മാഞ്ചസ്റ്റര്‍: ചങ്ങനാശേരി അതിരൂപതയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
രൂപത മക്കളുടെ സമ്മേളനം ഒക്ടോബര്‍ 30ന് (ഞായര്‍) ലിവര്‍പൂളില്‍ നടക്കും.
ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ലിവര്‍പൂള്‍ സെന്റ് ഫിലോമിനാസ് ദേവാലയത്തില്‍ നടക്കുന്ന
ആഘോഷ പരിപാടികള്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ
പൊന്തിഫിക്കല്‍ കുര്‍ബാനയോടെ ആരംഭിക്കും.
രൂപത ചാപ്ലെയിന്മാരായ ഫാ. ജോസഫ്
കറുകയില്‍, ഫാ. സോണി കാരുവേലില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്നു
നടക്കുന്ന രൂപത സമ്മേളനത്തില്‍ മാര്‍ ജോസഫ് പെരുന്തോട്ടം രൂപത മക്കളെ അഭിസംബോധന
ചെയ്യും.
പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം
ആരംഭിച്ചു. ഭാരത ക്രൈസ്തവ സഭയില്‍ നിര്‍ണായക പങ്കു വഹിക്കുന്ന ചങ്ങനാശേരി
അതിരൂപതയുടെ 125-ാമത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മഹാസമ്മേളനത്തില്‍
പങ്കെടുക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഒക്ടോബര്‍ 30ന് ലിവര്‍പൂളില്‍
എത്തിച്ചേരും. കലാപരിപാടികളെ തുടര്‍ന്ന് രൂപത ആന്തത്തോടെ പരിപാടികള്‍ സമാപിക്കും.
2012ല്‍ ചങ്ങനാശേരിയില്‍ നടക്കുന്ന പ്രവാസി സംഗമത്തിനുള്ള രജിസ്ട്രേഷനും
ഇതോടനുബന്ധിച്ചു നടക്കും.
ഒക്ടോബര്‍ 21ന് യുകെയില്‍ സന്ദര്‍ശനം നടത്തുന്ന
അഭിവന്ദ്യ പിതാവിന്റെ അവസാന പരിപാടിയാണ് ലിവര്‍പൂളിലേത്. കൂടുതല്‍
വിവരങ്ങള്‍ക്ക് ഫാ. ജോസഫ് കറുകയില്‍ 07939138356, 07850402475. പള്ളിയുടെ വിലാസം:
St. Philomina?s R.C. Church, Sparrow Hall Road, Mevseyside, Liverpool,
L96B4.