Image

ദേവയാനി ഖൊബ്രഗാഡെയുടെ അറസ്റ്റ് നീതിപൂര്‍വ്വകമോ? മൊയ്തീന്‍ പുത്തന്‍ചിറ

മൊയ്തീന്‍ പുത്തന്‍ചിറ Published on 16 December, 2013
ദേവയാനി ഖൊബ്രഗാഡെയുടെ അറസ്റ്റ് നീതിപൂര്‍വ്വകമോ?  മൊയ്തീന്‍ പുത്തന്‍ചിറ
ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഖൊബ്രഗാഡെയെ, ഇന്ത്യന്‍അമേരിക്കക്കാരനായ പ്രീത് ഭരാരയുടെ നേതൃത്വത്തിലുള്ള യു.എസ്. അറ്റോര്‍ണി ഓഫീസ് അറസ്റ്റു ചെയ്‌തെന്ന വാര്‍ത്ത അത്ഭുതവും അതിലേറെ അസ്വസ്ഥതപ്പെത്തുന്നതുമായിരുന്നു.

ഈ സംഭവം ഒരു അന്താരാഷ്ട്ര വാര്‍ത്തയാകാന്‍ മിനിറ്റുകളേ വേണ്ടിവന്നുള്ളൂ. പതിവുപോലെ സോഷ്യല്‍ മീഡിയാകള്‍ക്ക് തീപ്പൊരിയായി. പത്രങ്ങളെല്ലാം അവരവരുടെ യുക്തിക്കനുസരിച്ച് പലതും പടച്ചുവിട്ടു. സ്‌മോക്കിംഗ് ഗണ്‍ പോലുള്ള മഞ്ഞപ്പത്രങ്ങളില്‍ വന്ന വാര്‍ത്ത ചിലര്‍ എരിവും പുളിയും ചേര്‍ത്ത് കൊഴുപ്പിച്ചു. ചിലരാകട്ടേ 'പുര കത്തിയപ്പോള്‍ വാഴവെട്ടി....!!'

ഇന്ത്യന്‍അമേരിക്കന്‍ സമൂഹത്തിന് ഏറെ നാണക്കേടുണ്ടാക്കി എന്നാണ് ചില ദോഷൈകദൃക്കുകളുടെ അഭിപ്രായം. ചിലരാകട്ടേ....'അവള്‍ക്കങ്ങനെ തന്നെ വേണം' എന്നും, മറ്റു ചിലര്‍ (ഭൂരിഭാഗവും മലയാളികള്‍) 'മോന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീരു കണ്ടാല്‍ മതി' എന്ന രീതിയില്‍ പ്രതികരിച്ചു. നമ്മള്‍ മലയാളികള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? സ്വഭാവവൈകൃതമോ അതോ വൈകല്യമോ? അതോ മൂല്യച്യുതി സംഭവിക്കുകയാണോ?

അമേരിക്കയിലെ ഭൂരിഭാഗം പേരും നിയമങ്ങള്‍ക്ക് വിധേയരായി ജീവിക്കുന്നവരാണ്. നിയമലംഘനം നടത്തിയാല്‍ അതാതിന്റെ ഗൗരവമനുസരിച്ച് ശിക്ഷ കിട്ടുമെന്ന് ഉറപ്പാണ്. മലയാളികളില്‍ ബഹുഭൂരിഭാഗവും ഈ വിധേയത്വത്തിന് അടിമപ്പെട്ട് ജീവിക്കുന്നവരാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. എന്നാല്‍, അമേരിക്കയില്‍ നിയമലംഘനം നടത്തുന്നവര്‍ ഇല്ല എന്നു പറയാനാവില്ല. അവരെയൊക്കെ അറസ്റ്റു ചെയ്യാനാണെങ്കില്‍ അമേരിക്കയിലെ ഇപ്പോഴുള്ള ജയിലുകള്‍ പോരാതെ വരും. കാരണം, ഇവിടെ നിയമലംഘനം ഒരു നിത്യസംഭവമെന്നതുതന്നെ. ദേവയാനി ഖൊബ്രഗാഡെയെ അറസ്റ്റു ചെയ്ത രീതിക്കെതിരെ ഇന്ത്യന്‍ സമൂഹത്തില്‍ പ്രതിഷേധം ആളിപ്പടരുന്നതോടൊപ്പം പ്രതികരണങ്ങളും കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയാണ്. കാരണം, കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോയ അവരെ കുട്ടികളുടെ മുന്‍പില്‍ വെച്ചാണ് അറസ്റ്റു ചെയ്തത്. അത് ഒഴിവാക്കാമായിരുന്നു എന്നാണ് ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെടുന്നത്. അവര്‍ ക്രിമിനലോ കൊലപാതകിയോ പൊതുജനങ്ങള്‍ക്ക് ഭീഷണിയോ അല്ല.

ഈ അറസ്റ്റിനു പിന്നില്‍ എന്തെങ്കിലും നിഗൂഢതകള്‍ ഒളിഞ്ഞിരിപ്പുണ്ടോ?'പാളയത്തില്‍ പടയുണ്ടാക്കുന്ന' ഒരു വക്രരീതി അമേരിക്കയിലെ കുറ്റാന്വേഷണ വിഭാഗത്തിനുണ്ട്. മൂന്നു കള്ളന്മാരെ പിടികൂടിയാല്‍ അതിലൊരു കള്ളനെ ഒറ്റുകാരനാക്കുകയും പിന്നീട് നീതിമാന്റെ പരിവേഷമണിയിച്ച് മറ്റു രണ്ടു കള്ളന്മാരെ ശിക്ഷിക്കുന്ന പരിപാടിയും, കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുന്ന രീതിയുമൊക്കെ ഇവിടെയുണ്ട്.  ഇവിടെ ദേവയാനി ഖൊബ്രഗാഡെയുടെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം അവര്‍ വേലക്കാരിയുടെ വിസ അപേക്ഷയില്‍ കൃത്രിമം കാണിക്കുകയും, കരാര്‍ പ്രകാരം പറഞ്ഞ ശമ്പളം കൊടുത്തില്ല എന്നുമാണ്. ഒരു ഡിപ്ലോമാറ്റ് ആയ അവരുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ള ഈ കുറ്റം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തവരാണോ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ്?

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റിന്റെ സ്‌പെഷ്യല്‍ ഏജന്റ് ഫയല്‍ ചെയ്തിരിക്കുന്ന കുറ്റപത്രം വായിച്ചാല്‍ മനസ്സിലാകുന്നത് ദേവയാനിയെ അമേരിക്കന്‍ നിയമങ്ങള്‍ ലംഘിക്കാന്‍ പ്രേരിപ്പിക്കുകയാണോ എന്നു തോന്നിപ്പോകും. അതായത്, അമേരിക്കയില്‍ ഏതു വിസയില്‍ ജോലി ചെയ്യുന്നവരായാലും അവര്‍ ഫെഡറല്‍, സ്‌റ്റേറ്റ്, ലോക്കല്‍ നികുതികള്‍ കൊടുക്കാന്‍ ബാദ്ധ്യസ്ഥരാണെന്നതാണ്. എന്നാല്‍ കുറ്റപത്രത്തിലെ നാലാം ഖണ്ഡികയില്‍ പറയുന്നത് .... 4. '"Other benefits normally required for U.S. domestic workers in the area of employment: full medical care, full board and lodging shall be provided at Employer's expense with no unpermitted deductions made."

ഒരു ഡിഡക്ഷനും അനുവദനീയമല്ല എന്നു പറയുമ്പോള്‍ അതില്‍ ഫെഡറല്‍ ഇന്‍കം ടാക്‌സ്, സോഷ്യല്‍ സെക്യൂരിറ്റി ടാക്‌സ്, ന്യൂയോര്‍ക്ക് സിറ്റി ടാക്‌സ്, കൗണ്ടി ടാക്‌സ്, മെഡിക്കെയര്‍ ടാക്‌സ്, ഡിസേബിലിറ്റി ഇന്‍ഷ്വ്വറന്‍സ് എന്നിവ ഉള്‍പ്പെടുന്നു. ഈ നികുതികളൊന്നും കൊടുക്കാതെ വേണം ദേവയാനി വീട്ടുവേലക്കാരിയെ നിയമിക്കാന്‍ എന്നു പറയുന്നതില്‍ അതിശയോക്തിയില്ലേ? ഈ നികുതികളൊന്നും കൊടുക്കാതെ അമേരിക്കയില്‍ ആര്‍ക്കെങ്കിലും ജോലി ചെയ്യാന്‍ സാധിക്കുമോ? കൂടാതെ, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, ഡെന്റല്‍/വിഷന്‍ കവറേജ്, ലൈഫ് ഇന്‍ഷ്വറന്‍സ് ഒന്നുമില്ലാതെ ഒരു തൊഴില്‍ ദാതാവിന് എങ്ങനെ തൊഴിലാളികളെ നിയമിക്കാനാകും? ഇവയൊന്നും ഇല്ലാത്ത എത്ര തൊഴില്‍ സ്ഥാപനങ്ങള്‍ അമേരിക്കയിലുണ്ട്?

കുറ്റപത്രത്തിന്റെ ഒമ്പതാം ഖണ്ഡികയില്‍ പറയുന്നു....' 9."Other benefits normally required for U.S. domestic workers in the area of employment: full medical care, full board and lodging shall be provided at Employer's expense with no unpermitted deductions made." കൂടാതെ നിരവധി ആനുകൂല്യങ്ങളും നല്‍കണമെന്ന് കുറ്റപത്രത്തിലുടനീളം പറയുന്നുണ്ട്. ഇതു വായിക്കുമ്പോള്‍ ഒരു സംശയം ഉയര്‍ന്നുവരുന്നത് സ്വാഭാവികം. ന്യൂയോര്‍ക്ക് സിറ്റിയില്‍ എത്ര എംപ്ലോയേഴ്‌സ് ഉണ്ട് ജോലിക്കാര്‍ക്ക് ഈ വക ആനുകൂല്യങ്ങള്‍ നല്‍കുന്നവര്‍? കൂടാതെ 'ഗ്രോസ് പേ' വാങ്ങി വീട്ടില്‍ പോകുന്നവര്‍ അമേരിക്കയിലെന്നല്ല ലോകത്തൊരിടത്തും കാണുകയില്ല. ന്യൂയോര്‍ക്ക് സിറ്റി പോലുള്ള മഹാനഗരത്തില്‍ ഒരു മുറി വാടകയ്ക്ക് കിട്ടണമെങ്കില്‍ എത്ര ആയിരം ഡോളര്‍ പ്രതിമാസം വാടക കൊടുക്കണമെന്ന് അറിയാത്തവരാണോ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ്?

"The Visa Application stated that the Indian worker employed by Khobragade was to be paid USD 4,500 per month. According to an employment contract, Khobragade would pay the domestic help the prevailing or minimum wage, whichever is greater, resulting in an hourly salary of USD 9.75."  കരാറില്‍ ''Gross Pay-യും,  Net Pay-യും' എഴുതാതിരുന്നതാണോ അവര്‍ ചെയ്ത കുറ്റം?

കുറ്റപത്രത്തിലെ ഖണ്ഡിക 16ല്‍ പറയുന്നു 2012 നവംബര്‍ 15ന് എംബസിയില്‍ വിസ അപേക്ഷയോടൊപ്പം കൊടുത്ത കരാര്‍ പ്രകാരം മേല്പറഞ്ഞ ശമ്പളം കൊടുക്കാമെന്ന്. ഖണ്ഡിക 1718ല്‍ പറയുന്നു 2012 നവംബര്‍ 23ന് ദേവയാനി ഈ വേലക്കാരിയെ വീട്ടിലേക്ക് വിളിപ്പിച്ച് മറ്റൊരു കരാറില്‍ ഒപ്പിടീച്ചു എന്ന്. ഇവിടെ ഒരു ചോദ്യം. എന്തുകൊണ്ട് വേലക്കാരി ആ കരാര്‍ നിരസിച്ചില്ല? അല്ലെങ്കില്‍, എന്തുകൊണ്ട് അവര്‍ ആ വിവരം എംബസിയെ അറിയിച്ചില്ല? അങ്ങനെ ചെയ്തിരുന്നു എങ്കില്‍ വേലക്കാരിയുടെ വിസ അപ്പോള്‍ തന്നെ അവര്‍ റദ്ദ് ചെയ്യുമായിരുന്നു. ഇതില്‍ നിന്ന് മനസ്സിലാകുന്നത് വേലക്കാരിയുടെ സമ്മതത്തോടെയല്ലേ ആ കരാറില്‍ ഒപ്പുവെച്ചത് എന്നാണ്? എങ്ങനെയെങ്കിലും അമേരിക്കയില്‍ എത്തിയാല്‍ മതി എന്നും, ഇവിടെ വന്നതിനുശേഷം എന്തെങ്കിലും മറ്റു മാര്‍ഗങ്ങള്‍ നോക്കാമെന്നുമെന്ന ഗൂഢലക്ഷ്യമല്ലേ അവരെക്കൊണ്ട് അത് ചെയ്യിച്ചത്.

അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ച്, ന്യൂയോര്‍ക്ക് സിറ്റി പോലീസ് കഴിഞ്ഞ വര്‍ഷം നടത്തിയ മറ്റൊരു നിയമലംഘനത്തിന്റെ റിപ്പോര്‍ട്ട് താഴെ കൊടുക്കുന്നു....

"An Indian diplomat's daughter, who was jailed for a day on suspicion of sending obscene emails to her teacher, has filed a lawsuit against the city of New York and her school authorities seeking $1.5 million (`7.9 crore) in damages for her wrongful imprisonment and suspension from school. 

Krittika Biswas (18), the daughter of vice-consul in the consulate general of India in New York, Debashish Biswas, was detained and arrested in February last year on the grounds that she had sent offensive and sexually threatening emails to her teachers at Queens's John Browne High School.

Biswas's lawyer Ravi Batra filed the 118-page lawsuit in the southern district court of New York on Monday.  The suit seeks at least $5 lakh (`2.6 crore) in compensatory and a million dollars in punitive damages, in addition to other relief. 

The lawsuit is against 11 parties including the city of New York, the city's department of education and some of its officials, the principal and teacher concerned of Biswas's school and New York City police commissioner Raymond Kelly. 

'Hopefully, this lawsuit will aid all 1.1 million students in New York city schools to avoid false criminal charges and illegal suspension by NYC department of education when they are actually innocent, while helping commissioner Ray Kelly make NYPD even better,' Batra said in an emailed statement. The case had garnered significant media attention and India had conveyed its concern to the US authorities over Biswas's arrest and treatment. India's then ambassador Meera Shankar had said the case had been taken up very seriously with the US government.



ഇവിടെ ക്രിതിക ബിശ്വാസ് എന്ന വിദ്യാര്‍ത്ഥിനിയെ അകാരണമായി അറസ്റ്റു ചെയ്യുകയും ജയിലിലടക്കുകയും ചെയ്തതിനുശേഷമാണ് യഥാര്‍ത്ഥ പ്രതി ഒരു ചൈനീസ് വിദ്യാര്‍ത്ഥി ആണെന്ന് അധികൃതര്‍ മനസ്സിലാക്കിയത്. എന്നാല്‍ കുറ്റകൃത്യം ചെയ്ത ആ ചൈനീസ് വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്യാനോ ജയിലിലടക്കാനോ അവര്‍ തയ്യാറായതുമില്ല. ആ കേസിന്റെ വിശദവിവരങ്ങള്‍ക്ക് ഈ വീഡിയോ കാണുക........http://www.youtube.com/watch?feature=player_detailpage&v=_o514VZbfQE



ഇനി വീട്ടുവേലക്കാരിയുടെ വിഷയത്തിലേക്കു വരാം. ആറു മാസങ്ങള്‍ക്കു മുന്‍പ് ഒളിച്ചോടിയ ഈ വേലക്കാരിയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ യഥാസമയം ഇന്ത്യാ ഗവണ്മെന്റിനെ അറിയിക്കുകയും അവര്‍ തക്കസമയത്ത് അമേരിക്കന്‍ അധികൃതര്‍ക്ക് വിവരം കൈമാറുകയും ചെയ്തിട്ടുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ അവരെ എത്രയും വേഗം പിടികൂടി ഇന്ത്യാ ഗവണ്മെന്റിന് കൈമാറണമെന്ന വാറണ്ടും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ വിസാ ചട്ടം ലംഘിച്ച് ഒരു ദിവസം പോലും താമസിക്കാന്‍ അനുവദിക്കാത്ത ഇമിഗ്രേഷന്‍ അഥോറിറ്റി കഴിഞ്ഞ ആറു മാസമായി വിസാ ചട്ടലംഘനം നടത്തി മുങ്ങി നടന്ന വേലക്കാരിയെ അന്വേഷിച്ചു കണ്ടുപിടിക്കാനൊ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി ഇന്ത്യക്ക് കൈമാറാനോ തുനിഞ്ഞിട്ടില്ല. ഈ ആറുമാസക്കാലം ആരാണ് ഈ വേലക്കാരിയെ സംരക്ഷിച്ചത്? മുന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പ്രഭു ദയാലിന്റെ പേരിലും സമാന പരാതി ഉന്നയിച്ച വീട്ടുവേലക്കാരിയുടെ ചരിത്രം എല്ലാവരേയും പോലെ ഇവിടത്തെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനും അറിവുള്ള കാര്യമാണ്. എന്നിട്ടും എന്തേ ഇപ്പോള്‍ സമാന കേസ് ഉയര്‍ന്നുവന്നപ്പോള്‍ ഒരു അന്വേഷണം പോലും നടത്താതെ, നേരെ ദേവയാനി ഖൊബ്രഗാഡെയെ അറസ്റ്റു ചെയ്യാന്‍ തിടുക്കം കാട്ടി?

താല്‍ക്കാലിക വിസയില്‍ അമേരിക്കയിലെത്തി ഗ്രീന്‍ കാര്‍ഡ് ലഭിക്കാനുള്ള കുറുക്കുവഴി ഈ ഒളിച്ചോട്ടമാണെന്ന് നന്നായി മനസ്സിലാക്കുകയും, പിടിക്കപ്പെട്ടാല്‍ 'അടിമപ്പണി'ചെയ്യിച്ചു എന്ന തുറുപ്പു ചീട്ടുകാട്ടി അധികൃതരെ കബളിപ്പിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഈ കേസിനു പിന്നിലെന്ന് സമാന കേസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. അത് മനസ്സിലാക്കി വിസാ ചട്ടലംഘനം നടത്തിയവരെ നാടുകടത്താതെ അവര്‍ക്ക് പെര്‍മനന്റ് സ്റ്റാറ്റസ് നല്‍കുകയും മറ്റെല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയം നിര്‍ത്തലാക്കണമെന്നാണ് എന്റെ അഭിപ്രായം.

ഈ വിഷയത്തില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പലരും ഉന്നയിക്കുന്നതു കാണാനിടയായി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ്. അതിനെ ചോദ്യം ചെയ്യാന്‍ എല്ലാവരേയും പോലെ ഞാനും രംഗത്ത് സജീവമാണ്. പക്ഷേ, അവിടത്തെ ഒരു ഉദ്യോഗസ്ഥയെ പരസ്യമായി, അതും കൊച്ചുകുഞ്ഞിന്റെ സ്‌കൂള്‍ പരിസരത്തുവെച്ച്, അറസ്റ്റ് ചെയ്തു കൊണ്ടുപോയ പ്രവര്‍ത്തി ഒട്ടും ന്യായീകരിക്കാനാവില്ല. ആ പ്രവര്‍ത്തി ശരിയാണെന്ന് വാദിക്കുന്നവര്‍ ആനന്ദ് ജോണിനെ അറസ്റ്റു ചെയ്തതും ജയിലിലടച്ചതും തെറ്റാണെന്ന് വാദിക്കാന്‍ അര്‍ഹരാണോ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം' എന്നപോലെയാകരുത് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍. ദേവയാനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഒരു ഇന്ത്യന്‍അമേരിക്കന്‍ ആണെന്ന വസ്തുതയും, ഈ അറസ്റ്റ് നടന്നാല്‍ അദ്ദേഹത്തിനുണ്ടാകുന്ന നേട്ടങ്ങളെന്തൊക്കെയായിരിക്കും എന്നും അന്വേഷിച്ചാല്‍ വ്യക്തമായ മറുപടി കിട്ടും. കൂടാതെ, വേലക്കാരിയെ കൂട്ടിക്കൊണ്ടുവന്ന, അല്ലെങ്കില്‍ സംരക്ഷണം നല്‍കുന്ന, മലയാളിയെക്കുറിച്ചും ഒന്ന് അന്വേഷിക്കുക. അപ്പോള്‍ അയാള്‍ക്ക് ലഭിക്കാവുന്ന നേട്ടത്തെക്കുറിച്ചും വ്യക്തമായ ഉത്തരം കിട്ടും.

നിയമത്തിന്റെ അക്ഷരം ലംഘിക്കാതെ തന്നെ അതിന്റെ ഉദ്ദേശ്യം പരാജയപ്പെടുത്തുന്നതിനുള്ള വഴി അമേരിക്കന്‍ ജസ്റ്റിസ് നിയമത്തിലും നീതിന്യായവ്യവസ്ഥകളിലുമുണ്ട്. അവ ശ്രദ്ധാപൂര്‍വ്വം പഠിച്ച് ബുദ്ധിപൂര്‍വ്വം നീങ്ങിയാല്‍ രക്ഷപ്പെടാനുള്ള വഴികളുമുണ്ട്, പരാജയപ്പെടുകയില്ല എന്ന ഉറപ്പുണ്ടെങ്കില്‍ മാത്രം. പ്രക്ഷോഭമല്ല സാമര്‍ത്ഥ്യമാണ് അതിനു വേണ്ടത്. ചിലര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളെ ന്യായീകരിക്കുകയും മറ്റുചിലരുടെ കൃത്യങ്ങളെ അപലപിക്കുകയും ചെയ്യുന്നത് സംഘടനാ നേതൃത്വത്തിലുള്ളവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും.

ദേവയാനി ഖൊബ്രഗാഡെയുടെ അറസ്റ്റ് നീതിപൂര്‍വ്വകമോ?  മൊയ്തീന്‍ പുത്തന്‍ചിറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക