Image

മുപ്പതാണ്ടിന്റെ പൗരോഹിത്യം, മൂന്നു ലോകങ്ങളിലെ ജീവിതം (ടാജ്‌ മാത്യു)

Published on 15 December, 2013
മുപ്പതാണ്ടിന്റെ പൗരോഹിത്യം, മൂന്നു ലോകങ്ങളിലെ ജീവിതം (ടാജ്‌ മാത്യു)
ന്യൂയോര്‍ക്ക്‌: സ്വരം നന്നായിരിക്കുമ്പോള്‍ പേന മാറ്റിവച്ചതേ ഉളളൂവെന്ന്‌ പൗരോഹിത്യ ത്തിന്റെ മുപ്പതാംവര്‍ഷം പൂര്‍ത്തിയാക്കുന്ന ഫാ. തദ്ദേവൂസ്‌ അരവിന്ദത്ത്‌ പറയുന്നു. ക്രിസ്‌ തീയ സംഗീത മേഖലക്ക്‌ സൂപ്പര്‍ഹിറ്റ്‌ ഗാനങ്ങള്‍ സംഭാവന ചെയ്‌തിട്ടുണ്ടെങ്കിലും ഇപ്പോ ള്‍ രചനക്ക്‌ സൗകര്യം കിട്ടാറില്ലെന്ന്‌ അദ്ദേഹം. ഒരു ഇടവക സമൂഹത്തിന്റെ ആധ്യാത്മിക ഉത്തരവാദിത്വം തന്നെ ഫുള്‍ടൈം ജോലിയാണ്‌. എനിക്കാണെങ്കില്‍ സീറോ മലബാര്‍ സ മൂഹത്തിന്റെ മാത്രമല്ല അമേരിക്കന്‍ ഇടവകയുടെ ചുമതലയുമുണ്ട്‌. അതിനൊക്കെയിടക്ക്‌ ശാന്തമായ മനസോടെ ഇരുന്ന്‌ ഗാനങ്ങള്‍ എഴുതാന്‍ സൗകര്യം കിട്ടാറില്ല. എന്നിരിക്കിലും എഴുത്തിനോട്‌ പൂര്‍ണമായി വിടപറഞ്ഞു എന്നര്‍ത്ഥമില്ല. ഒരു താല്‍ക്കാലിക വിരാമം. സാ ഹചര്യങ്ങള്‍ അനുകൂലമായി വരുമ്പോള്‍ ഇനിയും എഴുതും.

മാത്രവുമല്ല എന്നിലെ രചയിതാവിന്റെ നിലയൊപ്പിച്ചുളള രചനകളാണ്‌ ഉണ്ടാവേണ്ടത്‌. ഹിറ്റ്‌ ഗാനങ്ങളായ ദൈവസ്‌നേഹം വര്‍ണിച്ചിടാന്‍ വാക്കുകള്‍ പോരാ...., കുഞ്ഞുമനസില്‍ നൊമ്പരങ്ങള്‍....., അതിരുകളില്ലാത്ത സ്‌നേഹം, നിത്യസ്‌നേഹം.... തുടങ്ങിവയുടെ നിലവാ രത്തില്‍ നിന്ന്‌ താഴേക്കു പോകാനാവില്ല. രചനക്ക്‌ മുമ്പ്‌ ഇക്കാര്യവും കണക്കിലെടുക്കേ ണ്ടതുണ്ട്‌.

ഹിറ്റ്‌ ഗാനങ്ങളൊക്കെ രചിക്കുമ്പോള്‍ ഇടവക ഭരണത്തിന്റെ ഉത്തരവാദിത്തം ഉണ്ടായിരു ന്നില്ല. ഇന്നിപ്പോള്‍ സ്‌ഥിതി മാറി. മുഴുവന്‍ സമയവും ഉണര്‍ന്നിരിക്കേണ്ട മനസുമായാണ്‌ ഇടവക വികാരി പ്രവര്‍ത്തിക്കേണ്ടത്‌. ജനങ്ങളുടെ ആധ്യാത്മികാവശ്യങ്ങള്‍ക്ക്‌ സമയപരി ധി നിര്‍ണയിക്കാനാവില്ലല്ലോ. നിനച്ചിരിക്കാത്ത സമയത്ത്‌ പലയിടത്തും ഓടിയെത്തേണ്ട തായി വരും.

ഇത്തരം ഓടിനടപ്പുകള്‍ തന്നെയായിരുന്നു ഇക്കാലമത്രയും തന്റെ ജീവിതമെന്ന്‌ ഡിസം ബര്‍ 18 ന്‌ പൗരോഹിത്യത്തിന്റെ മുപ്പതുവര്‍ഷം പൂര്‍ത്തീകരിക്കുന്ന ഫാ. അരവിന്ദത്ത്‌ അ നുസ്‌മരിക്കുന്നു. ടെലിഫോണ്‍സില്‍ ഉദ്യോഗസ്‌ഥനായിരുന്നു പിതാവ്‌ ജോസഫ്‌. അദ്ദേഹ ത്തിന്റെ ജോലി മാറുന്നതനുസരിച്ച്‌ അമ്മ അന്നമ്മയും ഞങ്ങള്‍ മക്കളും ഒപ്പം മാറിക്കൊ ണ്ടിരുന്നു. വൈക്കം സ്വദേശികളായ ഞങ്ങള്‍ അങ്ങനെ പലയിടത്തും കറങ്ങി ഒടുവില്‍ ചേര്‍ത്തലയില്‍ സ്‌ഥിര താമസമാക്കി. വിരമിക്കും മുമ്പ്‌ ചേര്‍ത്തലയില്‍ തന്നെ സെറ്റിലാ യേക്കാമെന്ന്‌ പിതാവ്‌ തീരുമാനിക്കുകയായിരുന്നു.

എങ്ങനെ ഈ അരവിന്ദത്ത്‌ വീട്ടുപേരായി വന്നു എന്ന ചോദ്യത്തിനും അദ്ദേഹത്തിന്‌ വിശദീകരണമുണ്ട്‌. വൈക്കത്ത്‌ പല ഹിന്ദു കുടുംബങ്ങള്‍ക്കും അരവിന്ദത്ത്‌ എന്ന വീട്ടു പേരുണ്ട്‌. എന്നാല്‍ ക്രിസ്‌ത്യാനി അരവിന്ദത്തുകാര്‍ കുറവാണ്‌. ചിലപ്പോള്‍ ഞങ്ങളുടെ പൂര്‍വികര്‍ ഹിന്ദു സമുദായം വിട്ട്‌ ക്രിസ്‌തുമതത്തിലേക്ക്‌ വന്നവരാകാം. സാഹചര്യ തെ ളിവുകള്‍ അത്തരം സൂചനകളാണ്‌ നല്‍കുന്നത്‌.

ചേര്‍ത്തല ഹോളിഫാമിലി സ്‌കൂളിലാണ്‌ വിദ്യാഭ്യാസത്തിന്‌ തുടക്കമിട്ടത്‌. തുടര്‍ന്ന്‌ ചേ ര്‍ത്തല ഗവണ്‍മെന്റ്‌ ഹൈസ്‌കൂളില്‍. വയലാര്‍ രവി, എ.കെ ആന്റണി എന്നിവരൊക്കെ പ ഠിച്ച സ്‌കൂളാണത്‌. എന്നാല്‍ അവരൊന്നും തന്റെ സമകാലീനരായിരുന്നില്ല എന്ന്‌ തദ്ദേവൂ സച്ചന്‍ അടിവരയിട്ടു പറയുന്നു. അത്രയൊന്നും പ്രായം എനിക്കായിട്ടില്ല.

ഹൈസ്‌കൂളിനു ശേഷം തൃക്കാക്കര സേക്രഡ്‌ഹാര്‍ട്ട്‌ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന്‌ വൈദിക പഠനത്തിന്‌ തുടക്കമിട്ടു. തുടര്‍ന്ന്‌ കര്‍മ്മലഗിരി, മംഗലപ്പുഴ മേജര്‍ സെമിനാരിക ളില്‍ ഉപരി പഠനം. 1983 ഡിസംബര്‍ 18 നായിരുന്നു ആദ്യ കുര്‍ബാന. കൊരട്ടി, പളളിപ്പുറം, മലയാറ്റൂര്‍, വെണ്ണല എന്നിവിടങ്ങളില്‍ സഹവികാരിയും വികാരിയു മായി സേവനം അനുഷ്‌ഠിച്ച ശേഷം എറണാകുളം, അങ്കമാലി അതിരൂപതക്ക്‌ കീഴിലുളള പില്‍ഗ്രിം കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ഡയറക്‌ടറായി ഏഴുവര്‍ഷം പ്രവര്‍ത്തിച്ചു. ഇടവ ക ഭരണമില്ലാതിരുന്ന ഈ കാലയളവിലാണ്‌ ഗാനങ്ങള്‍ രചിക്കുന്നത്‌.

രണ്ടാം ലോകത്തിലേക്കുളള വരവ്‌ 1997 ലായിരുന്നു. അമേരിക്കയെന്ന പുതിയ ലോകം. മിനസോട്ടയിലെ മിനിയാപ്പൊളിസ്‌, സെന്റ്‌പോള്‍സ്‌ അതിരൂപതയിലേക്ക്‌ സേവനത്തിനാ യി തന്നെ നിയോഗിക്കുന്നത്‌ സീറോ മലബാര്‍ സഭയുടെ ആദ്യ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി രുന്ന കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറാണ്‌. സെന്റ്‌പോള്‍സിലെ സെന്റ്‌ജോണ്‍ വിയാനി പളളിയില്‍ ഒമ്പതു വര്‍ഷക്കാലം അസോസിയേറ്റ്‌ പാസ്‌റ്ററായി പ്രവര്‍ത്തിച്ചു.

തുടര്‍ന്ന്‌ ഒരുവര്‍ഷം സബാറ്റിക്കലായിരുന്നു. എന്നുവച്ചാല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുളള അവധി. പൗരോഹിത്യ ശുശ്രഷ ചെയ്യുന്നവര്‍ക്ക്‌ ഇങ്ങനെ ഒരുവര്‍ഷക്കാലം അവധിയെടു ക്കാമെന്ന്‌ സഭാ നിയമം അനുശാസിക്കുന്നുണ്ട്‌. സാബത്ത്‌ വിശ്രമമായി കണക്കാക്കുക എ ന്നതില്‍ നിന്നാണ്‌ പുരോഹിതരുടെ ഇത്തരം ബ്രേക്കിന്‌ സബാറ്റിക്കല്‍ എന്ന പേര്‌ വന്നത്‌.
ഇന്ത്യയെ അടുത്തറിഞ്ഞത്‌ ഈ സബാറ്റിക്കല്‍ കാലത്താണ്‌. പല ഇന്ത്യന്‍ നഗരങ്ങളിലും യാത്ര നടത്തി നമ്മുടെ നാടിന്റെ വൈരുധ്യ സംസ്‌കാരം അറിഞ്ഞു. ഹരിദ്വാറില്‍ കുറച്ചുനാ ള്‍ താമസിച്ചു. കര്‍മ്മാധിഷ്‌ഠിതമായ ഹിന്ദു ജീവിതരീതിയെക്കുറിച്ച്‌ കൂടുതല്‍ ഉള്‍ക്കാഴ്‌ച യുണ്ടായത്‌ ഹരിദ്വാറിലെ താമസ കാലത്താണ്‌. ഡല്‍ഹി ആര്‍ച്ച്‌ ഡയോസിലും കുറച്ചുനാ ള്‍ പ്രവര്‍ത്തിച്ചു. മൂന്നുമാസത്തോളം ഡിവൈന്‍ ടി.വിയിലും ഉണ്ടായിരുന്നു.

മൂന്നാം ലോകത്തേക്ക്‌ വഴിതുറന്നത്‌ 2010 ഓഗസ്‌റ്റിലാണ്‌. ചിക്കാഗോ രൂപതക്കു കീഴില്‍ സേവനമനുഷ്‌ഠിക്കാനുളള നിയോഗമായിരുന്നു അത്‌. അച്ചന്‌ രണ്ടു ലോകങ്ങള്‍ ഇനി കാ ണാം എന്ന ഉപദേശവും തന്നാണ്‌ കാലം ചെയ്‌ത മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ചിക്കാഗോ രൂപതയിലേക്ക്‌ നിയമിച്ചത്‌. മലയാളികളുടെയും ഒപ്പം അ മേരിക്കന്‍ വംശജരുടെയും ആധ്യാത്മിക കാര്യങ്ങള്‍ നോക്കേണ്ടി വരും എന്നതു കൊണ്ടാ യിരുന്നു രണ്ടു ലോകങ്ങള്‍ എന്ന്‌ മാര്‍ വിതയത്തില്‍ വിശേഷിപ്പിച്ചത്‌. അന്നുപക്ഷേ പിതാ വ്‌ പറഞ്ഞതിന്റെ അര്‍ത്ഥം ശരിക്കങ്ങ്‌ മനസിലായിരുന്നില്ല. ചുമതലയുമായി ന്യൂയോര്‍ക്കി ല്‍ വന്നപ്പോള്‍ അത്‌ ബോധ്യമായി.

പക്ഷേ ഫലത്തില്‍ താന്‍ മൂന്നു ലോകങ്ങളിലാണ്‌ ജീവിക്കുന്നതെന്നാണ്‌ ഫാ. അരവിന്ദ ത്ത്‌ പറയുന്നത്‌. അമേരിക്കന്‍ മലയാളികളായ സീറോ മലബാര്‍ കത്തോലിക്കരുടേതാണ്‌ ഒന്നാം ലോകം. സീറോ മലബാര്‍ സമൂഹം ആരാധനക്കെത്തുന്ന റോക്‌ലന്‍ഡിലെ വെസ്‌ ലി ഹില്‍സിലുളള പളളി തന്നെ ആസ്‌ഥാനമായി അമേരിക്കന്‍ വംശജരുടെ സെന്റ ്‌ബോ ണിഫേസ്‌ ഇടവക പ്രവര്‍ത്തിക്കുന്നുണ്ട്‌. ആ സമൂഹത്തിന്റെ ചുമതലയും വികാരിയും ഫാ. അരവിന്ദത്തിനാണ്‌. നമ്മളില്‍ നിന്നും തികച്ചും വ്യത്യസ്‌തരായ ഈ വംശജരടങ്ങിയതാണ്‌ രണ്ടാം ലോകം. വൈരുധ്യങ്ങളായ ഈ സംസ്‌കാരങ്ങളില്‍ ജീവിക്കുമ്പോള്‍ തന്നെ നാട്ടി ലെ സമൂഹവുമായി ബന്‌ധപ്പെടുകയും ഇടപെടുകയും ചെയ്യേണ്ടി വരുന്നു. ഇവിടുത്തേ തിന്‌ തികച്ചും വിപരീതമായ നാട്ടിലെ രീതികളാണ്‌ മൂന്നാം ലോകത്തിലുളളത്‌.

മൂന്നു ലോകങ്ങളിലെ ജീവിതം മൂന്നിടങ്ങളിലാണ്‌ ബോധിപ്പിക്കേണ്ടത്‌. റോക്‌ലന്‍ഡിലെ മലയാളികളുടെ കാര്യങ്ങള്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനെ ധരിപ്പിക്കുന്നു. ന്യൂയോര്‍ക്ക്‌ ആര്‍ച്ച്‌ ഡയോസിസിന്‌ കീഴിലാണ്‌ അമേ രിക്കന്‍ വംശജരുടേതായ സെന്റ്‌ബോണിഫേസ്‌ ഇടവക. ഇവരെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കുന്നത്‌ ന്യൂയോര്‍ക്ക്‌ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ തിമോത്തി ഡോളനാണ്‌. എറണാകുളം, അങ്കമാലി അതിരൂപതയില്‍ പെട്ട വൈദികനായതിനാല്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദി നാള്‍ ജോര്‍ജ്‌ ആലഞ്ചേരിക്കും റിപ്പോര്‍ട്ട്‌ നല്‍കണം.

രണ്ടു യജമാനന്മാരെ സേവിക്കാനാവില്ലെന്നാണല്ലോ ബൈബിള്‍ പഠിപ്പിക്കുന്നത്‌, പിന്നെ അച്ചനെങ്ങനെ മൂന്നു യജമാനന്മാരെ സേവിക്കുന്നു എന്ന ചോദ്യത്തിന്‌ അദ്ദേഹം ഉത്തരം നല്‍കുന്നത്‌ മറു ചോദ്യത്തിലൂടെയാണ്‌. ആരാണ്‌ മൂന്ന്‌ യജമാനന്മാര്‍. ഒരു യജമാനനേയു ളളൂ. അത്‌ ലോകശക്‌തിയായ ദൈവം തന്നെയാണ്‌. ആ യജമാനന്റെ പ്രതിനിധികള്‍ മാത്ര മാണ്‌ രൂപതാധികാരികള്‍.

ഓണം പോലുളള കേരളത്തിന്റെ സാംസ്‌കാരികാഘോഷങ്ങള്‍ പളളികളില്‍ നടത്തുന്നതി നോട്‌ അത്ര യോജിക്കുന്നില്ലെങ്കിലും ചില വ്യക്‌തികള്‍ക്ക്‌ സോഷ്യല്‍ലൈഫായി പളളി മാത്രമേ ഉളളൂവെന്ന്‌ ഓര്‍ക്കണമെന്ന്‌ ഫാ. തദ്ദേവൂസ്‌ ചൂണ്ടിക്കാണിക്കുന്നു. മറ്റ്‌ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പോകാത്തവരാണ്‌ ഇവര്‍. മൂന്ന്‌ സ്‌ഥലങ്ങളെ അവര്‍ക്കുളളൂ. ഒ ന്ന്‌ വീട്‌, രണ്ട്‌ ജോലി ചെയ്യുന്ന സ്‌ഥലം, മൂന്നാമത്തേത്‌ പളളി. ഇത്തരക്കാരെ കണക്കിലെ ടുത്താണ്‌ ഓണം പളളിയില്‍ ആഘോഷിക്കുന്നതിനെ എതിര്‍ക്കാത്തത്‌. അവര്‍ക്കും ഓണ മൊക്കെ വേണ്ടേ എന്ന ചിന്ത. എന്നാല്‍ അമേരിക്കയില്‍ ജീവിക്കുന്നവര്‍ പൂര്‍ണമായും കേ രളീയാടിസ്‌ഥാനത്തില്‍ ചിന്തിക്കുന്നത്‌ ശരിയല്ല. ഓണത്തിനൊപ്പം ഇവിടുത്തെ ആഘോഷ ങ്ങള്‍ക്കും പ്രാധാന്യം കൊടുക്കണം. ഓണം പോലെ അമേരിക്കക്കാരുടെ ഹാര്‍വസ്‌റ്റ്‌ ഫെ സ്‌റ്റിവലായ താങ്ക്‌സ്‌ ഗിവിംഗ്‌ ഇക്കുറി സീറോ മലബാര്‍ സമൂഹത്തില്‍ ആഘോഷിച്ചത്‌ ഈ തിരിച്ചറിവില്‍ നിന്നാണ്‌. 12 ടര്‍ക്കികളെ മുറിച്ചു കൊണ്ടുളള ആഘോഷം ഏവര്‍ക്കും ഇഷ്‌ടപ്പെടുകയും ചെയ്‌തു.

അമേരിക്കന്‍ വംശജരില്‍ നിന്നും വ്യത്യസ്‌തമായ രീതികളാണ്‌ മലയാളികളുടേത്‌. പളളി കാര്യങ്ങള്‍ക്ക്‌ പോലും അപ്പോയ്‌ന്‍മെന്റ്‌എന്നതാണ്‌ അമേരിക്കന്‍ വംശജരുടെ രീതി. എ ന്നാല്‍ നമുക്ക്‌ എപ്പോഴും കയറിച്ചെല്ലാവുന്ന ഇടമായിരിക്കണം പളളി. വികാരിയച്ചനെ ഏ തു കാര്യങ്ങള്‍ക്കും മലയാളികള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ അമേരിക്കന്‍ ഇടവകാംഗങ്ങ ള്‍ക്ക്‌ അത്തരം നിഷ്‌കര്‍ഷകളൊന്നുമില്ല. പളളി മീറ്റിംഗുകളും വേദപാഠവുമൊക്കെ ഇട ദി വസങ്ങളില്‍ നടത്തുന്ന അമേരിക്കക്കാര്‍ ഞായറാഴ്‌ചകള്‍ കുര്‍ബാനക്ക്‌ മാത്രമായി നീക്കി വയ്‌ക്കുന്നു. മാത്രവുമല്ല അവരുടെ പളളിയില്‍ ഓഫിസുണ്ട്‌. അവിടെ വിളിച്ചാല്‍ വേണ്ട വി വരങ്ങള്‍ ഇടവകക്കാര്‍ക്ക്‌ കിട്ടുന്നു. ഏതു കാര്യത്തിനും വികാരിയച്ചനെ ബുദ്‌ധിമുട്ടിക്കേ ണ്ടതില്ല. എന്നാല്‍ നമുക്കെല്ലാം വീക്കെന്‍ഡിലാണ്‌. ശനി, ഞായര്‍ ദിവസങ്ങളില്‍ വേദപാഠ വും മീറ്റിംഗുകളും കുര്‍ബാനയുമെല്ലാം. മറ്റൊന്ന്‌ കേരളത്തിലെ എല്ലാ ആചാരങ്ങളും ഇവി ടെയും മലയാളികള്‍ പറിച്ചു നടന്നുവെന്നാണ്‌. മരിച്ചവര്‍ക്കു വേണ്ടിയുളള ഒപ്പീസും ഓര്‍മ്മ കുര്‍ബാനയും പുണ്യവാളന്മാരുടെ പെരുന്നാളുമെല്ലാം ഇവിടെയും നടക്കുന്നു. അമേരിക്ക ക്കാര്‍ക്ക്‌ സംസ്‌കാരം കഴിഞ്ഞാല്‍ പിന്നെ ഒന്നുമില്ല. ചിലരൊക്കെ ആണ്ടില്‍ കുര്‍ബാന ചൊല്ലിക്കാറുണ്ട്‌. അല്ലാതെ സെമിത്തേരിയില്‍ പോയുളള പ്രാര്‍ത്ഥനകളൊന്നുമില്ല.

അമേരിക്കന്‍ പളളികളിലെ ഓഫിസ്‌ സംവിധാനത്തിന്‌ ഏറെക്കുറെ തുല്യമായാണ്‌ ഫാ. അരവിന്ദത്ത്‌ ഹെല്‍പ്‌ ഡെസ്‌ക്‌ എന്ന രീതിക്ക്‌ റോക്‌ലന്‍ഡ്‌ ഇടവകയില്‍ രൂപം നല്‍കിയ ത്‌. പളളിയെ സംബന്‌ധിച്ച വിവരങ്ങള്‍ കൃത്യമായി അറിയാവുന്ന ഒരു വിഭാഗം പേര്‍ക്കാ ണ്‌ ഹെല്‍പ്‌ ഡെസ്‌കിന്റെ ചുമതല. ജനങ്ങള്‍ക്ക്‌ വേണ്ട വിവരങ്ങള്‍ ഇവരില്‍ നിന്ന്‌ കിട്ടു ന്നു. എല്ലാ കാര്യത്തിനും വികാരിയച്ചന്‍ വിശദീകരണം നല്‍കേണ്ടതില്ല.

കലാകാരനായ ഫാ. അരവിന്ദത്ത്‌ ഫാമിലിനൈറ്റ്‌ പൂര്‍ണത നിറഞ്ഞ ആഘോഷമാക്കി മാറ്റിയെന്ന്‌ ഇടവകാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ കാര്യങ്ങള്‍ക്കും ഒരു കലാകാര ന്‍ വികാരിയച്ചന്റെ ടച്ച്‌ കാണാം. സിനിമാപ്രേമിയുമാണ്‌ ഫാ. അരവിന്ദത്ത്‌. ലോക സിനിമ കളെ സംബന്‌ധിച്ച അദ്ദേഹത്തിന്റെ ജ്‌ഞാനം സിനിമാ പ്രവര്‍ത്തകരെപ്പോലും അമ്പരപ്പെ ടുത്തും. ഫിലിം ഫെസ്‌റ്റിവലുമായി ന്യൂയോര്‍ക്കിലെത്തിയ സുപ്രസിദ്‌ധ സംവിധായകന്‍ രഞ്‌ജിത്തിന്‌ ഇത്‌ ബോധ്യപ്പെട്ടിട്ടുളളതാണ്‌. സ്‌പിരിറ്റ്‌ എന്ന ചിത്രത്തില്‍ തദ്ദേവൂസ്‌ എന്നു പേരുളള ഒരു കഥാപാത്രത്തെ രഞ്‌ജിത്‌ സൃഷ്‌ടിച്ചിരുന്നു.

സെമിനാരി പഠനകാലത്ത്‌ സിനിമക്ക്‌ പോകാനുളള അനുവാദം റെക്‌ടര്‍ ഫാ. തദ്ദേവൂസി ന്‌ നല്‍കിയിരുന്നതായി ഒരു ഇടവകാംഗം പറഞ്ഞു. ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ സിനിമക്ക്‌ പോവു ന്ന രീതിയുണ്ടായിരുന്നു അദ്ദേഹത്തിന്‌. എങ്ങനെ വന്നാലും തദ്ദേവൂസ്‌ സിനിമക്ക്‌ പോ കും, അതുകൊണ്ട്‌ അനുവാദം നല്‍കുകയായിരിക്കും നല്ലതെന്ന്‌ റെക്‌ടറച്ചന്‍ മനസിലാ ക്കുകയായിരുന്നു.

സീറോ മലബാര്‍ സമൂഹവുമായി ബന്‌ധപ്പെടാതിരിക്കുന്ന സഭാംഗങ്ങളെ പളളിയിലെ ത്തിക്കുകയാണ്‌ പുതിയ ദൗത്യമായി ഫാ. തദ്ദേവൂസ്‌ ഏറ്റെടുത്തിരിക്കുന്നത്‌. ലാറ്റിന്‍ പ ളളികളില്‍ ഇംഗ്ലീഷ്‌ കുര്‍ബാന മാത്രം കണ്ട്‌ ആധ്യാത്മിക ജീവിതം ഒതുക്കുന്ന നല്ലൊരു വിഭാഗം റോക്‌ലന്‍ഡിലുണ്ട്‌. അവരെ സ്വന്തം സഭയിലേക്ക്‌ തിരികെ കൊണ്ടുവരണം. എ ത്ര ശ്രമിച്ചാലും സീറോ മലബാര്‍ സഭയിലുളളവര്‍ക്ക്‌ അതില്‍ നിന്നു മാറി ലാറ്റിന്‍ റീത്തി ലാവാനാവില്ല. അതിന്‌ മാര്‍പാപ്പയുടെ അനുവാദമടക്കം സങ്കീര്‍ണമായ ഒട്ടേറെ കടമ്പകളു ണ്ട്‌. ഇക്കാര്യം അവരെ ബോധ്യപ്പെടുത്തുകയാണ്‌ ആദ്യപടി.

യുവജനങ്ങളെയാണ്‌ ഈ ദൗത്യത്തിനായി ഫാ. തദ്ദേവൂസ്‌ നിയോഗിച്ചിരിക്കുന്നത്‌. യുവ ജനങ്ങള്‍ അവരുടെ സുഹൃത്തുക്കള്‍ വഴി മാറിനില്‍ക്കുന്നവരില്‍ സ്വാധീനം ചെലുത്തുമെ ന്നാണ്‌ വിശ്വസിക്കുന്നത്‌. ഇതിലൂടെ യൂത്ത്‌ മിനിസ്‌ട്രിയും ശക്‌തിപ്പെടും. സഭയുടെ ഭാവി യായ യുവജനങ്ങള്‍ ഊര്‍ജസ്വലമാകുന്നതോടെ മറ്റൊരു ലോകവും ഫാ. തദ്ദേവൂസിന്‌ മുന്നില്‍ തുറക്കപ്പെടും. പുതു തലമുറയുടെ നാലാം ലോകം..
മുപ്പതാണ്ടിന്റെ പൗരോഹിത്യം, മൂന്നു ലോകങ്ങളിലെ ജീവിതം (ടാജ്‌ മാത്യു)മുപ്പതാണ്ടിന്റെ പൗരോഹിത്യം, മൂന്നു ലോകങ്ങളിലെ ജീവിതം (ടാജ്‌ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക