Image

മാഞ്ചസ്‌റ്റര്‍ കാത്തലിക്‌ അസോസിയേഷന്റെ ക്രിസ്‌മസ്‌-ന്യൂഇയര്‍ ആഘോഷം

സാബു ചുണ്ടക്കാട്ടില്‍ Published on 29 October, 2011
മാഞ്ചസ്‌റ്റര്‍ കാത്തലിക്‌ അസോസിയേഷന്റെ ക്രിസ്‌മസ്‌-ന്യൂഇയര്‍ ആഘോഷം
മാഞ്ചസ്‌റ്റര്‍: കേരളാ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ മാഞ്ചസ്‌റ്ററിന്റെ (കെസിഎഎം) ക്രിസ്‌മസ്‌ - ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ഏഴിന്‌ ശനിയാഴ്‌ച നടക്കും. വിഥിന്‍ഷോ സെന്റ്‌ ആന്റണീസ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന്‌ ആഘോഷമായ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും.

അസോസിയേഷന്റെ ക്രിസ്‌മസ്‌ കാരള്‍ ഡിസംബര്‍ 14, 15, 16 (ബുധന്‍, വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടക്കും. അസോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങളിലാണ്‌ കാരള്‍ നടത്തുക. ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ മുന്‍ വര്‍ഷങ്ങളില്‍ നടന്ന ക്രിസ്‌മസ്‌ കാരള്‍ വിജയമായിരുന്നു.

ക്രിസ്‌മസ്‌ - ന്യൂ ഇയര്‍ ആഘോഷ പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച്‌ കലാപരിപാടികളുടെ പ്രാക്‌ടീസ്‌ ആരംഭിച്ചു കഴിഞ്ഞു. ജനുവരി ഏഴിന്‌ നടക്കുന്ന ആഘോഷ പരിപാടികളോടനുബന്ധിച്ച്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഒട്ടേറെ വിശിഷ്‌ട വ്യക്‌തികള്‍ സംബന്ധിക്കും.

കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. തുടര്‍ന്നു നടക്കുന്ന അസോസിയേഷന്‍ ജനറല്‍ ബോഡിയില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക