്‌.

തെലുങ്കിലും തമിഴിലും ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ച തൃഷയുടെ ആദ്യ കന്നട ചിത്രമായിരിക്കും ഇത്‌. ചിത്രത്തില്‍ അഭിനയിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തൃഷയെ സമീപിച്ചെന്നും താരം ഡേറ്റ്‌ നല്‍കിയെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍. തൊലുങ്കില്‍ ഹിറ്റായ ഡൊങ്കുടു എന്ന ചിത്രത്തിന്റെ കന്നട പതിപ്പാണ്‌ ചിത്രം. കന്നട സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായ പുനീത്‌ രാജ്‌കുമാറാണ്‌ തൃഷയുടെ നായകന്‍. തെലുങ്കില്‍ മഹേഷ്‌ ബാബുവും സമാന്തയുമായിരുന്നു താര ജോഡികള്‍. ഡൊങ്കുടുവിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാകും ചിത്രം കന്നടിയിലേക്ക്‌ മാറ്റുമ്പോഴും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌.
കന്നഡ ചിത്രത്തിലൂടെ തൃഷ തിരിച്ചുവരുന്നു; പ്രതിഫലം ഒരുകോടി!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക